ദ്വീപ്‌ ഹൽവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ്വീപ്‌ ഹൽവ

ലക്ഷദ്വീപിലെ പരമ്പരാഗതമായതും വ്യത്യസ്തമായതുമായ ഒരു പലഹാരം. ചിരകിയ തേങ്ങയും ദ്വീപ്‌ ശർക്കരയും (മീര എന്ന തെങ്ങിൻ പാനീയം കുറുക്കിയാണ് ദ്വീപ്‌ ശർക്കര ഉണ്ടാക്കുന്നത്‌) ഉരുളിയിൽ ഇട്ടു ഇളക്കി വേവിച്ചു പതം വരുന്ന വിധത്തിൽ പാകമായ ശേഷം ഏലക്കാ പൊടിയും മറ്റു ചില ചേരുവകളും ചേർത്ത് ഇളക്കിയെടുത്ത് ചെറു ഉരുളകളാക്കി ഉണങ്ങിയ വാഴയിലകളിൽ പൊതിഞ്ഞെടുക്കുന്നു. ആഴ്ചകളോളം ഇവ കേടുകൂടാതെയിരിക്കും .

"https://ml.wikipedia.org/w/index.php?title=ദ്വീപ്‌_ഹൽവ&oldid=3136471" എന്ന താളിൽനിന്ന് ശേഖരിച്ചത്