Jump to content

ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ്
Movie poster featuring Shailene Woodley and Ansel Elgort in character
Theatrical release poster
സംവിധാനംJosh Boone
നിർമ്മാണം
തിരക്കഥ
ആസ്പദമാക്കിയത്The Fault in Our Stars
by John Green
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംBen Richardson
ചിത്രസംയോജനംRobb Sullivan
സ്റ്റുഡിയോ
വിതരണം20th Century Fox
റിലീസിങ് തീയതി
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$12 million [1]
സമയദൈർഘ്യം126 minutes[2]
ആകെ$307.2 million [1]

ജോൺ ഗ്രീൻ എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ജോ ബൂൺ സംവിധാനം ചെയ്ത ഒരു 2014 ഹോളിവുഡ് റൊമാന്റിക് ചലച്ചിത്രമാണ്‌ ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ്. ഷെയ്ലീൻ വുഡ്ലി, ആൻസെൽ എൽഗോർട്ട്, നാറ്റ് വോൾഫ്, ലോറ ഡേൺ, സാം ട്രാംമെൽ, വില്ലം ഡഫോ എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഹേസ്സൽ ഗ്രെയ്സ് ലാൻകാസ്റ്റർ, എന്ന ഒരു പതിനാറുകാരി അർബുദരോഗിയായി, ഷെയ്ലീൻ വുഡ്ലി അഭിനയിക്കുന്നു. മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി അവൾ ഒരു കാൻസർ കൂട്ടായ്മയിൽ പങ്കെടുക്കുന്നു. അവിടെവച്ച് അഗസ്സ്റ്റസ് വാട്ടേഴ്സ് എന്ന മറ്റൊരു ക്യാൻസർ രോഗിയെ കണ്ടുമുട്ടുകയും പരസ്പരം പ്രണയത്തിലാവുകയും ചെയ്യുന്നു.  

ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസിന്റെ അണിയറ പ്രവർത്തനം 2012 ജനുവരിയിൽ തുടങ്ങി. ചിത്രീകരണം 2013 ഓഗസ്റ്റ് 26 ന് പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ആരംഭിച്ചു 2013 ഒക്ടോബർ 16 ന് അവസാനിച്ചു. ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ് അമേരിക്കയിൽ ജൂൺ 6, 2014 ൽ റിലീസ് ചെയ്തു. വുഡ്ലിയുടെയും എൽഗോർട്ടിന്റെയും പ്രകടനങ്ങളും ചിത്രത്തിന്റെ തിരക്കഥയും പ്രശംസ പിടിച്ചുപറ്റി. ആദ്യ വാരം ബോക്സ് ഓഫീസിൽ ഒന്നാംസ്ഥാനം നേടിയതിന് പുറമെ, 12 ദശലക്ഷം ഡോളർ ചിലവിൽ നിർമിച്ച ഈ ചിത്രം ലോകമെമ്പാടുമായി 307 ദശലക്ഷം ഡോളർ വരുമാനം നേടി. 2014 സെപ്തംബർ 16 ന് ബ്ലൂ-റേയിലും ഡി.വി.ഡി.യിലും വിപണിയിൽ എത്തിയ ചിത്രം ആ ഇനത്തിൽ 42 ദശലക്ഷം ഡോളർ വരുമാനവും നേടി. 

അഭിനേതാക്കൾ

[തിരുത്തുക]
  • ഷെയ്ലീൻ വുഡ്ലി - ഹേസ്സൽ ഗ്രെയ്സ് ലാൻകാസ്റ്റർ
  • ലില്ലി കെന്ന - ഹേസ്സൽ (ചെറുപ്പകാലം)
  • അൻസൽ എൽഗോർട്ട് - അഗസ്റ്റസ് "ഗസ്" വാട്ടർസ്
  • നാറ്റ് വോൾഫ് - ഐസക്, അഗസ്റ്റസിന്റെ ഏറ്റവും നല്ല സുഹൃത്ത്
  • ലോറ ഡേർൺ - ഫ്രാൻനി ലങ്കസ്റ്റർ, ഹസെലിന്റെ അമ്മ
  • സാം ട്രാംമെൽ - ഹസെലിന്റെ അച്ഛനായ മൈക്കൽ ലാൻകാസ്റ്റർ
  • വില്ലം ഡഫൂ - പീറ്റർ വാൻ ഹ്യൂട്ടെൻ
  • ലോട്ടെ വെർബെക് - ലിഡ്വിജ് വിലിഗെന്താർട്ട്, വാൻ ഹൗട്ടന്റെ അസിസ്റ്റന്റ്
  • മൈക്ക് ബിർബിഗ്ലിയ - പാട്രിക്ക്, സപ്പോർട്ട് ഗ്രൂപ്പ് നേതാവ്
  • അന്ന ഡെല ക്രൂസ് - ഡോ. മരിയ
  • മിലിക്ക ഗോവിച്ച് - മിസ്സിസ് വാട്ടേഴ്സ്, അഗസ്റ്റസിന്റെ അമ്മ
  • ഡേവിഡ് വൈലെൻ - മിസ്റ്റർ വാട്ടേഴ്സ് അഗസ്റ്റസിന്റെ പിതാവ്
  • എമിലി പെച്ചേയ് - മോണിക്ക
  • എമിലി ബാച്ച് - മോണിക്കയുടെ അമ്മ
  • കരോൾ വെയ്യേഴ്സ് (വോയ്സ്) - ആൻ ഫ്രാങ്ക്

