ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി 2005 ഏപ്രിൽ 5ന് ഇന്ത്യയിൽ നിലവിൽ വന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ. ഗ്രാമീണ ആരോഗ്യരംഗത്ത് നിലവിലുണ്ടായിരുന്ന കേന്ദ്ര സർക്കാർ പദ്ധതികൾ ഏകോപിപ്പിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ[തിരുത്തുക]

  • മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക.
  • സ്ത്രീകളുടേയും ശിശുക്കളുടേയും ആരോഗ്യസംരക്ഷണം.
  • പകരുന്നതും അല്ലാത്തതുമായ രോഗങ്ങൾ, ചില പ്രത്യേക നാട്ടിൽ മാത്രം പതിവായികണ്ടുവരുന്ന രോഗങ്ങൾ ഉൾപ്പെടെയുള്ളവ തടയുക.
  • സമഗ്രവും സംയോജിതവുമായ പ്രാഥമിക ആരോഗ്യ സംരക്ഷണം സാധ്യമാക്കുക.
  • ജനസംഖ്യ നിയന്ത്രിക്കുക, സ്ത്രീ-പുരുഷ അനുപാതം സംതുലിതമാക്കുക.
  • തദ്ദേശീയമായി പാരമ്പര്യ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ നവീകരിക്കുക.
  • പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ സേവനങ്ങൾ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകുക.
  • വനിതാ ആരോഗ്യപ്രവർത്തക (ASHA- Accredited Social Health Activist)യുടെ സഹായത്താൽ കുടുംബതലത്തിൽ മുതൽ ആരോഗ്യസംരക്ഷണം പ്രോത്സാഹിപ്പിക്കുക.