Jump to content

ദൈറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
—— United Arab Emirates community ——
ദെയ്റ
ديرة

രാജ്യം United Arab Emirates
എമിറേറ്റ് Dubai
നഗരം ദെയ്റ
Community statistics
Neighbouring communities അൽ ബറാഹ, ഗുബൈബ, ബർദുബായ്, കരാമ
അക്ഷാംശരേഖാംശം 25°27′31″N 55°32′23″E / 25.45861°N 55.53972°E / 25.45861; 55.53972

ദൈറ, അഥവാ ദെയ്റ ആംഗലേയം- Deira (In Arabic: ديرة) അറേബ്യൻ ഐക്യനാടുകളിലെ സംസ്ഥാനമായ ദുബായിലെ ഒരു പ്രധാനപ്പെട്ട നഗരപ്രദേശമാണ്. ദുബായിലെ പ്രധാനപ്പെട്ട ഒരു വാണിജ്യകേന്ദ്രമാണ് ദൈറ എങ്കിലും അബുദാബിയിലേക്കും മറ്റു നഗരകേന്ദ്രങ്ങളിലേക്കുമായി പുതുതായി ഇ-11 (ഷേഖ് സായിദ്) വീഥി പണികഴിപ്പിച്ചതിനുശേഷം വാഹനഗതാഗതവും യാത്രകളും കുറഞ്ഞതുമൂലം ദേരയുടെ പ്രാധാന്യം അല്പം കുറഞ്ഞിട്ടുണ്ട്. ദേരയുടെ പടിഞ്ഞാറു ഭാഗത്തായി ദുബായ് കടലിടുക്ക് സ്ഥിതി ചെയ്യുന്നു. ഇതിലുള്ള ഇരു പഴയ തുറമുഖമാണ് പോർട്ട് സയ്യദ്. ദൈറയിലൂടെ ഭൂഗർഭ, ഭൂമാന്തര റയിൽ പാതകൾ കടന്നു പോകുന്നു. നിരവധി വാണിജ്യ സമുച്ചയങ്ങളുള്ള ഒരു നഗരമാണ് ദൈറ. ദുബായ് ഇന്റർനാഷണൽ വിമാനത്താവളം ദൈറക്കടുത്താണ്. ദുബയിലെ ഏറ്റവും വലിയ മത്സ്യവാണിജ്യ കേന്ദ്രം ദൈറയിലാണ്.

പേരിനു പിന്നിൽ

[തിരുത്തുക]

ചരിത്രം

[തിരുത്തുക]

ദൈറക്ക് അറബ് രാജ്യങ്ങളോളം തന്നെ ചരിത്രം ഉണ്ടെങ്കിലും ദൈറ നഗരത്തിന് ഏകദേശം 100 വർഷങ്ങളോളമെ പഴക്കമുള്ളു. ദുബായി, അബുദാബി, അലൈൻ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ക്രി.മു. 5500 കാലഘട്ടം മുതൽക്കേ ജനവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു [1]

വാണിജ്യം

[തിരുത്തുക]

സ്വർണ്ണത്തിന്റെ നഗരം എന്ന പേരിൽ ദൈറ പ്രശസ്തമാണ്. വളരെയധികം സ്വർണ്ണവ്യാപാരകേന്ദ്രങ്ങൾ ദൈറ ഗോൾഡ് സൂക്കിൽ പ്രവർത്തിക്കുന്നു.

പ്രധാനസ്ഥലങ്ങൾ

[തിരുത്തുക]

അൽ റിഗ്ഗ, മുത്തീന, ഹോർ അൽ ലാൻസ്, മുറക്കാബാദ്, അൽ ബറാഹ, അൽ വഹീദ, അൽ മുരാർ അൽ ഖബൈസി എന്നിവയാണ് ദൈറയിലെ പ്രധാന മേഖലകൾ.

റഫറൻസുകൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-08-15. Retrieved 2014-08-08.
"https://ml.wikipedia.org/w/index.php?title=ദൈറ&oldid=3654749" എന്ന താളിൽനിന്ന് ശേഖരിച്ചത്