ദ മഹാഭാരത (1989-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മഹാഭാരത
ഡി.വി.ഡി. കവർ
സംവിധാനംപീറ്റർ ബ്രൂക്ക്
രചനപീറ്റർ ബ്രൂക്ക്
ഷോൺ-ക്ലോഡ് കാരിയെർ
മേരി-ഹെലിൻ എസ്റ്റിയെൻ
അഭിനേതാക്കൾറോബർട്ട് ലാങ്ഡൻ-ലോയ്ഡ്
ആന്റോണിൻ സ്റ്റാഹ്ലി-വിശ്വനാദൻ 
ബ്രൂസ് മയേഴ്സ്
വിട്ടോറിയോ മെസ്സോജിയോർനോ
ആൻഡ്ർസെജ് സ്വെര്യിൻ
ജോർനസ് കോരാഫേസ്
സംഗീതംടോഷി സുചിടോറി
രബീന്ദ്രനാഥ് ടഗോർ
ഛായാഗ്രഹണംവില്യം ലുബ്ചാൻസ്കി
റിലീസിങ് തീയതി1989
രാജ്യംബെൽജിയം / ഓസ്ട്രേലിയ / യു.എസ്.എ. / സ്വീഡൻ / പോർച്ചുഗൽ / നോർവേ / നെതർലാന്റ്സ് / ജപ്പാൻ / അയർലാന്റ് / ഐസ്‌ലാന്റ് / ഫിൻലാന്റ് / ഡെന്മാർക്ക് / യു.കെ. / ഫ്രാൻസ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$5 ദശലക്ഷം
സമയദൈർഘ്യം318 / 171 മിനിട്ട്

ഹിന്ദു ഇതിഹാസകാവ്യമായ, മഹാഭാരതത്തിന്റെ 1989-ലെ ചലച്ചിത്രാവിഷ്കാരമാണ് ദ മഹാഭാരത. പീറ്റർ ബ്രൂക്ക് ആണ് ഇത് സംവിധാനം ചെയ്തത്. ഇദ്ദേഹത്തിന്റെ തന്നെ 1985-ലെ 9 മണിക്കൂർ നീളമുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഇതുതന്നെ ഇദ്ദെഹം 6 മണിക്കൂർ നീളമുള്ള ഒരു ടെലിവിഷൻ മിനി സീരീസായി സംവിധാനം ചെയ്തിരുന്നു. എട്ടുവർഷം പീറ്റർ ബ്രൂക്ക്, ഷോൺ-ക്ലോഡ് കാരിയെർ, മേരി-ഹെലീൻ എസ്റ്റിയെൻ എന്നിവർ അദ്ധ്വാനിച്ചാണ് തിരക്കഥ തയ്യാറാക്കിയത്. ഈ ഇതിഹാസം എല്ലാ മനുഷ്യരുടെയും കഥയാണ് എന്ന് സൂചിപ്പിക്കുവാനായി പല രാജ്യങ്ങളിൽ നിന്നുള്ള നടീനടന്മാരാണ് ഇതിൽ അഭിനയിച്ചിട്ടു‌ള്ളത്.

സ്വീകരണം[തിരുത്തുക]

പല രാജ്യങ്ങളിൽ നിന്നുള്ള നടീനടന്മാർ അഭിനയിച്ചത് ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായി.

പുരസ്കാരങ്ങൾ[തിരുത്തുക]

1990-ൽ ഈ ചലച്ചിത്രത്തിന് എമ്മി പുരസ്കാരവും സാവോ പോളോ ചലച്ചിത്രോത്സവത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.

പുറം കണ്ണികൾ[തിരുത്തുക]