ദ്വിപദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൗലിക ബീജഗണിതത്തിൽ ദ്വിപദം (binomial) എന്നാൽ രണ്ട് പദങ്ങളുള്ള ഒരു ബഹുപദമാണ്. അതായത് രണ്ട് ഏകപദങ്ങളുടെ തുകയാണ് ദ്വിപദം. ഏകപദത്തെ ഒഴിച്ചാൽ ഏറ്റവും ലളിതമായ ബഹുപദമാണിത്. ഒരു ദ്വിപദത്തെ രണ്ട് ഏകപദങ്ങളുടെ ഗുണനഫലമായി ഘടകങ്ങളാക്കാം. ഉദാഹരണത്തിന് a2 − b2 = (a + b)(a − b).

(ax + b),(cx + d) ഒരു ജോടി രേഖീയ ഏകപദങ്ങളുടെ ഗുണനഫലം (ax + b)(cx + d) = acx2 + (ad + bc)x + bd ആണ്.nആം കൃതിയിലുള്ള ദ്വിപദത്തെ സാമാന്യമായി (a + b)n എന്ന് സൂചിപ്പിയ്ക്കാം.ഇത് വിപുലീകരിക്കുന്നത് ദ്വിപദപ്രമേയമോ പാസ്കലിന്റെ ത്രികോണമോ ഉപയോഗിച്ചാണ്.

"https://ml.wikipedia.org/w/index.php?title=ദ്വിപദം&oldid=1698801" എന്ന താളിൽനിന്ന് ശേഖരിച്ചത്