ദേശീയ പാൽ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലോക പാൽ ദിനമായി FAO യുടെ ആഭിമുഖ്യത്തിൽ ജൂൺ ഒന്ന് ആചരിക്കുന്നു. അത് കൂടാതെ വിവിധ രാജ്യങ്ങൾ വിവിധ ദിനങ്ങൾ അവരുടെ ദേശീയ പാൽ ദിനമായി കൊണ്ടാടാറുണ്ട്. ഇന്ത്യയിൽ നവംബർ 26ആം തീയതിയാണ് ദേശീയ പാൽ ദിനം.

പശ്ചാത്തലം[തിരുത്തുക]

ക്ഷീരോല്പാദകരുടെ സംഘടനയായ IDA (Indian Dairy Associatin) 2014ലാണ് ദേശീയ പാൽ ദിനം എന്ന ആശയം മുന്നോട്ട് വച്ചത്.

2001 മുതൽ കോണ്ടാടി വരുന്ന ലോക പാൽ ദിനത്തിന്റെ ചുവട് പിടിച്ച് ദേശീയ ദിനവും വേണമെന്നായിരുന്നു നിർദ്ദേശം.

2014ൽ ആദ്യത്തെ ദേശീയ പാൽ ദിനം ആചരിക്കപ്പെട്ടു. IDA കൂടാതെ, ഡയറി ഡെവലമെന്റ് ബോർഡ് (NDDB , വിവിധ സംസ്ഥാനങ്ങളിലെ ക്ഷീരോല്പാദന സംഘടനകൾ എന്നിവർ ഇതിൽ പങ്കാളികളായി.

ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യന്റെ ജന്മദിനമായതിനാലാണ് നവംബർ 26 തിരിഞ്ഞെടുത്തത്.

മിൽമ അടക്കമുള്ള പല ക്ഷീരോല്പാദന സംഘടനകളും ഈ ദിവസം പല പൊതു പരിപാടികളും ആസൂത്രണം ചെയ്യാറുണ്ട്.

അമൂൽ അനവധി വർഗീസ് കുര്യൻ അനുസ്മരണങ്ങളും ദേശവ്യാപകമായി കൊണ്ടാടുന്നു.

പുതിയ ഉല്പനങ്ങളുടെ ബ്രാൻഡുകൾ പ്രഖ്യാപിക്കാനും വിപണനം ഉദ്ഘാടനം ചെയ്യാനും ദേശീയ പാൽ ദിനമാണ് ക്ഷീരോല്പാദകർ തിരിഞ്ഞ്ടുക്കുന്നത്.

ഇതും കൂടി കാണുക[തിരുത്തുക]

ലോക പാൽ ദിനം

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

[1] ദേശീയ പാൽ ദിനം ഒരു വെബ് സൈറ്റ്

"https://ml.wikipedia.org/w/index.php?title=ദേശീയ_പാൽ_ദിനം&oldid=2884747" എന്ന താളിൽനിന്ന് ശേഖരിച്ചത്