ദേബശ്രീ മജുംദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേബശ്രീ മജുംദാർ
2017 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ
വ്യക്തിവിവരങ്ങൾ
ജനനപ്പേര്Debashree Mazumdar
മുഴുവൻ പേര്Debashree Mazumdar
ദേശീയതIndian
ജനനം (1991-04-06) 6 ഏപ്രിൽ 1991  (33 വയസ്സ്)
India
Sport
രാജ്യംIndia
കായികയിനംAthletics

ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ കായിക താരമാണ് ദേബശ്രീ മജുംദാർ.

ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിലും, അത്‌ലറ്റിക്‌സിലും ഉൾപ്പെട്ട ഹ്രസ്വദൂര ഓട്ടമത്സരമായ സ്പ്രിന്റിലാണ് ഇവർ പ്രധാനമായും മത്സരിക്കുന്നത്. 400 മീറ്റർ സ്പ്രിന്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ജീവിത രേഖ[തിരുത്തുക]

1991 ഏപ്രിൽ ആറിന് പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ജനനം[1]. കൊൽക്കത്തയിലെ ആദായ നികുതി വകുപ്പിൽ ജോലി ചെയ്യുന്നു.[2]

നേട്ടങ്ങൾ[തിരുത്തുക]

  • 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ മത്സരിക്കാൻ യോഗ്യത നേടി.
  • 2015ലെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ റിലേ ടീമിൽ അംഗമായിരുന്നു.
  • ഓൾ ഇന്ത്യ സെൻട്രൽ റെവന്യൂ സ്‌പോർടസ് മീറ്റിൽ മികച്ച അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
  • 2014ലെ കോമ്മൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
  • 2015ലെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ റിലേ ടീമിൽ അംഗമായിരുന്നു.[3]

പശ്ചിമബംഗാളിൽ നടന്ന അണ്ടർ 20 ഗേൾസ് അത്‌ലറ്റിക് മീറ്റിൽ 400മീറ്റർ ഓട്ടത്തിൽ റെക്കോർഡ്. കൊൽകത്തയിലെ സാൽട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന 59ാമത് സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ 55.4 സെക്കന്റ് എന്ന റെക്കോർഡാണ് ഇവർ കുറിച്ചത്.[3]

അവലംബം[തിരുത്തുക]

  1. "Debashree Mazumdar". Archived from the original on 2016-08-17. Retrieved 14 August 2016.
  2. "Know more about I-T dept employee Debashree Mazumdar, a member of Indian women's relay team in Rio Olympics". 9 August 2016. Retrieved 12 August 2016.
  3. 3.0 3.1 http://www.babusofindia.com/2016/08/know-more-about-i-t-dept-employee.html
"https://ml.wikipedia.org/w/index.php?title=ദേബശ്രീ_മജുംദാർ&oldid=3776643" എന്ന താളിൽനിന്ന് ശേഖരിച്ചത്