Jump to content

ദ്വിജാവന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടകസംഗീതത്തിലെ 28ആം മേളകർത്താരാഗമായ ഹരികാംബോജിയുടെ ഒരു ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ദ്വിജാവന്തി. ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നുമാണ് ഈ രാഗം കർണാടകസംഗീതത്തിലെത്തിച്ചേർന്നത് എന്നൊരു അഭിപ്രായമുണ്ട്. അവിടെ ഈ രാഗം ജൈജൈവന്തി എന്നാണറിയപ്പെടുന്നത്. കേരളത്തിൽ കഥകളി സംഗീതത്തിലെ പ്രധാനപ്പെട്ട ഒരു രാഗമാണ് ദ്വിജാവന്തി .സ്വാതിതിരുനാൾ ഈ രാഗത്തിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും മുത്തുസ്വാമി ദീക്ഷിതരാണ് ഈ രാഗത്തിനു ജനപ്രീതി നൽകിയത്. താഴ്ന്നതും ഉയർന്നതുമായ സ്വരാഷ്ടകങ്ങളിൽ ഈ രാഗത്തിനു ഭക്തിരസമാണ് ഉള്ളത്. കച്ചേരികളിൽ പ്രധാനരാഗമായി വിരളമായി മാത്രമേ ഈ രാഗം ഉപയോഗിച്ചുവരുന്നുള്ളൂ

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി1 മ1 ഗ3 മ1 പ ധ2 സ
  • അവരോഹണം സ നി2 ധ2 പ മ1 ഗ3 മ1 രി2 ഗ2 രി2 സ നി2 ധ2 നി2 സ

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
അഖിലാണ്ഡേശ്വരി മുത്തുസ്വാമിദീക്ഷിതർ
തരുണീ ഞാൻ സ്വാതിതിരുനാൾ
ചേതശ്രീ ബാലകൃഷ്ണം മുത്തുസ്വാമിദീക്ഷിതർ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
താളമയഞ്ഞൂ പവിത്രം
വിരഹിണിരാധേ മിസ്റ്റർ ബട്ലർ


അവലംബം

[തിരുത്തുക]

http://www.hinduonnet.com/thehindu/mp/2003/06/12/stories/2003061201250200.htm Archived 2008-03-29 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ദ്വിജാവന്തി&oldid=3776651" എന്ന താളിൽനിന്ന് ശേഖരിച്ചത്