ഉള്ളടക്കത്തിലേക്ക് പോവുക

ദേവേഷ് ചന്ദ്ര താക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവേഷ് ചന്ദ്ര താക്കൂർ
പാർലമെന്റ് അംഗം, ലോക്സഭ
പദവിയിൽ
പദവിയിൽ
4 ജൂൺ 2024
മുൻഗാമിസുനിൽ കുമാർ പിന്റു
മണ്ഡലംസീതാമർഹി
Chairman of Bihar Legislative Council
പദവിയിൽ
25 ആഗസ്റ്റ് 2022 – 14 ജൂൺ 2024
ഗവർണ്ണർരാജേന്ദ്ര അർലേക്കർ<bar>ഫാഗു ചൗഹാൻ
മുഖ്യമന്ത്രിനിതീഷ് കുമാർ
മുൻഗാമിഅവധേഷ് നാരായൺ സിംഗ്
പിൻഗാമിഅവധേഷ് നാരായൺ സിംഗ്
ദുരന്തനിവാരണ മന്ത്രി, കാബിനറ്റ് മന്ത്രി, ബീഹാർ സർക്കാർ
പദവിയിൽ
2008–2008
ഗവർണ്ണർആർ. എസ്. ഗവായ്
ആർ. എൽ. ഭാട്ടിയ
മുഖ്യമന്ത്രിനിതീഷ് കുമാർ
മന്ത്രാലയവും വകുപ്പുകളും
  • ദുരന്തനിവാരണ മാനേജ്മെന്റ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-07-03) 3 ജൂലൈ 1953 (age 72) വയസ്സ്)
സീതാമർഹി
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിജനതാദൾ (യുണൈറ്റഡ്)
വസതിസീതാമർഹി
അൽമ മേറ്റർഫെർഗൂസൺ കോളേജ്, പൂനെ (B.A. Honours)
ILS, പൂനെ(L.L.B)
ജോലിരാഷ്ട്രീയക്കാരൻ
സാമൂഹിക പ്രവർത്തകൻ
ആക്ടിവിസ്റ്റ്
തൊഴിൽരാഷ്ട്രീയക്കാരൻ

ദേവേഷ് ചന്ദ്ര താക്കൂർ (ജനനം, 3 ജൂലൈ 1953) ജനതാദൾ യുണൈറ്റഡ് പാർട്ടിയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും ബീഹാറിലെ സീതാമർഹി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗവുമാണ്. ബീഹാർ ലെജിസ്ലേറ്റീവ് കൌൺസിലിന്റെ മുൻ ചെയർമാനായിരുന്ന അദ്ദേഹം ബീഹാർ സംസ്ഥാന സർക്കാരിൽ ദുരന്തനിവാരണ വകുപ്പിൽ കാബിനറ്റ് മന്ത്രിയായി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1][2][3][4][5]

ബീഹാർ ലെജിസ്ലേറ്റീവ് കൌൺസിൽ അംഗമായി സേവനമനുഷ്ഠിച്ച അദ്ദേഹം സിതാമർഹി, മുസാഫർപൂർ, വൈശാലി, ഷിയോഹർ എന്നീ നാല് ജില്ലകൾ ഉൾപ്പെടുന്ന തിർഹുട്ട് ഗ്രാജ്വേറ്റ് നിയോജകമണ്ഡലത്തിൽ നിന്ന് ബീഹാർ നിയമസഭയിലേക്ക് നാല് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനതാദൾ യുണൈറ്റഡിന്റെ ദേശീയ വക്താവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

[തിരുത്തുക]

ഹസാരിബാഗിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലാണ് അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് നാസിക് സൈനിക് സ്കൂളിൽ പഠിക്കുകയും തുടർന്ന് പൂനെ ഫെർഗൂസൺ കോളേജിൽ നിന്ന് ബി. എ. ഓണേഴ്സ് നേടിയശേഷം പൂനെയിലെ ഐ.എൽ.എസ്. ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടുകയും ചെയ്തു.[6]

സാവിത്രിബായ് ഫൂലെ പൂനെ സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയനിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും, അവിടെവച്ച് അദ്ദേഹം അന്തരിച്ച മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ്, സുശീൽകുമാർ ഷിൻഡെ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പിന്നീട്, ഒരു ഷിപ്പിംഗ് കമ്പനിയിൽ ഡയറക്ടറായി ജോലിയ്ക്ക് ചേർന്ന അദ്ദേഹം തന്റെ ജോലിക്കാലത്ത് 25 ഓളം രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു.[7]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1990 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സിതാമർഹിയിലെ ബത്നാഹ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം മുതിർന്ന നേതാവ് സൂര്യദേവ് റായിയോട് പരാജയപ്പെടുകയും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.[8]

