ദ ഗ്രേറ്റ് ട്രെയിൻ റോബറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Great Train Robbery
നിർമ്മാണം Edwin S. Porter
രചന Edwin S. Porter
Scott Marble
അഭിനേതാക്കൾ Justus D. Barnes
Gilbert M. Anderson
വിതരണം Edison Manufacturing Company
Kleine Optical Company
റിലീസിങ് തീയതി December 1, 1903 (USA)
സമയദൈർഘ്യം 12 minutes
രാജ്യം United States
ഭാഷ Silent film
English intertitles

സിനിമാചരിത്രത്തിലെ ആദ്യ മുഴുനീള കഥാചിത്രമാണ്‌ ദ ഗ്രേറ്റ് ട്രെയിൻ റോബറി. തോമസ്‌ ആൽവാ എഡിസന്റെ നിർമ്മാണക്കമ്പനിയിലെ ഛായാഗ്രാഹകനായിരുന്ന എഡ്വിൻ.എസ്‌. പോർട്ടർ ഈ ചിത്രത്തിലൂടെ ചലച്ചിത്രകലയിൽ പുതിയൊരദ്ധ്യായം തുറന്നു. എഡിറ്റിംഗ്‌ ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌ ഈ ചിത്രത്തിലാണ്. മുമ്പ്‌ എല്ലാ ചിത്രങ്ങളും ഒരു സംഭവത്തെ അതു നടക്കുന്ന യഥാർത്ഥ സമയദൈർഘ്യത്തിലാണു ചിത്രീകരിച്ചിരുന്നത്. ദൃശ്യങ്ങൾ മുറിച്ചുകൊണ്ട്‌ പോർട്ടർ രേഖീയമായ സമയസങ്കൽപം ഒഴിവാക്കി. നാടകീയതയും പരിണാമഗുപ്തിയും കൊണ്ട്‌ ഒരു കഥ അവതരിപ്പിക്കുകയാണ് ഈ സിനിമ.12 മിനിറ്റുള്ള ചിത്രത്തിൽ 20 ഷോട്ടുകളും 40 അഭിനേതാക്കളുമുണ്ടായിരുന്നു.

കഥാസംഗ്രഹം[തിരുത്തുക]

1863 ആഗസ്ത് 8 നു ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷെയറിൽ ബ്രിഡേഗൊ റയിൽവെ ബ്രിഡ്ജിൽ വെച്ചു നടന്ന അതി ഭീകരമായ ഒരു തീവണ്ടികൊള്ളയെ ആധാരമാക്കിയാണു ഈ സിനിമ നിർമിച്ചിരിക്കുന്നത് കുറെ കൊള്ളക്കാർ ഒരു തീവണ്ടി കൊള്ളയടിച്ചതിനു ശേഷം കാട്ടിലേക്കു രക്ഷപ്പെടുന്നു.റെയിൽ വേ ജീവനക്കാരന്റെ മകൾ എത്തി അയാളെ രക്ഷിക്കുന്നു.ഒരു സംഘം ആളുകളുമായി അയാൾ കൊള്ളക്കാരെ നെരിട്ട്‌ എല്ലാവരെയും വെടിവെച്ചുകൊല്ലുന്നു.ക്യാമറക്കു നേരെ(കാണികൾക്കും)ചൂണ്ടി നിറയൊഴിക്കുന്ന ഒരു തോക്കിന്റേത് ഈ സിനിമയിലെ പ്രശസ്ത സീനുകളിലൊന്നാണു.

"https://ml.wikipedia.org/w/index.php?title=ദ_ഗ്രേറ്റ്_ട്രെയിൻ_റോബറി&oldid=1846228" എന്ന താളിൽനിന്നു ശേഖരിച്ചത്