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
Award Category Recipient Result
15th Golden Trailer Awards[3] Best Romance The Fault In Our Stars വിജയിച്ചു
Golden Space Needle Award Best Film The Fault in Our Stars നാമനിർദ്ദേശം
Teen Choice Awards 2014[4] Choice Movie: Drama The Fault in Our Stars വിജയിച്ചു
Choice Movie Actor: Drama Ansel Elgort വിജയിച്ചു
Choice Movie Actress: Drama Shailene Woodley വിജയിച്ചു
Choice Movie: Breakout Star Ansel Elgort വിജയിച്ചു
Choice Movie: Scene Stealer Nat Wolff വിജയിച്ചു
Choice Movie: Chemistry Ansel Elgort, Shailene Woodley, and Nat Wolff വിജയിച്ചു
Choice Movie: Liplock Ansel Elgort and Shailene Woodley വിജയിച്ചു
Young Hollywood Awards[5] Fan Favorite Actor – Male Ansel Elgort വിജയിച്ചു
Fan Favorite Actor – Female Shailene Woodley നാമനിർദ്ദേശം
Breakthrough Actor Ansel Elgort നാമനിർദ്ദേശം
Best On-Screen Couple Ansel Elgort and Shailene Woodley വിജയിച്ചു
Best Cast Chemistry – Film The Fault in Our Stars വിജയിച്ചു
Favorite Flick The Fault in Our Stars വിജയിച്ചു
Kid's Choice Awards Argentina Favorite Movie The Fault in Our Stars വിജയിച്ചു
18th Hollywood Film Awards Hollywood Breakout Performance – Actress Shailene Woodley വിജയിച്ചു
41st People's Choice Awards Favorite Movie Duo Shailene Woodley and Ansel Elgort നാമനിർദ്ദേശം
Favorite Dramatic Movie Actress Shailene Woodley നാമനിർദ്ദേശം
Favorite Dramatic Movie The Fault in Our Stars വിജയിച്ചു
MTV Movie Awards[6] Movie of the Year The Fault in Our Stars വിജയിച്ചു
Best Male Performance Ansel Elgort നാമനിർദ്ദേശം
Best Female Performance Shailene Woodley വിജയിച്ചു
Breakthrough Performance Ansel Elgort നാമനിർദ്ദേശം
Best On-Screen Duo Shailene Woodley and Ansel Elgort നാമനിർദ്ദേശം
Best Shirtless Performance Ansel Elgort നാമനിർദ്ദേശം
Best Kiss Ansel Elgort and Shailene Woodley വിജയിച്ചു

അവലംബം

[തിരുത്തുക]
  1. 1.0 1.1 "The Fault In Our Stars (2014)". Box Office Mojo. Retrieved November 11, 2014.
  2. "The Fault in Our Stars (12A)". British Board of Film Classification. May 8, 2014. Retrieved November 16, 2014.
  3. "15th Golden Trailer Awards". goldentrailer.com. Archived from the original on January 5, 2015. Retrieved June 13, 2014.തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |archivedate= (സഹായം)
  4. "Teen Choice Awards 2014 Nominees". etonline.com. Archived from the original on 2014-10-22. Retrieved June 17, 2014.
  5. "2014 Young Hollywood Award Nominees". yhawards.com. Retrieved June 30, 2014.
  6. "Here Are Your 2015 MTV Movie Awards Nominees". MTV News. Archived from the original on 2015-04-12. Retrieved 2018-01-10.

ബാഹ്യ കണ്ണികൾ

[തിരുത്തുക]