Jump to content

ദ ടെയിൽസ് ഓഫ് ബീഡിൽ ദ ബാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Harry Potter books
The Tales of Beedle the Bard
The cover of the UK public paperback edition.
AuthorJ. K. Rowling
IllustratorJ. K. Rowling
GenreFantasy
Auction date13 December 2007 (handmade edition)
Winning bid£1.95 / US$3.98 / €2.28 million (Amazon.com)
PublisherChildren's High Level Group in association with Bloomsbury Publishing Plc
Publication date4 December 2008 (public edition)
PagesHandmade edition: 157[1]
Paperback edition: 110
Collector's edition: 180

എഴുത്തുകാരിയായ ജെ.കെ. റൗളിങ്ങ് എഴുതിയ ബാലകഥകളുടെ പുസ്തകമാണ് ദ ടെയിൽസ് ഓഫ് ബീഡിൽ ദ ബാർഡ്. ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ ഹാരി പോട്ടർ ആൻഡ് ദി ഡെത്ത്‌ലി ഹാലോസിൽ ഇതേ പേരിൽ ഒരു കഥാപുസ്തകം പരാമർശിച്ചിട്ടുണ്ട്.[2]

ജെ.കെ. റൗളിംഗ് സ്വന്തം കൈപ്പടയിൽ എഴുതിയതും ചിത്രീകരിച്ചതുമായ ഏഴ് കോപ്പികൾ മാത്രമുള്ള പരിമിത പതിപ്പിലാണ് ഈ പുസ്തകം ആദ്യം നിർമ്മിച്ചത്.[3] അവയിലൊന്ന് 2007-ന്റെ അവസാനത്തിൽ സോത്ത്ബൈസ് മുഖേന ലേലത്തിന് വാഗ്ദാനം ചെയ്തു. 50,000 പൗണ്ടിന് (US$77,000, €69,000) വിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒടുവിൽ ആമസോൺ അത് 1.95 മില്യൺ പൗണ്ടിന് ($3 ദശലക്ഷം, €2.7 ദശലക്ഷം) വാങ്ങി. ഒരു ആധുനിക സാഹിത്യ കയ്യെഴുത്തുപ്രതിയുടെ ലേലത്തിൽ നേടിയ ഏറ്റവും ഉയർന്ന വിൽപ്പന വിലയായായിരുന്നു ഇത്.[4][5]പുസ്‌തകത്തിന്റെ ലേലത്തിൽ ലഭിച്ച പണം ദി ചിൽഡ്രൻസ് വോയ്‌സ് ചാരിറ്റി കാമ്പെയ്‌നിന് നൽകി.[6]

2008 ഡിസംബർ 4-ന് പൊതുജനങ്ങൾക്കായി ഈ പുസ്തകം പ്രസിദ്ധീകരിച്ചു. വരുമാനം കുട്ടികളുടെ ഹൈ ലെവൽ ഗ്രൂപ്പിലേക്ക് (2010-ൽ ലൂമോസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) നീക്കിവച്ചു.[7] [8][9]

അവലംബം

[തിരുത്തുക]
  1. "J. K. Rowling's The Tales of Beedle the Bard". Amazon.com. Archived from the original on 18 ഡിസംബർ 2007.
  2. Rowling, J. K. (2007). "The Will of Albus Dumbledore". Harry Potter and the Deathly Hallows.
  3. "Rare JK Rowling book fetches £2m". BBC News. 13 December 2007. Archived from the original on 2012-07-11. Retrieved 20 May 2008.
  4. Cleland, Gary (14 December 2007). "Amazon admits to record Harry Potter bid". The Daily Telegraph. UK. Archived from the original on 2013-06-16. Retrieved 19 May 2013.
  5. Strange, Hannah (14 December 2007). "Amazon says it bought £2m Rowling book as "thank you"". The Times. UK. Retrieved 11 May 2008.
  6. "Never-Before-Told Wizarding Stories by J. K. Rowling Sell at Sotheby's for £1,950,000". chlg.co.uk. 13 December 2007. Archived from the original on 17 December 2007. Retrieved 21 May 2008.
  7. Pressley, James (31 July 2008). "J.K. Rowling Children's Charity to Publish 'Beedle the Bard'". Bloomberg. Retrieved 31 July 2008.
  8. "New Harry Potter Out In December". booktrade.info. 31 July 2008. Archived from the original on 8 September 2008. Retrieved 31 July 2008.
  9. "J. K. Rowling's Children's Charity to Publish The Tales of Beedle the Bard on 4 December 2008". Scholastic Inc. Archived from the original on 9 ഓഗസ്റ്റ് 2008.