ദേവാസ്തവിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാത്രിയുടെ അന്ത്യയാമങ്ങളിൽ നാടെങ്ങും ചുറ്റിനടന്നു ദേവാസ്ത വിളിച്ചുപാടുന്ന  ദേവാസ്ത സംഘ൦.

പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പീന്നീട് ശോഷിച്ചതും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലുള്ളതുമായ അനുഷ്ഠാനാകർമം, നോമ്പിന്റെ ആദ്യദിനം മുതൽ ഈസ്റ്റർ വരെ നീളുന്ന പൗരാണിക ക്രൈസ്തവ ആചാരം മധ്യകാലഘട്ടത്തിൽ ഈസ്റ്റർനോമ്പിന് അവതരിപ്പിച്ചിരുന്ന ക്രൈസ്തവ പാരമ്പര്യ ചടങ്ങാണ്. പ്രത്യേക പ്രാർഥനകളും നോമ്പും പരിത്യാഗപ്രവൃത്തികളും നടത്തിയാണ് ദേവാസ്തവിളിക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. സുറിയാനി,പോർച്ചുഗീസ്,ലാറ്റിൻ,തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ദേവാസ്തവിളിയിൽ ഉപയോഗിക്കുന്നു. കൊച്ചിയിലെ തീരപ്രദേശങ്ങളിൽ ഇന്നും ദേവാസ്തവിളി അനുഷ്ഠിച്ചു വരുന്നു.

രാത്രിയുടെ അന്ത്യയാമങ്ങളിൽ നാടെങ്ങും ചുറ്റിനടന്നു ദേവാസ്ത സംഘം വിളിച്ചുപാടുന്നതു മനുഷ്യന്റെ മരണത്തെയും അന്ത്യവിധിയെയും ശിക്ഷകളെയും തീ നരകത്തെയും കുറിച്ചാണ്. ഇവരുടെ ലക്ഷ്യമാകട്ടെ, അനുതാപത്തിലേക്കും അതുവഴി ജീവിതനവീകരണത്തിലേക്കുമുള്ള ക്ഷണം നൽകുകയും....

ഇൗശോ സഭാംഗമായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറും ശിഷ്യരുമാണു ദേവാസ്തവിളിയുടെ പ്രചാരകർ എന്നതാണു ചരിത്രം. ദേവാസ്തവിളിയിലെ വാക്കുകളും ദേവാസ്ത എന്ന വാക്കിന്റെ ഉത്ഭവും പരിശോധിച്ച ചരിത്രകാരന്മാരുടെ നിഗമനമാണിത്. കഠിനമായ നിഷ്ഠകളോടെ ആചരിക്കുന്നതും ആത്മാവിൽ തുളച്ചുകയറി പാപമരണ ചിന്തനൽകി മനുഷ്യനെ നവീകരിക്കാൻ ശേഷിയുള്ളതുമായ പ്രാർഥനകളാണു പാട്ടുകളുടെ രൂപത്തിൽ ദേവാസ്തയിൽ ഉപയോഗിക്കുന്നത്. എല്ലാവരും കുമ്പസാരിച്ചു കുർബാന സ്വീകരിക്കും. മൽസ്യമാംസാദികൾ വർജിച്ചും നോമ്പെടുത്തും മനസ്സിനെയും ശരീരത്തെയും ഒരുക്കും. വെള്ളിയാഴ്ചകളിൽ ഉപവസിക്കും. തികഞ്ഞ പ്രാർഥനയിലും പുണ്യപ്രവൃത്തികളിലും മുഴുകിയാണു തയാറെടുപ്പ്.

സ്വന്തം കർമഫലങ്ങളെക്കുറിച്ച് ഓരോരുത്തരെയും ബോധ്യപ്പെടുത്തുന്നതിനും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്നതിനും ഉൾപ്പെടെയുള്ള ദൈവികരഹസ്യങ്ങൾ നിറഞ്ഞ പ്രാർഥനാമാലകളാണു ദേവാസ്തവിളി. ഇത്തരം ഓരോ ഭാഗവും കഴിയുമ്പോൾ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ...’ എന്ന പ്രാർഥനയും ‘നന്മനിറഞ്ഞ മറിയമേ...’ എന്ന പ്രാർഥനയും ചൊല്ലും.

മുൻപ് രാത്രിയിൽ അകലെനിന്നു ദേവാസ്തവിളി കേൾക്കുമ്പോൾ വീട്ടിൽ എല്ലാവരും എഴുന്നേൽക്കും. കെടാവിളക്ക് തെളിക്കും. പ്രാർഥനയോടെ മുട്ടിന്മേൽ നിൽക്കും. ഇടവേളകളിൽ ദേവാസ്തവിളി സംഘം ചൊല്ലുന്ന ‘സ്വർഗസ്ഥനായ പിതാവേ...’ എന്ന പ്രാർഥനയുടെ മറുപടി വീട്ടിലുള്ളവർ ഒരുമിച്ചുചൊല്ലും–ഇതായിരുന്നു പഴയകാല രീതി. ദേവാസ്തവിളി സമയത്തു തിരിഞ്ഞുനോക്കിയാൽ പിശാചിനെ കാണുമെന്നതുൾപ്പെടെ മുന്കാലത്തു ദേവാസ്തവിളിയുമായി ബന്ധപ്പെട്ടു പറഞ്ഞുകേട്ട കഥകളും സംഭവങ്ങളും ഒട്ടേറെ.ദേവാസ്തവിളി സമയത്തു കുരിശു പിടിച്ചുനിന്നയാളുടെ ദേഹത്തു മണ്ണുവീണതും, കാറ്റുപോലും ഇല്ലാതിരിക്കെ വൻമരം ഒടിഞ്ഞുവീണതും , വിചിത്രസ്വരങ്ങൾ കേട്ടതും, ദേവാസ്തവിളികഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ വഴി മറന്നുപോയ സംഭവങ്ങളും ഇതിൽ പെടുന്നു.

വലിയനോമ്പിന്റെ ദിനങ്ങളിലെ ചൊവ്വയിലും വെള്ളിയിലും ആണ് ദേവാസ്തവിളി ആചരിക്കുക .വരിവരിയായിട്ടെഴുത്തുയൽ 60 വരികളിൽ ഉൾക്കൊളിക്കാവുന്നതാണ് ദേവാസ്തവിളി. ഇതിൽ 40 വരി തിന്മയും അനാചാരങ്ങളും വെടിഞ്ഞ സന്മാർഗ്ഗ ജീവിതത്തിനു പ്രേരിപികുന്നവയാണ്, മനുഷ്യ ജീവിതത്തിന്റെ ക്ഷണഭ൦ഗുരതയെക്കുറിച്ചും പെട്ടെന്നുവരുന്ന മരണത്തെക്കുറിച്ചും അർധരാത്രിക്കു മണികുലുക്കി വിളിച്ചെഴുനേൽപ്പിച്ചു ഹൃദയം തകരുമാറുച്ചത്തിൽ ചൊല്ലിക്കൊടുക്കുമ്പോൾ തിന്മ ഉപേഷിക്കാൻ ആരും തയ്യാറാവും.

"https://ml.wikipedia.org/w/index.php?title=ദേവാസ്തവിളി&oldid=3291790" എന്ന താളിൽനിന്ന് ശേഖരിച്ചത്