ദർഭംഗ എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാരാഷ്ട്രയിലെ പൂനെ ജങ്ഷൻ മുതൽ ബിഹാറിലെ ദർഭംഗ ജങ്ഷൻ വരെ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ് ട്രെയിൻ നമ്പർ 11033 / 11034 ദർഭംഗ എക്സ്പ്രസ്സ്‌.

ഉള്ളടക്കം[തിരുത്തുക]

  1. ചരിത്രം
  2. സമയക്രമപട്ടിക
  3. അവലംബം

ചരിത്രം[തിരുത്തുക]

ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്, ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.

ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ്.[1]

1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗത സംവിധാനത്തിന് തുടക്കമിടുന്നത്. 1851 ഡിസംബർ 12-ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്. ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ 16-ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി. അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873-ലാണ് മദിരാശിയിലെ സെൻട്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആർക്കോട്ട് നവാബ് സ്വർണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപ്പേട്ട സ്റ്റേഷൻറെ നിർമ്മാണോദ്ഘാടനം നടത്തിയത് എന്നാണ് കഥ.[2]

സമയക്രമപട്ടിക[തിരുത്തുക]

ട്രെയിൻ നമ്പർ 11033 ദർഭംഗ എക്സ്പ്രസ്സ്‌ പൂനെ ജങ്ഷൻ മുതൽ ദർഭംഗ ജങ്ഷൻ വരെ ആഴ്ച്ചയിൽ ഒരു ദിവസം (ബുദ്ധൻ) സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 11033[3] ദർഭംഗ എക്സ്പ്രസ്സിനു പൂനെ ജങ്ഷനു ശേഷം ദൌണ്ട് ജങ്ഷൻ (15 മിനിറ്റ്), അഹമദ്നഗർ (3 മിനിറ്റ്), ബെലപുർ (2 മിനിറ്റ്), കൊപർഗാവ് (2 മിനിറ്റ്), മന്മാദ് ജങ്ഷൻ (5 മിനിറ്റ്), ഭുസവൽ ജങ്ഷൻ (10 മിനിറ്റ്), ഖണ്ട്വ (5 മിനിറ്റ്), ഇടാർസി ജങ്ഷൻ (10 മിനിറ്റ്), പിപരിയ (2 മിനിറ്റ്), നർസിംഗ്പൂർ (2 മിനിറ്റ്), ജബൽപൂർ (10 മിനിറ്റ്), കത്നി (5 മിനിറ്റ്), സത്ന (10 മിനിറ്റ്), അലഹബാദ്‌ ജങ്ഷൻ (30 മിനിറ്റ്), അലഹബാദ്‌ സിറ്റി (2 മിനിറ്റ്), ഗ്യൻപൂർ റോഡ്‌ (2 മിനിറ്റ്), മന്ദുവദി (5 മിനിറ്റ്), വാരണാസി ജങ്ഷൻ (15 മിനിറ്റ്), വാരണാസി സിറ്റി (2 മിനിറ്റ്), ആൻരിഹാർ ജങ്ഷൻ (5 മിനിറ്റ്), ഘാസിപൂർ സിറ്റി (5 മിനിറ്റ്), ബല്ലിയ (5 മിനിറ്റ്), ചപ്പ്ര (10 മിനിറ്റ്), സോൻപൂർ ജങ്ഷൻ (5 മിനിറ്റ്), ഹാജിപൂർ ജങ്ഷൻ (2 മിനിറ്റ്), മസാഫർപ്പൂർ ജങ്ഷൻ (5 മിനിറ്റ്), സമസ്തിപ്പൂർ ജങ്ഷൻ (20 മിനിറ്റ്), ലഹേറിയ സറയ് (2 മിനിറ്റ്), ദർഭംഗ ജങ്ഷൻ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.[4]

ട്രെയിൻ നമ്പർ 11034 ദർഭംഗ പൂനെ എക്സ്പ്രസ്സ്‌ ദർഭംഗ ജങ്ഷൻ മുതൽ പൂനെ ജങ്ഷൻ വരെ ആഴ്ച്ചയിൽ ഒരു ദിവസം (വെള്ളി) സർവീസ് നടത്തുന്നു.

ട്രെയിൻ നമ്പർ 11034 [5] ദർഭംഗ പൂനെ എക്സ്പ്രസ്സിനു ദർഭംഗ ജങ്ഷനു ശേഷം ലഹേറിയ സറയ് (2 മിനിറ്റ്), സമസ്തിപ്പൂർ ജങ്ഷൻ (21 മിനിറ്റ്), മസാഫർപ്പൂർ ജങ്ഷൻ (5 മിനിറ്റ്), ഹാജിപൂർ ജങ്ഷൻ (1 മിനിറ്റ്), സോൻപൂർ ജങ്ഷൻ (5 മിനിറ്റ്), ചപ്പ്ര (10 മിനിറ്റ്), ബല്ലിയ (5 മിനിറ്റ്), ഘാസിപൂർ സിറ്റി (5 മിനിറ്റ്), ആൻരിഹാർ ജങ്ഷൻ (5 മിനിറ്റ്), വാരണാസി സിറ്റി (1 മിനിറ്റ്), വാരണാസി ജങ്ഷൻ (15 മിനിറ്റ്), മന്ദുവദി (1 മിനിറ്റ്), ഗ്യൻപൂർ റോഡ്‌ (1 മിനിറ്റ്), അലഹബാദ്‌ സിറ്റി (2 മിനിറ്റ്), അലഹബാദ്‌ ജങ്ഷൻ (28 മിനിറ്റ്), സത്ന (10 മിനിറ്റ്), കത്നി (5 മിനിറ്റ്), ജബൽപൂർ (10 മിനിറ്റ്), നർസിംഗ്പൂർ (2 മിനിറ്റ്), പിപരിയ (2 മിനിറ്റ്), ഇടാർസി ജങ്ഷൻ (15 മിനിറ്റ്), ഖണ്ട്വ (5 മിനിറ്റ്), ഭുസവൽ ജങ്ഷൻ (10 മിനിറ്റ്), മന്മാദ് ജങ്ഷൻ (5 മിനിറ്റ്), കൊപർഗാവ് (1 മിനിറ്റ്), ബെലപുർ (1 മിനിറ്റ്), അഹമദ്നഗർ (3 മിനിറ്റ്), ദൌണ്ട് ജങ്ഷൻ (15 മിനിറ്റ്), പൂനെ ജങ്ഷൻ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

അവലംബം[തിരുത്തുക]

  1. "PLATINUM JUBILEE OF RAILWAY ELECTRIFICATION IN INDIA". pib.nic.in. 24 June 2013. ശേഖരിച്ചത് 25 November 2015.
  2. "The station where railway employees first struck work". The Hindu. ശേഖരിച്ചത് 25 November 2015.
  3. "11033/Pune-Darbhanga Express". indiarailinfo.com. ശേഖരിച്ചത് 25 November 2015.
  4. "Darbhanga Express Route". cleartrip.com. ശേഖരിച്ചത് 25 November 2015.
  5. "11034/Darbhanga-Pune Express". indiarailinfo.com. ശേഖരിച്ചത് 25 November 2015.
"https://ml.wikipedia.org/w/index.php?title=ദർഭംഗ_എക്സ്പ്രസ്സ്‌&oldid=2396767" എന്ന താളിൽനിന്ന് ശേഖരിച്ചത്