ദ ഫൈൻഡിങ് ഓഫ് മോസെസ് (അൽമ-തദേമ വർണ്ണചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lawrence Alma-Tadema, The Finding of Moses, 1904, 136.7 × 213.4 centimetres (53.8 × 84.0 in).

1904-ൽ ആംഗ്ലോ-ഡച്ച് ആർട്ടിസ്റ്റ് ലോറൻസ് അൽമ-ടഡെമ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ദ ഫൈൻഡിങ് ഓഫ് മോസെസ്. ഈ ചിത്രം 1912-ൽ മരിക്കുന്നതിനുമുമ്പുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ ഈ ചിത്രത്തിന്റെ ആഭിമുഖ്യം നഷ്ടപ്പെട്ടു. കിംവദന്തി പ്രകാരം, 1950 കളിൽ ഈ ചിത്രം അതിന്റെ ഫ്രെയിമിന്റെ പേരിൽ വിറ്റു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വിക്ടോറിയൻ പെയിന്റിംഗിന്റെ വിലമതിപ്പ് പുതുക്കിയതിനുശേഷം, 1995-ലെ ഒരു ലേല കാറ്റലോഗിൽ "[അൽമ-ടഡെമയുടെ] കഴിഞ്ഞ ദശകത്തിലെ തർക്കമില്ലാത്ത ഏറ്റവും ശ്രഷ്‌ഠമായ ചിത്രമായും അതുപോലെ തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ ഈജിപ്തുമായുള്ള അടുത്തകാലത്തെ (ഒരുപക്ഷേ അവസാനത്തേത്?) പ്രണയബന്ധമായും ഈ ചിത്രത്തെ വർണ്ണിച്ചിരുന്നു. 2010-ൽ 36 മില്യൺ യുഎസ് ഡോളറിന് ഈ ചിത്രം ഒരു സ്വകാര്യ സമാഹർത്താവിന് ലേലത്തിൽ വിറ്റു.

പത്തൊൻപതാം നൂറ്റാണ്ടിൽ പൗരസ്ത്യവാദ കലാകാരന്മാർ അവരുടെ ചിത്രീകരണങ്ങളിൽ ആധികാരിക പുരാവസ്തു അലങ്കാരങ്ങൾ ചേർക്കാൻ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് നവോത്ഥാനകാലം മുതൽ മോശയെ കണ്ടെത്തുന്നത് ചിത്രരചനയ്ക്ക് ഒരു ജനപ്രിയ വിഷയമായിരുന്നു.

പശ്ചാത്തലം[തിരുത്തുക]

5,000 ഗിനിയയും ചെലവുകളും നൽകികൊണ്ട് ഒന്നാം ബറോണറ്റ് സർ ജോൺ എയർഡ് ആണ് ചിത്രീകരണത്തിന് നിയോഗിച്ചത്. എയർഡിന്റെ സിവിൽ എഞ്ചിനീയറിംഗ് ബിസിനസായ ജോൺ എയർഡ് & കമ്പനിയാണ് ആദ്യത്തെ അസ്വാൻ ഡാം നിർമ്മിക്കാനുള്ള ചുമതല വഹിച്ചത്. 1902 ഡിസംബറിൽ അണക്കെട്ട് തുറക്കുന്നതിനായി ഈജിപ്ത് സന്ദർശിക്കാൻ എയർഡ് അൽമ-ടഡെമയെ ക്ഷണിച്ചു. കൂടാതെ ഫ്രെഡറിക് ലൈറ്റൺ, എഡ്വേർഡ് പൊയിന്റർ, ജോൺ വില്യം വാട്ടർഹൗസ് അൽമ-ടഡെമയുടെ 1888-ൽ പുറത്തിറങ്ങിയ ദി റോസസ് ഓഫ് ഹെലിയോഗബാലസ് എന്ന ചിത്രം ഉൾപ്പെടെയുള്ള എയർഡിന്റെ വലിയ അക്കാദമിക് ചിത്രശേഖരണത്തിലേയ്ക്ക് ചേർക്കുന്നതിന് അനുയോജ്യമായ ഒരു വിഷയം വരയ്ക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. 1860 കളിലെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഈജിപ്ഷ്യൻ വിഷയങ്ങൾ അടിസ്ഥാനമാക്കി വീണ്ടും ചിത്രീകരണത്തിന് കമ്മീഷൻ അൽമ-ടഡെമയ്ക്ക് അനുമതി നൽകി.

അവലംബം[തിരുത്തുക]