ദേശീയപാത 1ഡി (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian National Highway 1D
1D

National Highway 1D
Route information
നീളം422 km (262 mi)
പ്രധാന ജംഗ്ഷനുകൾ
FromSrinagar, Jammu & Kashmir
 NH 1A in Srinagar
ToLeh, Ladakh
Location
StatesJammu & Kashmir: 422 കി.മീ (1,385,000 അടി)
Primary
destinations
Srinagar - Zoji La - Kargil - Leh
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 1CNH 2

ദേശീയ പാത 1D അഥവാ ശ്രീനഗർ - ലേ ഹൈവേ ജമ്മു കാഷ്മീരിലൂടെ ഉള്ള ഒരു ദേശീയ പാതയാണ്. ലഡാക്ക് നഗരത്തെ ഭാരതത്തിലെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന രണ്ടു പാതകളിൽ ഒന്നാണിത്. ഇങ്ങനെ ഉള്ള മറ്റൊരു ദേശീയ പാതയാണ് ലേ-മണാലി ഹൈ വേ. 2006 ലാണ് ഇത് ദേശീയ പാതയായി പ്രഖ്യാപിച്ചത്.[1][2]


കാലാവസ്ഥ[തിരുത്തുക]

ആറു മാസത്തോളം , തീവ്രമായ ഹിമപാതം കാരണം ട്രാഫിക്ക് ബ്ലോക്ക്‌ അനുഭവപ്പെടാറുള്ള പാതയാണ് ഇത്. മഞ്ഞുകാലം കഴിഞ്ഞാൽ ബോർഡർ റോഡ്‌ ഓർഗനൈസേഷൻ , മഞ്ഞുവീഴ്ച കാരണം ഉള്ള റോഡ്‌ തകരാറുകൾ പരിഹരിക്കുന്നു.[3] ഈ പാതയിൽ ഉള്ള സോജി ലാ ചുരത്തിൽ 18 മീറ്റർ വരെയുള്ള മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്.[4]

ഭൂമിശാസ്ത്രം[തിരുത്തുക]

അതി ദുർഘടമായ ഈ പാത സിന്ധു നദീതടത്തിലൂടെയുള്ള ഒരു ചരിത്ര പ്രാധാന്യമുള്ള പാത കൂടിയാണ്. ഈ പാതയിലെ ഉയരം കൂടിയ ചുരങ്ങൾ ഫോട്ടു ലാ യും സോജി ലാ യുമാണ്‌. സമുദ്ര നിരപ്പിൽ നിന്ന് 3249 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദ്രാസ് ഗ്രാമം ഈ പാതയിലാണ്. സൈബീരിയ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന ജനവാസ മേഖലയാണ് ഇത്.ഇവിടെ താപനില -45 °C വരെ ആകാറുണ്ട്.[5]


ചരിത്രം[തിരുത്തുക]

ചൈനയിലെ യാർക്കണ്ട് വരെ നീളുന്ന ശ്രീനഗർ-ലേ-യാർക്കണ്ട് റോഡ്‌ , ട്രീറ്റി റോഡ്‌ എന്ന് അറിയപ്പെട്ടിരുന്നു. മഹാരാജാ റൺബീർ സിംഗ് , തോമസ്‌ ദഗ്ലാസ് ഫൊർസിത്ത് .[6]എന്നിവർ തമ്മിൽ ഉണ്ടായ 1870 ലെ ഉടമ്പടി യുടെ പേരിലായിരുന്നു അത്.[7]

പതിനേഴും പതിനെട്ടും ശതകങ്ങളിൽ ഈ പാത ഒരു ഊടുവഴി മാത്രമായിരുന്നു. കോവർ കഴുതകൾക്ക് സഞ്ചരിക്കാൻ പാകത്തിലായിരുന്നു അത്. ഈ പാതയിലൂടെ പഷ്മിനാ കമ്പിളി ടിബറ്റ്‌ വരെ വിപണനം ചെയ്യപ്പെട്ടു.[6]


അവലംബം[തിരുത്തുക]

  1. Government of Jammu and Kashmir, Ladakh Autonomous Hill Development Council Kargil (April 2006). "Monthly News Letter". ശേഖരിച്ചത് 2009-06-30.
  2. ExpressIndia.com (April 23, 2006). "Srinagar-Leh road gets National Highway status". ExpressIndia.com.
  3. Thaindian.com (March 20, 2009). "Srinagar-Leh highway to reopen after remaining closed for six months". ശേഖരിച്ചത് 2009-06-30.
  4. Thaindian.com (March 28, 2008). "Srinagar-Leh highway to reopen after remaining closed for six months". ശേഖരിച്ചത് 2009-06-30.
  5. Hilary Keating (July–August 1993). "The Road to Leh". Saudi Aramco World. Houston, Texas: Aramco Services Company. 44 (4): 8–17. ISSN 1530-5821. ശേഖരിച്ചത് 2009-06-29.CS1 maint: date and year (link)
  6. 6.0 6.1 Henry Osmaston (Editor), Philip Denwood (Editor) (1993). Recent Research on Ladakh 4 & 5: Proceedings of the Fourth and Fifth International Colloquia on Ladakh. Delhi, India: Motilal Banarsidass. p. 236. ISBN 978-81-208-1404-2. ശേഖരിച്ചത് 2009-06-30.CS1 maint: extra text: authors list (link)
  7. Jyoteeshwar Pathik (1997). Glimpses of History of Jammu & Kashmir. New Delhi, India: Anmol Publications. p. 117. ISBN 81-7488-480-7. ശേഖരിച്ചത് 2009-06-30.
"https://ml.wikipedia.org/w/index.php?title=ദേശീയപാത_1ഡി_(ഇന്ത്യ)&oldid=1949129" എന്ന താളിൽനിന്ന് ശേഖരിച്ചത്