ദ്രവ്യതരംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ ദ്രവ്യങ്ങളും തരംഗസ്വഭാവം കാണിക്കുന്നു. ഉദാഹരണത്തിന്, ഇലക്ട്രോണുകളുടെ ഒരു ബീമിനെ പ്രകാശത്തിന്റെ ബീമായോ ജലതരംഗമായോ വിസരിപ്പിക്കാൻ കഴിയും. വേവ്- പാർട്ടിക്കിൾ ഡ്യൂവലിറ്റിയുടെ ഉദാഹരണമായ ദ്രവ്യതരംഗങ്ങൾ ക്വാണ്ടം മെക്കാനിക്സിന്റെ കേന്ദ്രഭാഗമാണ്. ദ്രവ്യം തരംഗത്തിന്റെ പോലെയുള്ള സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു എന്ന ആശയം ഡീ ബ്രോഗ്ലിയുടെ പരികൽപ്പന എന്നറിയപ്പെടുന്നത് 1924ൽ ലൂയിസ് ഡീ ബ്രോഗ്ലി മുന്നോട്ടുവെച്ചതിനാലാണ്. ദ്രവ്യതരംഗങ്ങളെ ഡീ ബ്രോഗ്ലി തരംഗങ്ങൾ എന്നും വിളിക്കുന്നു.

ഡീ ബ്രോഗ്ലീ തരംഗദൈർഘ്യം എന്നത് വലിയ വസ്തുവിന്റെ തരംഗദൈർഘ്യമാണ്. ഇത് ബന്ധപ്പെട്ടിരിക്കുന്നത് ആക്കവുമായും പ്ലാങ്ക് സ്ഥിരാങ്കവുമായുമാണ്.

ദ്രവ്യത്തിന്റെ തരംഗത്തിനെ പോലെയുള്ള സ്വഭാവങ്ങൾ ആദ്യമായി പരീക്ഷണാത്മകമായി കാണിച്ചുതന്നത് ജോർജ് പാഗെറ്റ് തോംസനിന്റെ തിൻ ഫിലിം മെറ്റൽ ഡിഫ്രാക്ഷൻ എക്സ്‌പെരിമെന്റാണ്. അതോടൊപ്പം സ്വതന്ത്രമായി ഡേവിസ്സൻ-ജെർമഋ പരീക്ഷണവുമാണ് . ഇവ രണ്ടിലും ഇലക്ട്രോണുകളാണ് ഉപയോഗിച്ചത്. ഇത് മറ്റ് അടിസ്ഥാനകണങ്ങൾ, നിർവ്വീര്യമായ ആറ്റങ്ങൾ എന്നിവയിലും അതോടൊപ്പം തന്മാത്രകളിൽപ്പോലും ഇത് സ്ഥിരീകരിച്ചിരുന്നു. ദ്രവ്യത്തിന്റെ തരംഗസ്വഭാവം ആറ്റത്തിന്റെ ഘടനയെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തത്തിലും കണികാഭൗതികത്തിലും നിർണ്ണായകമാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • L. de Broglie, Recherches sur la théorie des quanta (Researches on the quantum theory), Thesis (Paris), 1924; L. de Broglie, Ann. Phys. (Paris) 3, 22 (1925). English translation by A.F. Kracklauer. And here.
  • Broglie, Louis de, The wave nature of the electron Nobel Lecture, 12, 1929
  • Tipler, Paul A. and Ralph A. Llewellyn (2003). Modern Physics. 4th ed. New York; W. H. Freeman and Co. ISBN 0-7167-4345-0. pp. 203–4, 222–3, 236.
  • Zumdahl, Steven S. (2005). Chemical Principles (5th ed.). Boston: Houghton Mifflin. ISBN 0-618-37206-7.
  • An extensive review article "Optics and interferometry with atoms and molecules" appeared in July 2009: http://www.atomwave.org/rmparticle/RMPLAO.pdf.
  • "Scientific Papers Presented to Max Born on his retirement from the Tait Chair of Natural Philosophy in the University of Edinburgh", 1953 (Oliver and Boyd)
"https://ml.wikipedia.org/w/index.php?title=ദ്രവ്യതരംഗം&oldid=3999086" എന്ന താളിൽനിന്ന് ശേഖരിച്ചത്