ദൈവത്തിന്റെ കണ്ണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദൈവത്തിന്റെ കണ്ണ്
ദൈവത്തിന്റെ കണ്ണ്
കർത്താവ്എൻ.പി. മുഹമ്മദ്
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ144
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ISBN9788171308071

സാഹിത്യകാരനായ എൻ.പി. മുഹമ്മദ് രചിച്ച നോവലാണ് ദൈവത്തിന്റെ കണ്ണ്.[1] 1993ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. [2]

1990 ൽ ആണ്" ദൈവത്തിന്റെ കണ്ണ് " എന്ന നോവൽ പ്രസിദ്ധീകരിച്ചത്. എൻ. പി. മുഹമ്മദിന്റെ പല രചനകളും പ്രകൃതിയുമായി ബന്ധപ്പെട്ടവയാണ്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ ഒരു കുട്ടിയും അവനു ചുറ്റുമുള്ള ലോകവുമാണ് ഈ നോവലിന്റെ പശ്ചാത്തല ഭൂമിക.

ആചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഇടയിൽപ്പെട്ട് വിങ്ങിപൊട്ടുന്ന "അഹമ്മദ് " എന്ന കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് നോവൽ രചിച്ചിട്ടുള്ളത്. അഹമ്മദിന് പ്രകൃതിയുമായുള്ള ബന്ധം ഈ നോവലിൽ ശ്രദ്ധേയമാണ്. പ്രകൃതിക്കു നേരെയുള്ള ഓരോ അമ്പും അവന്റെ നെഞ്ചിൽ പതിക്കുന്ന പോലെയാണ് അവനു തോന്നുന്നത്. നോവലിൽ " ഉമ്മു " കൈക്കോട്ടുമായി വന്ന് കിളയ്ക്കുമ്പോൾ അതിന്റെ മൂർച്ചയേറിയ ഭാഗം മണ്ണിനെ സ്പർശിക്കുമ്പോൾ മണ്ണ് പൊളിഞ്ഞു വീഴുന്നത് അവനു അവന്റെ നെഞ്ചിൽ ആരോ ഇടിക്കുന്ന തോന്നൽ ഉണ്ടാക്കുന്നത് അതിനാലാണ്

അവലംബം[തിരുത്തുക]

  1. http://www.goodreads.com/book/show/18398378-daivathinte-kannu
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-04.
"https://ml.wikipedia.org/w/index.php?title=ദൈവത്തിന്റെ_കണ്ണ്&oldid=3916234" എന്ന താളിൽനിന്ന് ശേഖരിച്ചത്