ദർബാർ (ചലച്ചിത്രം)
ദർബാർ | |
---|---|
സംവിധാനം | എ.ആർ. മുരുകദാസ് |
നിർമ്മാണം | അല്ലിരാജ സുബാഷ്കരൻ |
രചന | എ.ആർ. മുരുകദാസ് |
തിരക്കഥ | എ.ആർ. മുരുകദാസ് |
അഭിനേതാക്കൾ | രജനികാന്ത് നയൻതാര |
സംഗീതം | അനിരുദ്ധ് രവിചന്ദർ |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | ലൈക്ക പ്രൊഡക്ഷൻസ് |
വിതരണം | ലൈക്ക പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 9 ജനുവരി 2020 |
ബജറ്റ് | ₹220 കോടി |
ആകെ | ₹250 കോടി |
എ.ആർ. മുരുകദാസ് സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് ദർബാർ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ രജിനികാന്ത്, നയൻതാര എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രജനികാന്തും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദ്യത്തെ ചലച്ചിത്രമാണ് ദർബാർ. എന്നിരുന്നാലും ചന്ദ്രമുഖി, ശിവാജി, കുസേലൻ, കഥാനായുഡു എന്നീ ചലച്ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറും ഛായാഗ്രാഹണം നിർവ്വഹിക്കുന്നത് സന്തോഷ് ശിവനുമാണ്. ശ്രീകർ പ്രസാദാണ് ചിത്ര സംയോജകനായി പ്രവർത്തിക്കുന്നത്.
ദർബാർ എന്ന ചിത്രത്തിൽ രജിനികാന്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിനു മുൻപ് മൂൺട്രു മുഖം, പാണ്ഡ്യൻ, ജരഫ്താർ, കൊടി പറക്കുതു എന്നീ ചലച്ചിത്രങ്ങളിലും രജിനികാന്ത് പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ട്.
2019 ഏപ്രിൽ 10ാം തീയതി ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2019 ഏപ്രിൽ 9 - ന് ഔദ്യോഗികമായി റിലീസ് ചെയ്തു. [1]
2020 ജനുവരി 9ാം തീയതി പൊങ്കൽ ദിനത്തോടനുബന്ധിച്ച് "ദർബാർ" റിലീസ് ചെയ്തു. [2][3]
അഭിനേതാക്കൾ
[തിരുത്തുക]- രജനികാന്ത് - ആദിത്യ അരുണാചലം IPS *നയൻതാര - ലില്ലി *സുനിൽ ഷെട്ടി - ഹരിഹരൻ *നിവേദ തോമസ് - വളളിക്കാമു *ജാതിൻ ശർമ്മ - ഗുണ്ടാ തലവൻ
അവലംബം
[തിരുത്തുക]- ↑ "Rajinikanth's 'Darbar' first look poster out!". www.filmsbit.com. Filmsbit News Network. Retrieved 9 April 2019.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "The title and first look of #Thalaivar167 released!" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-04-10. Retrieved 2019-04-09.
- ↑ "தர்பார் படத்தின் ஃபஸ்ட் லுக் போஸ்டர் - இதையெல்லாம் கவனித்தீர்களா?" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2019-04-09. Retrieved 2019-04-09.