ദ കളർ പർപ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ കളർ പർപ്പിൾ
പ്രമാണം:ColorPurple.jpg
First edition cover
കർത്താവ്Alice Walker
രാജ്യംUnited States
ഭാഷEnglish
പ്രസാധകർHarcourt Brace Jovanovich
പ്രസിദ്ധീകരിച്ച തിയതി
1982
ISBN0-15-119153-0
OCLC8221433
813/.54 19
LC ClassPS3573.A425 C6 1982

1982 ൽ നാഷണൽ ബുക്ക് അവാർഡും പുലിതിസർ പുരസ്കാരവും ലഭിച്ച ദ കളർ പർപ്പിൾ (The Color Purple) അമേരിക്കൻ എഴുത്തുകാരിയായ ആലിസ് വോക്കറിന്റെ പ്രസിദ്ധമായ നോവലാണ്. .[1][a] കത്തുകളുടെ രൂപത്തിലെഴുതിയ ഈ നോവൽ പിന്നീട് ചലചിത്രമായി പുറത്തിറങ്ങി.


ജോർജിയയുടെ ഗ്രാമപ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവൽ 1930 കളിലെ തെക്കേഅമേരിക്കയിടെ ആഫ്രിക്കകാരായ സ്ത്രീകളുടെ ജീവിതം ചിത്രീകരിക്കുന്നു. 1930 കളിലെ ആഫ്രോഅമേരിക്കൻ സ്ത്രീകളുടെ ദയനീയമായ ജീവിതം തുറന്നെഴുതിയതിനാൽ ഒരുപാടുതവണ നിരോധിക്കപ്പെട്ടതും അമേരിക്കൻ ലൈബ്രറി അസ്സോസിയേഷന്റെ 2000-2009 ലെ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ 17 ാം സ്ഥാനം ലഭിച്ചതുമായ നോവലാണിത്.[2][3]


കഥാസംഗ്രഹം[തിരുത്തുക]

സീലി - തെക്കേ അമേരിക്കയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച 14 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. തന്റെ അച്ഛനാണെന്ന് അവൾ വിശ്വസിച്ചിരുന്ന അൽഫേൺസോയാൽ ബലാൽസംഗത്തിനിരയായ അവൾ സ്ഥിരമായി ദൈവത്തിന് കത്തുകളെഴുതുമായിരുന്നു. ഒരിക്കൽ ഗർഭിണിയാവുകയും അവളൊരാൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. അധികം വൈകാതെ തന്നെ അൽഫോൺസോ ആ കുഞ്ഞിനെ അവളിൽ നിന്നും അകറ്റി. രണ്ടാമതവൾക്കുണ്ടായ പെൺകുഞ്ഞിനേയും അൽഫോൺസോ അകറ്റി നിർത്തി. രോഗബാധിതയായ സീലിയുടെ അമ്മ അവളെ ശപിച്ചുകൊണ്ട് മരണത്തിനിരയായി.

തന്റെ 12 വയസ്സായ സഹോദരി നെറ്റിയെ മിസ്റ്റർ എന്നുമാത്രം അറിയപ്പെട്ട ഒരാൾക്ക് വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് അവർ അറിയുന്നു. എന്നാൽ അൽഫോൺസോ ഇതിനെ എതിർക്കുകയും പകരം സീലിയെ അയാൾക്ക് വിവാഹം ചെയ്തുകൊടുക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. തന്റെ കുട്ടികൾക്കൊരമ്മയും വീടുനോക്കാൻ ഒരു വേലക്കാരിയേയും മാത്രമാവശ്യമായിരുന്ന മിസ്റ്ററും അയാളുടെ കുട്ടികളും സീലിയോട് വളരെ മോശമായാണ് പെരുമാറിയിരുന്നത്. പക്ഷേ സീലി ആഭാസനായ മിസ്റ്ററിനേയും വഷളായ കുട്ടികളേയും നിയന്ത്രിച്ച് തന്റെ വരുതിയിൽ വരുത്തുന്നു.

കുറിപ്പുകൾ[തിരുത്തുക]

  1. Walker won the 1983 award for hardcover Fiction.

അവലംബം[തിരുത്തുക]

  1. "National Book Awards - 1983".
  2. "The 100 Most Frequently Challenged Books of 2000–2009". American Library Association. Retrieved January 2013. {{cite web}}: Check date values in: |accessdate= (help)
  3. "Alice Walker – biography". Retrieved April 12, 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_കളർ_പർപ്പിൾ&oldid=3805203" എന്ന താളിൽനിന്ന് ശേഖരിച്ചത്