ദ്വിജേന്ദ്രലാൽ റായ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്വിജേന്ദ്രലാൽ റായ്‌
ദ്വിജേന്ദ്രലാൽ റേ
ദ്വിജേന്ദ്രലാൽ റേ
ജനനം(1863-07-19)19 ജൂലൈ 1863
Krishnanagar, Nadia District, Bengal Presidency, British India (now West Bengal, India)
മരണം17 മേയ് 1913(1913-05-17) (പ്രായം 49)
Calcutta, Bengal Presidency, British India (now West Bengal, India)
തൊഴിൽCivil servant, playwright and musician
ഭാഷBengali, English
ദേശീയതIndian
PeriodBengal Renaissance
GenreDrama, Song, Essay
സാഹിത്യ പ്രസ്ഥാനംBengal Renaissance
ശ്രദ്ധേയമായ രചന(കൾ)Dwijendrageeti Mevar-Patan, Shajahan, "Chandragupta"
പങ്കാളിSurabala Devi
കുട്ടികൾDilip Kumar Roy, Maya Devi

ദ്വിജേന്ദ്രലാൽ റായ്‌ (ബംഗാളി: দ্বিজেন্দ্রলাল রায়; 19 ജൂലൈ 1863 - 17 മെയ് 1913), ഡി.എൽ. റായ്‌ എന്നും അറിയപ്പെടുന്നു. ഒരു ബംഗാളി കവിയും നാടകകൃത്തും സംഗീതജ്ഞനുമായിരുന്നു ദ്വിജേന്ദ്രലാൽ റായ്‌. [1] ഹിന്ദു പുരാണം, നാഷണലിസ്റ്റ് ചരിത്ര നാടകങ്ങൾ, ദ്വിജേന്ദ്രഗീതി (ഗാനങ്ങൾ) എന്നിവയിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം. 'ധനാ ധന്യ പുഷ്പ ഭാര', 'ബംഗാ അമർ ജനാനി അമർ' എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രണ്ട് രചനകൾ. ആദ്യകാല ആധുനിക ബംഗാളി സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. [2]

ആദ്യകാല ജീവിതം[തിരുത്തുക]

പശ്ചിമ ബംഗാളിലെ നാദിയയിലെ കൃഷ്ണനഗറിൽ 1863 ജൂലൈ 19 ന് ദ്വീജേന്ദ്രലാൽ റായ്‌ ജനിച്ചു. കൃഷ്ണനഗർ കൊട്ടാരത്തിലെ ദിവാൻ (ചീഫ് ഓഫീസർ) കാർത്തികേയചന്ദ്ര റായ്‌യുടെ ഏഴാമത്തെ പുത്രനായിരുന്നു അദ്ദേഹം. അമ്മ വൈഷ്ണവ സന്ന്യാസി അദ്വൈത ആചാര്യയുടെ പിൻഗാമിയായിരുന്നു. കുട്ടിക്കാലത്ത് റായ്‌, അന്തർമുഖനും ചിന്താമഗ്നനും പ്രകൃതി സ്നേഹിയുമായിരുന്നു. 1878 ൽ പ്രവേശന പരീക്ഷയും 1880 ൽ കൃഷ്ണനഗർ കൊളീജിയറ്റ് സ്കൂളിൽ നിന്ന് ഫസ്റ്റ് ആർട്സ് പരീക്ഷയും വിജയിച്ചു. പിന്നീട് ബി.എ. ഹൂഗ്ലി കോളേജിൽ നിന്ന് 1884 ൽ കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന് അദ്ദേഹം ബിരുദം പൂർത്തിയാക്കുകയും കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എം.എ പഠനത്തിനായി അയക്കപെടുകയും ചെയ്തു. [3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

പഠനം കഴിഞ്ഞ് ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ റായ്‌ 1886 ൽ ഡെപ്യൂട്ടി മജിസ്‌ട്രേറ്റായി നിയമിതനായി. ബംഗാൾ, ബീഹാർ, മധ്യ പ്രവിശ്യ എന്നിവയുടെ വിവിധ ഭാഗങ്ങളിൽ സർവേ, സെറ്റിൽമെന്റ്, എക്സൈസ്, ലാൻഡ് റെക്കോർഡ്സ്, അഗ്രികൾച്ചർ, അഡ്മിനിസ്ട്രേഷൻ, ജുഡീഷ്യറി എന്നീ വകുപ്പുകളിൽ പ്രവർത്തിച്ചു. പ്രശസ്ത ഹോമിയോ വൈദ്യനായ പ്രതാപ് ചന്ദ്ര മജുംദാറിന്റെ മകളായ സുരബാല ദേവിയെ 1887 ൽ റായ്‌ വിവാഹം കഴിച്ചു. 1894 ൽ എക്സൈസ് വകുപ്പിന്റെ ആദ്യ ഇൻസ്പെക്ടറായും 1898 ൽ ലാൻഡ് റെക്കോർഡ്സ്, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ അസിസ്റ്റന്റ് ഡയറക്ടറായും 1900 ൽ എക്സൈസ് വകുപ്പ് കമ്മീഷണറുടെ അസിസ്റ്റന്റായും നിയമിതനായി. പിന്നീട് അദ്ദേഹത്തെ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ഇൻസ്പെക്ടറായി നിയമിച്ചു.

