ദേശീയ മൺസൂൺ ദൗത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എർത്ത് സിസ്റ്റം സയൻസ് ഓർഗനൈസേഷനു (ESSO) കീഴിൽ അഞ്ചു വർഷത്തേക്ക് ദേശീയ മൺസൂൺബ്ദൌത്യം തുടങ്ങുന്നതിന് സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി അനുമതി നൽകി. ഈ ദൌത്യത്തിന് അഞ്ചു വര്ഷത്തേക്ക് നാനൂറു കോടി രൂപയുടെ ബജറ്റ് ഉണ്ട്.

ഉദ്ദേശങ്ങൾ[തിരുത്തുക]

  • ദേശീയവും അന്തർദേശീയവുമായ വിദ്യാഭ്യാസ –ഗവേഷണ – വികസന സംഘടനകളും മറ്റുമായി സഹകരിച്ച് തദ്ദേശീയ മൺസൂൺ പ്രവചനത്തെ കൂടുതൽ കൃത്യതയുള്ളതാക്കാനുള്ള രീതി ഉണ്ടാക്കിയെടുക്കാനുള്ളതാണ്.
  • പതിനഞ്ചു ദിവസംവരേയ്ക്കുള്ള ഹ്രസ്വ-മദ്ധ്യകാല പ്രവചന രീതിയും(ഇതു കോർത്തിണക്കുന്നത് നാഷണൽ സെൻറർ ഫോർ മീഡിയം റേഞ്ച് വെദർ ഫോകാസ്റ്റിങ്(NCMRWF)/ESSO വുമാണ്). പതിനാറു ദിവസം മുതൽ ഒരു ഋതുവരെ നീളുന്ന ദീർഘകാല പ്രവചന രീതിയും (ഇത് കോർത്തിണക്കുന്നത് ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റീരിയോളജി(IITM) പൂനെ/ESSOയാണ്).എന്നീ ആവശ്യങ്ങൾക്ക് നമ്മുടെ സ്വന്തം ഡൈനാമിക് മോഡെലിങ്ങ് ചട്ടക്കൂട് ഉണ്ടാക്കിയെടുക്കുക.[1]

മറ്റു വിവരങ്ങൾ[തിരുത്തുക]

പൂനയിലെ ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ട്രോപോളജിക്കൽ മീറ്റിരിയോളജി (IITM), യായിരിക്കും ഈ ദൌത്യത്തിന്റെ നോഡൽ ഏജൻസി [2] 2004 ലേയും 2009 ലേയും വരൾച്ച പ്രവചിക്കാൻ ഭാരതീയ കാലാവസ്ഥ പഠന വകുപ്പിനായില്ല(IMD). അപ്പോഴാണ് 2010ൽ ഇത്തരം ഒരു ദൌത്യത്തിന് നിർദ്ദേശം സമർപ്പി ച്ചത്. 2012 ഏപ്രിൽ അവസാനം അനുമതിയാവുകയും ചെയ്തു.[3]

ഇപ്പോൾ കാലാവസ്ഥ പ്രവചനത്തിന് സ്റ്റാറ്റിസ്റ്റിക്കൽ രീതിയാൺ ഉപയോഗിക്കുന്നത്. ഡൈനാമിക് ന്യൂമെറിക് രീതിയാണ് കൂടുതൽ കൃത്യതയുള്ളതും വേഗതയുള്ളതും.ഡൈനാമിക് രീതിയ്ക്ക് മഴയുടെ പ്രവചനം കൂടാതെ വരൾച്ചയെ കുറിച്ചും മഴക്കിടയിലെ ഇടവേളകളെ കുറിച്ചും പ്രവചിക്കാനാവും.

അന്തർദേശീയ ഡൈനാമിക് രീതികളായ അമേരിക്കയുടെ കാലവസ്ഥ പ്രവചന സങ്കേതവും ബ്രിട്ടന്റെ കാലാവസ്ഥ പഠന ആപ്പീസിന്റെ യൂണിഫൈഡ് മാതൃകയും ആധാരമാക്കിയായിരിക്കും നമ്മുടെ ദൌത്യം.[3]

അവലംബം[തിരുത്തുക]

  1. http://pib.nic.in/newsite/erelease.aspx?relid=8268/ പ്രസ് ഇൻഫർമേഷൻ ബ്യൂറൊ] .
  2. http://articles.timesofindia.indiatimes.com/2012-05-21/pune/31800299_1_monsoon-forecast-monsoon-prediction-monsoon-rainfall[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 http://www.downtoearth.org.in/content/imd-rolls-out-national-mission-improve-monsoon-prediction Archived 2012-07-10 at the Wayback Machine.]
"https://ml.wikipedia.org/w/index.php?title=ദേശീയ_മൺസൂൺ_ദൗത്യം&oldid=3988652" എന്ന താളിൽനിന്ന് ശേഖരിച്ചത്