ദർശൻ രംഗനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദർശൻ രംഗനാഥൻ
ജനനം(1941-06-04)ജൂൺ 4, 1941
മരണംജൂൺ 4, 2001(2001-06-04) (പ്രായം 60)
ദേശീയതഇന്ത്യൻ
മേഖലകൾഓർഗാനിക് രസതന്ത്രം
സ്ഥാപനങ്ങൾഐ.ഐ.റ്റി. കാൺപൂർ
ബിരുദംഡൽഹി സർവ്വകലാശാല
പ്രബന്ധം(1967)
ഡോക്ടറേറ്റിനുള്ള ഉപദേശകൻറ്റി. ആർ. ശേഷാദ്രി
അറിയപ്പെടുന്നത്ATP-imidazole cycle, urea cycle, designing protein tertiary structure
പ്രധാന പുരസ്കാരങ്ങൾFellow of the Indian Academy of Sciences; TWAS Prize in Chemistry, 1999;[1] Senior Research Scholarship of the Royal Commission for the Exhibition of 1851, A.V. Rama Rao Foundation Award, Jawaharlal Nehru Birth Centenary Visiting Fellowship, and Sukh Dev Endowment Lectureship.
ജീവിത പങ്കാളിസുബ്രമണ്യ രംഗനാഥൻ

ഇന്ത്യയിലുള്ള കാർബണിക രസതന്ത്രജ്ഞയാണ് ദർശൻ രംഗനാഥൻ. പ്രോട്ടീൻ ഫോൾഡിംഗിലെ വഴികാട്ടിയായി അറിയപ്പെടുന്ന പ്രവർത്തനമാണ് ബയോ ഓർഗാനിക് കെമിസ്ട്രിയിൽ അവർ ചെയ്തിരുന്നത്.[2] സുപ്രാമോളിക്യുലാർ അസംബ്ലീസ്, മോളിക്യുലർ ഡിസൈൻ, കെമിക്കൽ സിമുലേഷൻ ഓഫ് കി ബയോളജിക്കൽ പ്രോസെസ്സ്, സിന്തസിസ് ഓഫ് ഫങ്ഷണൽ ഹൈബ്രിഡ് പെപ്റ്റൈഡ്സ് ഓഫ് സിന്തസിസ് ഓഫ് നാനോട്യൂബ്സ് എന്നിവയാണ് അവരുടെ അറിയപ്പെടുന്ന പ്രവർത്തനങ്ങൾ.[3]

മുൻകാല ജീവിതം[തിരുത്തുക]

ദില്ലിയിലെ വിദ്യാവതി മാർക്കന്റെയും ശാന്തി സ്വരൂപിന്റേയും മകളായി 1941 ജൂൺ 4 ന് ജനിച്ചു. 1967 ൽ ഡൽഹി യൂണിവേഴ്സിറ്റി നിന്ന് രസതന്ത്രത്തിൽ.പിഎച്ച്.ഡി ലഭിച്ചു. ഡൽഹിയിലെ മിറാൻഡ കോളേജിൽ അധ്യാപികയായി. പിന്നീട് അവിടെ രസതന്ത്രം വിഭാഗം മേധാവിയായി. ഇമ്പീരിയൽ കോളേജ് ലണ്ടനിൽ പ്രൊഫസർ ഡി.എച്ച്..ആർ. ബാർട്ടണു കീഴിൽ ഗവേഷണം ചെയ്യാനായി റോയൽ കമ്മീഷൻ ഫോർ ദ എക്സിബിഷൻ ൽ നിന്ന് 1851-ലെ റിസർച്ച് ഫെലോഷിപ്പ് ലഭിച്ചു.[4]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1970-ൽ കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗവേഷണത്തിനു ചേർന്നു. ആ വർഷം തന്നെയവർ സുബ്രഹ്മണ്യ രംഗനാഥനെ വിവാഹം കഴിച്ചു. രണ്ടു പേരും ഒന്നിച്ച് ചലഞ്ചിംഗ് പ്രോബ്ലംസ് ഇൻ ഓർഗാനിക് റിയാക്ഷൻ മെക്കാനിസംസ് (1972), ആർട്ട് ഇൻ ബയോസിന്തസിസ്: ദ സിന്തറ്റിക് കെമിസ്റ്റ് ചലഞ്ച് (1976), ഫർതർ ചലഞ്ചിംഗ് പ്രോബ്ലംസ് ഇൻ ഓർഗാനിക് റിയാക്ഷൻ മെക്കാനിസംസ് (1980) എന്നിവയെക്കുറിച്ച് എഴുതുകയും "കറന്റ് ഓർഗാനിക് കെമിസ്ട്രി ഹൈലൈറ്റ്സ്" എഡിറ്റ് ചെയ്യുകയും ചെയ്തു. [5]ഹൈദരാബാദ് ഐ.ഐ.സി.ടിയുടെ ഡയറക്ടറായിരുന്നു.

അവലംബം[തിരുത്തുക]

  1. "Recipients of TWAS Awards/Prizes". Third World Academy of Sciences Portal. മൂലതാളിൽ നിന്നും 2012-10-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-20.
  2. "StreeShakti - The Parallel Force". Retrieved 2012-10-20.
  3. S Ranganathan. "She Was a Star" (PDF). Lilavat's daughters. pp. 27–30. Retrieved 2012-10-19.
  4. 1851 Royal Commission Archives[full citation needed]
  5. Balasubramanian, D. (25 July 2001). "Darshan Ranganathan – A tribute" (PDF). Current Science. 81 (2): 217–219.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദർശൻ_രംഗനാഥൻ&oldid=3263185" എന്ന താളിൽനിന്ന് ശേഖരിച്ചത്