2002ൽ ബീഹാർ ലെജിസ്ലേറ്റീവ് കൌൺസിൽ തിരഞ്ഞെടുപ്പിൽ തിർഹുത് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.[9]

2008ൽ ബിഹാർ ലെജിസ്ലേറ്റീവ് കൌൺസിൽ തിരഞ്ഞെടുപ്പിൽ തിർഹുത് ഗ്രാജ്വേറ്റ് സീറ്റിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും 2020 വരെ തന്റെ സ്ഥാനം നിലനിർത്തുകയും ചെയ്തു. തുടർച്ചയായ വിജയപരമ്പര കാരണം അദ്ദേഹം തിർഹുത് രാഷ്ട്രീയത്തിലെ "അജാതശത്രു" ആയി കണക്കാക്കപ്പെടുന്നു. തുടർന്ന് അദ്ദേഹം ബീഹാർ സർക്കാരിന്റെ ദുരന്തനിവാരണ വകുപ്പിൽ കാബിനറ്റ് മന്ത്രിയായി നിയമിതനായി.[10]

2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം സീതാമർഹി ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആർജെഡി സ്ഥാനാർത്ഥി അർജുൻ റോയിയെ 51,356 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു.[11]

തനിക്ക് വോട്ട് ചെയ്യാതിരുന്ന മുസ്ലീങ്ങൾക്കും യാദവർക്കും വേണ്ടി പ്രവർത്തിക്കില്ലെന്ന താക്കൂറിന്റെ പ്രസ്താവന വിവാദമായിരുന്നു.[12] താക്കൂറിൻറെ ഈ പ്രസ്താവനയെ മിസ ഭാരതി വിമർശിച്ചു. എന്നാൽ ബിജെപി എം.പി. ഗിരിരാജ് സിംഗ് അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.[13] പിന്നീട് താക്കൂർ തന്റെ പ്രസ്താവന പിൻവലിച്ചു.

അവലംബം

[തിരുത്തുക]
  1. "Devesh Chandra Thakur, Bihar Legislative Council, Chairman". www.biharvidhanparishad.gov.in.
  2. "Devesh Chandra Thakur - MLC Tirhut Graduate Constituency". 2014-07-26. Archived from the original on 2014-07-26. Retrieved 2024-04-18.
  3. कुमार, सुशील (2023-12-28). "'...तो राजनीति से संन्यास ले लेंगे', देवेश चंद्र ठाकुर के बयान ने बढ़ाया बिहार का सियासी पारा". www.abplive.com (in ഹിന്ദി). Retrieved 2024-04-18.
  4. "legislative council chairman devesh chandra thakur resigned from his post". www.livehindustan.com.
  5. "Bihar Legislative Council chairman resigns". www.theweek.in.
  6. "JD(U) leader Devesh Chandra Thakur named chairman of Bihar legislative council". 25 August 2022.
  7. "विधान परिषद के होने वाले नए सभापति को जानिए". www.bhaskar.com.
  8. "Bathnaha Assembly Constituency Election Result". www.resultuniversity.com.
  9. "Tirhut Division Muzaffarpur | An Official website of Tirhut Division Muzaffarpur | India" (in ഇംഗ്ലീഷ്). Retrieved 2024-04-18.
  10. "Devesh Chandra Thakur MLC of Bihar". www.brandbharat.com. Retrieved 2024-04-18.
  11. "Sitamarhi, Bihar Lok Sabha Election Results 2024 Highlights: JD(U) उम्मीदवार Devesh Chandra Thakur बने विजेता, जानिए कितने वोट मिले". आज तक (in ഹിന്ദി). 2024-06-04. Retrieved 2024-06-05.
  12. "'वोट नहीं दिया इसलिए यादव और मुसलमानों का काम नहीं करूंगा', Jdu सांसद देवेश चंद्र ठाकुर का वीडियो आया सामने".
  13. "Giriraj Singh: 'मैं 2014 से झेल रहा हूं...', गिरिराज सिंह ने दिया चौंकाने वाला बयान; सियासत हुई तेज - Giriraj Singh said that I have been facing the oppression of Muslim since 2014 and supported Devesh Chandra Thakur". Jagran (in ഹിന്ദി). Retrieved 2025-04-17.
"https://ml.wikipedia.org/w/index.php?title=ദേവേഷ്_ചന്ദ്ര_താക്കൂർ&oldid=4551528" എന്ന താളിൽനിന്ന് ശേഖരിച്ചത്