ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി (ചലച്ചിത്രം)
ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി | |
---|---|
സംവിധാനം | Clint Eastwood |
നിർമ്മാണം |
|
തിരക്കഥ | Richard LaGravenese |
ആസ്പദമാക്കിയത് | The Bridges of Madison County by Robert James Waller |
അഭിനേതാക്കൾ |
|
സംഗീതം | Lennie Niehaus |
ഛായാഗ്രഹണം | Jack N. Green |
ചിത്രസംയോജനം | Joel Cox |
വിതരണം | Warner Bros. |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $22 million[1] |
സമയദൈർഘ്യം | 134 minutes[2] |
ആകെ | $182 million |
റോബർട്ട് ജെയിംസ് വോളറുടെ അതേ പേരിൽ പ്രസിദ്ധീകരിച്ച നോവലിനെ ആസ്പദമാക്കി[3] 1995-ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് ചലച്ചിത്രമാണ് ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി. ആംബ്ലിൻ എന്റർടൈൻമെന്റും മാൽപാസോ പ്രൊഡക്ഷനും നിർമിച്ച ഈ ചിത്രം വാർണർ ബ്രദേഴ്സ് എന്റർടൈൻമെന്റ് വിതരണം ചെയ്തു. ക്ലിന്റ് ഈസ്റ്റ്വുഡ് നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കാതലീൻ കെന്നഡി സഹ നിർമാതാവും റിച്ചാർഡ് ലാ ഗ്രേവെനീസ് തിരക്കഥയും എഴുതി.
അയോവയിലെ ഒരു കൃഷിയിടത്തിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്ത് താമസിക്കുന്ന ഫ്രാൻസെസ്ക (മെറിൽ സ്ടീപ്) എന്ന കഥാപാത്രത്തെ കുറിച്ചാണ് ഈ ചിത്രം. 1965 ൽ അവർ റോബർട്ട് (ഈസ്റ്റ്വുഡ്) എന്ന നാഷണൽ ജ്യോഗ്രാഫിക് ഫോട്ടോഗ്രാഫറെ കണ്ടുമുട്ടി. അവർ തുടർന്ന് നാലുദിവസം അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നു. ഇത് അവർ ഇരുവരുടെയും ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്നു. ഈ ചലച്ചിത്രം ലോകമെമ്പാടു നിന്നും 182 മില്യൺ ഡോളർ സമ്പാദിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. ഈ ചിത്രത്തിലെ പ്രകടനത്തിന് സ്ട്രീപ്പിന് 1996 ൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- ക്ലിന്റ് ഈസ്റ്റ്‌വുഡ് - റോബർട്ട് കിൻകൈഡ്
- മെറിൽ സ്ട്രീപ് - ഫ്രാൻസെസ്ക ജോൺസൺ
- ആനി കോർലി - കരോളി ജോൺസൺ
- സാറ കാതറിൻ സ്മിറ്റ് - കരോലിൻ (ചെറുപ്പകാലം)
- വിക്ടർ സ്ലേക്ക് - മൈക്കിൾ ജോൺസൺ
- ക്രിസ്റ്റഫർ ക്രോൺ - മൈക്കൽ (ചെറുപ്പകാലം)
- ജിം ഹെയ്ന്നി - റിച്ചാർഡ് ജോൺസൺ
- ഫില്ലിസ് ലിയോൺസ് - ബെറ്റി
- ഡെബ്ര മങ്ക് - മാഡ്ജ്
- റിച്ചാഡ് ലെജ് - അഭിഭാഷകൻ പീറ്റേഴ്സൺ
- മൈക്കൽ ബെനസ് - ലൂസി റെഡ്ഫീൽഡ്
അവലംബം
[തിരുത്തുക]- ↑ Hughes, p.110
- ↑ "THE BRIDGES OF MADISON COUNTY (12)". British Board of Film Classification. August 3, 1995. Retrieved November 9, 2015.
- ↑ Variety film review; May 22, 1995.