1903-ൽ സുരബാലാദേവി അന്തരിച്ചു. 1905-ൽ റായ്‌യെ ഖുൽനയിലേക്ക് മാറ്റി. മുർഷിദാബാദ്, കാൻഡി, ഗയ, ജഹാനാബാദ് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1908-ൽ അദ്ദേഹം കൊൽക്കത്തയിൽ താമസിക്കാൻ നീണ്ട അവധി എടുത്തു. അടുത്ത വർഷം 24 പർഗാനകളുടെ ഡെപ്യൂട്ടി മജിസ്‌ട്രേറ്റായി നിയമിതനായി. 1912-ൽ അദ്ദേഹത്തെ ബൻകുരയിലേക്ക് മാറ്റി, മൂന്നു മാസത്തിനുള്ളിൽ അദ്ദേഹത്തെ വീണ്ടും മംഗറിലേക്ക് മാറ്റി, അവിടെവച്ച് അപസ്മാരം ബാധിച്ച് ഗുരുതരാവസ്ഥയിലായി. ഇതേത്തുടർന്ന് സ്വമേധയാ വിരമിക്കുകയും കൊൽക്കത്തയിലേക്ക് മടങ്ങുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഒരു ബംഗാളി പ്രഭു കുടുംബത്തിൽ നിന്നാണെങ്കിലും, കർഷക അനുകൂല വികാരങ്ങൾക്ക് റായ്‌ പ്രാധാന്യം നൽകി. 1890 ൽ സർക്കാരിനുവേണ്ടി ജോലി ചെയ്യുന്നതിനിടെ കർഷകരുടെ ഭൂമിയുടെ അവകാശവും ബാദ്ധ്യതകളും സംബന്ധിച്ച് അദ്ദേഹം ബംഗാൾ ഗവർണറുമായി ഏറ്റുമുട്ടി. 1905 ലെ ബംഗാൾ വിഭജനത്തെത്തുടർന്ന് റായ്‌ പുതിയ രണ്ട് ബംഗാളി പ്രവിശ്യകളെ വീണ്ടും ഒന്നിപ്പിക്കുന്നതിനായി സാംസ്കാരിക പ്രസ്ഥാനത്തിൽ ചേർന്നു. നിരവധി ദേശസ്നേഹ ഗാനങ്ങൾ അദ്ദേഹം ആ സമയങ്ങളിൽ എഴുതിയത് ഇന്നും പ്രചാരത്തിലുണ്ട്.

സ്ത്രീകളുടെ ഉന്നമനത്തോടുള്ള പ്രതിബദ്ധത, ഹിന്ദു മത യാഥാസ്ഥിതികതയ്ക്കും ആചാരാനുഷ്ഠാനങ്ങൾക്കുമെതിരായ അദ്ദേഹത്തിന്റെ ശക്തമായ നിലപാട് എന്നിവയിലൂടെയും അദ്ദേഹം അറിയപ്പെട്ടു. മതപരമായ ആചാരങ്ങളിൽ ഉയർന്ന ജാതിക്കാരായ ഹിന്ദു ആധിപത്യത്തിനെതിരായ ആക്ഷേപഹാസ്യമായിരുന്നു 'ഹൻഷീർ ഗാൻ' എന്ന അദ്ദേഹത്തിന്റെ കവിതകളുടെ ശേഖരം. [4]

മരണം[തിരുത്തുക]

1912 ൽ ഭരത്ബർഷ എന്ന ജേണലിന്റെ എഡിറ്റർ ആയി പ്രേർത്തിച്ചു. എന്നാൽ വിരമിച്ച ശേഷം രണ്ടുമാസത്തിലധികം അദ്ദേഹം ജീവിച്ചിരുന്നില്ല. 1913 മെയ് 17 ന് അപസ്മാരം ബാധിച്ച് അദ്ദേഹം മരിച്ചു. [5]

അവലംബം[തിരുത്തുക]

  1. http://www.worldlibrary.in/articles/eng/Dwijendralal_Ray
  2. http://en.banglapedia.org/index.php?title=Roy,_Dwijendralal
  3. Ghosh, Ajit Kumar (2001). Dwijendralal Ray. New Delhi: Sahitya Akademi. p. 1. ISBN 81-260-1227-7. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. https://www.poemhunter.com/dwijendralal-ray/
  5. https://www.thestatesman.com/cities/mamata-remembers-dwijendralal-ray-on-his-105th-death-anniversary-1502637168.html
"https://ml.wikipedia.org/w/index.php?title=ദ്വിജേന്ദ്രലാൽ_റായ്‌&oldid=3257241" എന്ന താളിൽനിന്ന് ശേഖരിച്ചത്