ദ കാറ്റ് ഹൂ വാക്ക്സ് ത്രൂ വാൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ കാറ്റ് ഹൂ വാക്ക്സ് ത്രൂ വാൾസ്
പുസ്തകത്തിന്റെ ചട്ട
കർത്താവ്റോബർട്ട് എ. ഹൈൻലൈൻ
പുറംചട്ട സൃഷ്ടാവ്മൈക്കൽ വെലാൻ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംശാസ്ത്ര ഫിക്ഷൻ നോവൽ
പ്രസാധകർപട്ട്നാം പബ്ലിഷിംഗ് ഗ്രൂപ്പ്
പ്രസിദ്ധീകരിച്ച തിയതി
1985
മാധ്യമംഅച്ചടി
ISBN0-399-13103-5
OCLC82423089
813/.54 19
LC ClassPS3515.E288 C3 1985
ശേഷമുള്ള പുസ്തകംറ്റു സെയിൽ ബിയോണ്ട് സൺസെറ്റ്

റോബർട്ട് എ. ഹൈൻലൈൻ രചിച്ച് 1985-ൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര ഫിക്ഷൻ നോവലാണ് ദ കാറ്റ് ഹൂ വാക്ക്സ് ത്രൂ വാൾസ്.

കഥ[തിരുത്തുക]

ശൂന്യാകാശ വാസകേന്ദ്രമായ "ഗോൾഡൻ റൂ‌ളിലെ" ഒരു ഭക്ഷണശാലയിൽ വച്ച് കേണൽ കോളിൻ കാംപ്‌ബെൽ എന്ന കേന്ദ്രകഥാപാത്രത്തെ സമീപിച്ച് ഒരജ്ഞാതൻ "ടൊളിവർ മരി‌ച്ചേ തീരൂ" എന്നു പറയുന്നു. ഇതിനെത്തുടർന്ന് ആരോ ഇയാളെ വധിക്കുന്നു. ഗ്വെൻഡോലിൻ നോവാക് എന്ന സ്ത്രീ ഇദ്ദേഹ‌ത്തെ ചന്ദ്രനിലേയ്ക്ക് രക്ഷപ്പെടാൻ സഹായിക്കുന്നു.

ലസാറസ് ലോങ്ങിന്റെ നേതൃത്വത്തിലുള്ള ടൈം കോർപ് എന്ന സംഘടന ചന്ദ്രനിൽ വച്ചും ആക്രമിക്കപ്പെടുന്ന ഇവരെ രക്ഷിക്കുന്നു. ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ് എന്ന കൃതിയിൽ പരാമർശിക്കപ്പെട്ട മൈക്ക് എന്ന കമ്പ്യൂട്ടറിനെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കാംപ്‌ബെൽ ഇതിന് ഇവരെ സഹായിക്കാൻ ത‌യാറാകുന്നു.

പശ്ചാത്തലം[തിരുത്തുക]

സമാന്തരപ്രപഞ്ച‌ങ്ങളെപ്പറ്റിയുള്ള ഹൈൻലൈൻ കൃതികളിലൊന്നാണ് ദ കാറ്റ് ഹൂ വാക്ക്സ് ത്രൂ വാൾസ് എന്ന് കരുതാവുന്നതാണ്. ദ നമ്പർ ഓഫ് ദ ബീസ്റ്റ്,[1]:145 ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ് എന്ന രണ്ടു കൃതികളുടെയും രണ്ടാം ഭാഗമാണിതെന്നും കരുതാവുന്നതാണ്. ടൈം സ്കൗട്ടുകളുടെ യോഗത്തിൽ ഹൈൻലൈൻ കൃതികളിലെ മിക്ക സമാന്തരപ്രപഞ്ചങ്ങളിലെയും കഥാപാത്രങ്ങൾ (ഗ്ലോറി റോഡ്, സ്റ്റാർഷിപ് ട്രൂപ്പേഴ്സ് എന്നിവ ഉദാഹരണം) പ്രത്യക്ഷപ്പെടുന്നുണ്ട്. കഥാകാരന്റെ മറ്റു കൃതിക‌ളിലെ സംഭവങ്ങൾ ഈ കൃതി‌യിൽ പരാമർശവിധേയമാകുന്നുമുണ്ട്.

പിക്സെൽ എന്ന ഒരു പൂച്ചയെയാണ് തലക്കെട്ട് സൂചിപ്പിക്കുന്നത്. കഥപറയുന്നയാൾ എവിടെയാണോ അവിടെ എത്തിച്ചേരാൻ ഈ പൂച്ചയ്ക്ക് സാധിക്കുന്നുണ്ട് (ഷ്രോഡിംഗറിന്റെ പൂച്ച കാണുക). ഒരു രംഗത്തിൽ ഈ പൂച്ച ഒരു ഭി‌ത്തിയിലൂടെ നടക്കുന്നുമുണ്ട്. ഈ പ്രവൃത്തി അസാദ്ധ്യമാണെന്ന് മനസ്സി‌ലാക്കാനുള്ള പ്രായം പിക്സെലിനായിട്ടില്ല എന്നാണ് അതിനുള്ള വിശദീകരണമായി ഒരു കഥാപാത്രം പറയുന്നത്.

ഹൈൻലൈന്റെ മറ്റ് കൃതികളുമായുള്ള ബന്ധം[തിരുത്തുക]

ഗ്വെൻ നൊവാക് ഹേസൽ സ്റ്റോൺ ആണെന്നത് പിന്നീട് വ്യക്തമാകുന്നുണ്ട്. ദ റോളിംഗ് സ്റ്റോൺസ് എന്ന കൃതിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണിത്. ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ് എന്ന കൃതിയിലും ചെറുതെങ്കിലും പ്രധാനമായ ഒരു കഥാപാത്രമായി ഹേസൽ സ്റ്റോൺ പ്രത്യക്ഷപ്പെടുന്നുണ്ട്. കാംപ്‌ബെൽ ലസാറസ് ലോങ്ങിന്റെ മകനാണെന്നത് പിന്നീട് വ്യക്തമാകുന്നു.[1] മെതുസലാസ് ചിൽഡ്രൺ, ടൈം ഇനഫ് ഫോർ ലവ്, ദ നമ്പർ ഓഫ് ദ ബീസ്റ്റ്, റ്റു സെയിൽ ബിഫോർ സൺസെറ്റ് എന്നീ കൃതിക‌ളിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. സ്ട്രെയ്ഞ്ചർ ഇൻ എ സ്ട്രേഞ്ച് ലാൻഡ് എന്ന കൃതിയിലെ കഥാപാത്രമായ ജുബൽ ഹാർഷായും ഈ കൃതിയിൽ പ്രത്യക്ഷപ്പെടുന്നു. ടൈം ഇനഫ് ഫോർ ലവ് എന്ന കൃതിയിലെ ഗാലഹാദ്; ദ മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്സ് എന്ന കൃതിയിലെ കഥ പറയുന്ന മാനുവൽ ഗാർസ്യ ഓ'കെല്ലി ഡേവിസ് എന്നിവരും ഈ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Chained to the Alien: The Best of Australian Science Fiction Review (Second Series). Wildside Press LLC. 2009. pp. 144–. ISBN 978-1-4344-5758-5.