ദ മദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജിത്തു കോളയാട് സംവിധാനം ചെയ്ത ഹ്രസ്വചലചിത്രമാണ് ദ മദർ.

കഥാസംഗ്രഹം[തിരുത്തുക]

തൊണ്ണൂറുകളിൽ വടക്കെ ഇന്ത്യയിൽ ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയാക്കപ്പെട്ട ഒരു ക്രിസ്തീയ കന്യാസ്ത്രീ അഭിമുഖീകരിക്കുന്ന മാതൃത്വ പ്രശ്നങ്ങളാണ് ഈ സിനിമയുടെ പ്രമേയം. ഭുവനേശ്വറിലെ അനാഥാലയത്തിൽ നിന്നും പ്രസവത്തിനായി അവർ കേരളത്തിലെ ഒരു കോൺവെന്റിലേക്ക് വരുന്നു.വയറ്റിൽ വളരുന്ന കുഞ്ഞ് ഏതോ പാപിയുടേതാണെങ്കിലും തന്റെ കൂടി കുഞ്ഞാണെന്ന തിരിച്ചറിവ് അവരെ ഞെട്ടിച്ചു കളയുന്നു. താൻ നൊന്തു പ്രസവിച്ച കുഞ്ഞിനെ എന്തു ചെയ്യണം എന്ന പ്രതിസന്ധി ആ കന്യാസ്ത്രീയെ വല്ലാതൊരു മാനസികാവസ്ഥയിലെത്തിക്കുന്നു. അനാഥലത്തിലെ കുഞ്ഞുങ്ങളിൽ നിന്നും വ്യത്യസ്തമാണു തനിക്ക് തന്റെ കുഞ്ഞ് എന്ന അനുഭവം. ബലാത്സംഗം ചെയ്യപ്പെട്ടുണ്ടായതാണെങ്കിലും ആ കുഞ്ഞിനെ ഗർഭാവസ്ഥയിൽ നശിപ്പിച്ചു കളയാനാവാത്ത സഭയുടെ അവസ്ഥയും ഈ സിനിമ ചർച്ച ചെയ്യുന്നു.[1]

പിന്നണിയിൽ[തിരുത്തുക]

  • കഥ-വിൻസെന്റ് പെരേപ്പാടൻ
  • തിരക്കഥ- ജിത്തു കോളയാട്
  • നിർമ്മാണം- ശ്രീകുമാർ എരുവട്ടി
  • എഡിറ്റിങ്- ഷിബീഷ് കെ ചന്ദ്രൻ.[2]

അഭിനേതാക്കൾ[തിരുത്തുക]

റിമ്ന,ഷുക്കൂർ മാക്സ്,ഏ.വി സരസ്വതി,വിജയകുമാർ ബ്ലാത്തൂർ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2008 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ നാലെണ്ണം ഈ സിനിമയ്ക് ലഭിച്ചു. ഏറ്റവും നല്ല ടെലി ഫിലിം, സംവിധാനം, എഡിറ്റിങ്, രണ്ടാമത്തെ നടി എന്നിവയാണവ[3]
  • ദ മദർ തിരുവന്തപുരത്ത് വച്ച് നടക്കുന്ന 2006 ലെ പതിനൊന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[4],.[5] കൂടാതെ 2007 ലെ

ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അല ചലചിത്രപുരസ്കാരം ഈ സിനിമക്ക് ലഭിച്ചു.

അവലംബം[തിരുത്തുക]

  1. [1] Archived 2012-10-27 at the Wayback Machine.ഡോക്കുമെന്ററികൾ.
  2. [2][പ്രവർത്തിക്കാത്ത കണ്ണി] റിപ്പോർട്ടർ നോക്കുക.
  3. http://www.keralatv.in/2010/01/kerala-state-television-awards-announced/കേരള[പ്രവർത്തിക്കാത്ത കണ്ണി] സംസ്ഥാന ടെലിവിഷൻ അവാർഡ് 2008
  4. iffk 2006 film list Archived 2011-09-30 at the Wayback Machine. iffk 2006 ചലചിത്രങ്ങളുടെ ലിസ്റ്റ്.
  5. iffk 2006 film list[പ്രവർത്തിക്കാത്ത കണ്ണി].
"https://ml.wikipedia.org/w/index.php?title=ദ_മദർ&oldid=3805220" എന്ന താളിൽനിന്ന് ശേഖരിച്ചത്