ദ മാട്രിക്സ് റെവല്യൂഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Matrix Revolutions
Promotional film poster
സംവിധാനം ആൻഡി വാച്ചോസ്കി
ലാറി വാച്ചോസ്കി
നിർമ്മാണം ജോയെൽ സിൽവർ
രചന ആൻഡി വാച്ചോസ്കി
ലാറി വാച്ചോസ്കി
അഭിനേതാക്കൾ കീനു റീവ്സ്
ലോറൻസ് ഫിഷ്ബേൺ
കേറി-ആൻ മോസ്
ഹ്യൂഗോ വീവിങ്
ചിത്രസംയോജനം സാക്ക് സ്റ്റാൻബർഗ്
വിതരണം വാർണർ ബ്രോസ്., വില്ലേജ് റോഡ്ഷോ പിചേഴ്സ്
റിലീസിങ് തീയതി നവംബർ 5, 2003
സമയദൈർഘ്യം 129 മിനിറ്റ്
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $110,000,000
ആകെ $424,988,211 (worldwide)R]]

മാട്രിക്സ് ചലച്ചിത്ര പരമ്പരയിലെ അവസാന ചിത്രമാണ് ദ മാട്രിക്സ് റെവല്യൂഷൻസ്. വാച്ചോസ്കി സഹോദരങ്ങളാണ് ഇതിന്റെ തിരക്കഥാരചനയും സം‌വിധാനവും നിർവഹിച്ചിരിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളേപ്പോലെത്തന്നെ തത്ത്വചിന്തയും ആക്ഷനും ഒത്തുചേരുന്ന ഒരു ചിത്രമാണിത്. 2003 നവംബർ 5ന് ഒരേ സമയം 60 രാജ്യങ്ങളിൽ ചിത്രം പുറത്തിറങ്ങി. പരമ്പരയിലെ അവസാന ചിത്രമാണെങ്കിലും ദ മാട്രിസിന്റെ കഥ ദ മാട്രിക്സ് ഓൺലൈനിൽ തുടരുകയാണ്.

സാധാരണ തീയേറ്ററുകളിലും ഐമാക്സ് തീയേറ്ററുകളിലും ഒരേസമയം പുറത്തിറങ്ങിയ ആദ്യ ലൈവ്-ആക്ഷൻ ചിത്രമാണ് മാട്രിക്സ് റെവലൂഷ്യൻസ്. ടോക്കിയോയിൽ നടന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിൽ വാച്ചോസ്കി സഹോദരങ്ങളും അഭിനേതാക്കളായ കീവു റീവ്സ്, ജഡ പിങ്കെറ്റ് സ്മിത് എന്നിവരും സന്നിഹിതരായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]