ദ മാട്രിക്സ് റീലോഡഡ്
ദൃശ്യരൂപം
| ദ മാട്രിക്സ് റീലോഡഡ് | |
|---|---|
Promotional film poster | |
| സംവിധാനം | ആൻഡി വാച്ചോസ്കി ലാറി വാച്ചോസ്കി |
| കഥ | ആൻഡി വാച്ചോസ്കി ലാറി വാച്ചോസ്കി |
| നിർമ്മാണം | ജോയെൽ സിൽവർ |
| അഭിനേതാക്കൾ | കീനു റീവ്സ് ലോറൻസ് ഫിഷ്ബേൺ കേറി-ആൻ മോസ് ഹ്യൂഗോ വീവിങ് Daniel Bernhardt മോണിക്ക ബെല്ലൂചി ജഡ പിങ്കെറ്റ് സ്മിത് ആന്റണി വോങ് |
| ചിത്രസംയോജനം | സാക്ക് സ്റ്റാൻബർഗ് |
| വിതരണം | വാർണർ ബ്രോസ്., വില്ലേജ് റോഡ്ഷോ പിചേഴ്സ് |
റിലീസ് തീയതിs | മെയ് 15, 2003 |
ദൈർഘ്യം | 138 മിനിറ്റ് |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $150,000,000 (ഏകദേശം) |
| ബോക്സ് ഓഫീസ് | $738,599,701 |
ദ മാട്രിക്സ് പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രമാണ് ദ മാട്രിക്സ് റീലോഡഡ്. വാച്ചോസ്കി സഹോദരങ്ങളാണ് ഇതിന്റെ തിരക്കഥാരചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 2007 മെയ് 7ന് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ വച്ച് ഇതിന്റെ ആദ്യ പ്രദർശനം നടന്നു. വാർണർ ബ്രോസ്. വടക്കേ അമേരിക്കയിൽ 2003 മെയ് 15നും മറ്റ് രാജ്യങ്ങളിൽ മെയ് മാസത്തിന്റെ മറുപകുതിയിലുമായി ചിത്രം പുറത്തിറക്കി. മെയ് 15ന് പുറത്തിറങ്ങിയ എന്റർ ദ മാട്രിക്സ് വീഡിയോ ഗെയിമും ജൂൺ 3ന് പുറത്തിരങ്ങിയ ഒമ്പത് അനിമേറ്റഡ് ഹ്രസ്വചലച്ചിത്രങ്ങളുടെ കൂട്ടമായ ദ അനിമാട്രിക്സും ചിത്രത്തിന്റെ കഥയെ കൂടുതൽ വികസിപ്പിച്ചു. ഈ പരമ്പരയിലെ അവസാന ചിത്രമായ ദ മാട്രിക്സ് റെവല്യൂഷൻസ്, റീലോഡഡ് പുറത്തിറങ്ങിയതിന്ശേഷം 6 മാസം കഴിഞ്ഞ് , നവംബർ 2003ൽ പുറത്തിറങ്ങി.