ദ ഗ്രാന്റ് ബാബിലോൺ ഹോട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഗ്രാന്റ് ബാബിലോൺ ഹോട്ടൽ
പ്രമാണം:The Grand Babylon Hotel.jpg
കർത്താവ്Arnold Bennett
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംFiction
പ്രസാധകർChatto & Windus
പ്രസിദ്ധീകരിച്ച തിയതി
January 1902
OCLC886640101
823'.912

ദ ഗ്രാൻറ് ബാബിലോൺ ഹോട്ടൽ 1902 ൽ പ്രസിദ്ധീകരിച്ച ആർനോൾഡ് ബെന്നെറ്റിന്റെ ഒരു നോവലാണ്. ഒരു ജർമ്മൻ രാജകുമാരൻറെ ദുരൂഹമായി അപ്രത്യക്ഷമാകലാണ് ഈ നോവലിലെ ഇതിവൃത്തം. ഇത് ഗോൾഡൻ പെന്നിയിൽ ആദ്യകാലത്ത് ഒരു സീരിയലായി പ്രത്യക്ഷപ്പെട്ടിരുന്നു.[1]

കഥാസംഗ്രഹം[തിരുത്തുക]

നോവലിലെ മുഖ്യകഥാപാത്രങ്ങൾ, ഒരു അമേരിക്കൻ കോടീശ്വരനായ തിയോഡോർ റോക്ൿസോളും അയാളുടെ പുത്രി നെല്ല (ഹെലൻ)യുമാണ്. പട്ടണത്തിലെ അതിവിശിഷ്ടമായ ഹോട്ടലായ ഗ്രാൻറ് ബാബിലോൺ ഹോട്ടലി‍ൽ താമസിക്കവേ നെല്ല അത്താഴത്തിനായി മാംസാഹരവും ബാസ്‍ ബ്രാൻഡ് ബിയറും ആവശ്യപ്പെടുന്നു. എന്നാൽ ഈ ഓർഡർ നിരസിക്കപ്പെടുന്നു. അവൾ ആവശ്യപ്പെട്ട ഭക്ഷണം ലഭിക്കുന്നതിനായി റോക്ക‍്‍സോൾ £400,000 വും ഒരു ഗിനിയും കൊടുത്ത് ഹോട്ടൽ മുഴുവനായി വിലയ്ക്കു വാങ്ങുന്നു. അങ്ങനെ നിസാര കാര്യത്തിനു വിലപേശിയതിതിൻറെ ഫലമായി പഴയ ഉടമ ഈ മൾട്ടി-മില്ല്യണറിൻറെ മുന്നിൽ പരാജയപ്പെട്ടുവെന്നു പറയാം. ഇതിനുശേഷം ഹോട്ടലിനുള്ള വിചിത്രങ്ങളായി കാര്യങ്ങൾ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് നോവലിൻറ കഥ മുന്നോട്ടുപോകുന്നു.

1916 ൽ ഈ നോവലിനെ അവലംബമാക്കി ഇതേപേരിൽ ഫ്രാങ്ക് വിൽസൺ സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങിയിരുന്നു.

പ്രസിദ്ധീകരണ ചരിത്രം[തിരുത്തുക]

1901-ൽ ഗോൾഡൻ പെന്നിയിൽ ആദ്യമായി പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ട ഇത് പിന്നീട് 1902-ൽ ലണ്ടൻ പ്രസാധകനായ ഷാറ്റോ ആൻഡ് വിൻഡസ് ഒരു നോവലായി പ്രസിദ്ധീകരിച്ചു. 1902-ൽ ജോർജ്ജ് എച്ച്. ഡോറൻ കമ്പനി ഒരു അമേരിക്കൻ എഡിഷൻ ന്യൂയോർക്കിലും 1902 ൽത്തന്നെ ടൊറന്റോയിലെ ബെൽ & കോക്ക്ബേൺ കനേഡിയൻ പതിപ്പും  പ്രസിദ്ധീകരിച്ചു. ടൊറന്റോയുടെ ബെൽ & കോക്ക്ബേൺ എഴുതിയ കനേഡിയൻ പതിപ്പ്. 1904, 1905, 1906, 1910, 1913, 1914, 1920, 1924, 1930, 1932, 1936 വർഷങ്ങളിൽ നോവലിന്റെ പുതിയ പതിപ്പ് വിവിധ പ്രസാധകർ പ്രസിദ്ധീകരിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. Bennett, Arnold (1933). The Journal of Arnold Bennett 1896–1928. New York: Viking. p. (1901, Friday 18 January entry).