ദ്രോണാചാര്യ പുരസ്കാരം
ദൃശ്യരൂപം
ദ്രോണാചാര്യ പുരസ്കാരം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | സിവിലിയൻ | |
വിഭാഗം | കായികപരിശീലകർ | |
നിലവിൽ വന്നത് | 1985 | |
ആദ്യം നൽകിയത് | 1985 | |
അവസാനം നൽകിയത് | 2016 | |
നൽകിയത് | ഭാരത സർക്കാർ | |
കാഷ് പുരസ്കാരം | ₹. 500,000 |
മികച്ച കായിക പരിശീലകർക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകി വരുന്ന പുരസ്കാരമാണ് ദ്രോണാചാര്യ പുരസ്കാരം. പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനായ ദ്രോണരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം മികച്ച കായികാധ്യാപനത്തിനായി 1985 മുതലാണ് നൽകിത്തുടങ്ങിയത്. ദ്രോനാചാര്യരുടെ ഒരു വെങ്കല പ്രതിമയും പ്രശസ്തിപത്രവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്ത്യയിൽ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന അവാർഡിന് അർജുന അവാർഡ് എന്ന് പേര് നൽകാൻ കാരണം തന്നെ ദ്രോണർ അർജ്ജുനന്റെ ഗുരുവായതിനാലാണ്. ഒ. എം നമ്പ്യാരാണ്ആദ്യ അവാർഡ് ജേതാവ്(1985). 2012-ലെ ജേതാവായ ബി.ഐ. ഫെർണാണ്ടസ് ആണ് ഈ പുരസ്കാര ജേതാവാകുന്ന ആദ്യ വിദേശി.