പുനരനുഭവമിഥ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേജാവ്യൂ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വർത്തമാനകാലത്തിൽ നടക്കുന്ന ഒരു സംഭവം മുൻപ് അനുഭവിച്ചിട്ടുണ്ടെന്ന ഒരു മിഥ്യാധാരണ അഥവാ എന്തോ ഒരു കാര്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന തോന്നലാണ് പുനരനുഭവമിഥ്യ അഥവാ ദേജാ വൂ / ഡെയ്‌ഷാ വ്യൂ (ഫ്രഞ്ച് ഉച്ചാരണം: [deʒa vy] (About this sound listen), "മുൻപേ കണ്ടിട്ടുള്ളത്" എന്നർത്ഥം - ഇതൊരു ഫ്രഞ്ച് പദമാണ്).

ഈ മിഥ്യാധാരണ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകൾ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങൾ തെളിയിക്കുന്നു.[1]. ഇത്തരം ഒരനുഭവം പരീക്ഷണശാലകളിൽ നിർമ്മിച്ചെടുക്കാൻ സാദ്ധ്യമല്ല.ഇത്തരം ഒരു അനുഭവത്തിന് നൽകാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വർത്തമാനകാല സാഹചര്യം അബോധാവസ്ഥയിൽ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തിൽ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.

ശാസ്ത്രീയ ഗവേഷണം[തിരുത്തുക]

അടുത്തകാലങ്ങളിലായി പുനരനുഭവമിഥ്യ മനഃശാസ്ത്രപരവും നാഡീവ്യൂഹവിജ്ഞാനീയവുമായ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു പ്രവചനത്തിന്റേയോ മുൻഅന്തർദർശനത്തിന്റേയോ ഫലമായിട്ടല്ല ഇതുണ്ടാവുന്നത്. മറിച്ച് ക്രമവിരുദ്ധമായ ഓർമ്മയാണ് ഇതിനു നിദാനം. ഒരു അനുഭവത്തെ ഓർമ്മിച്ചെടുക്കുക എന്നതാവാം. ഓർമ്മിച്ചെടുക്കൽ എന്ന അവബോധം ശക്തമായിരിക്കും എന്നാൽ എപ്പോൾ, എവിടെ, എങ്ങനെ ആ അനുഭവം മുൻപുണ്ടായി എന്നത് അനിശ്ചിതമാണ്. ഈ വസ്തുത ഇത്തരമൊരു വിവരണത്തെ സമർത്ഥിക്കാൻ പ്രാപ്തമാണ്.

അവലംബം[തിരുത്തുക]

  1. Brown, A. S. (2004). "The déjà vu illusion". Current Directions in Psychological Science 13: 256–259. ഡി.ഒ.ഐ.:10.1111/j.0963-7214.2004.00320.x. 
"https://ml.wikipedia.org/w/index.php?title=പുനരനുഭവമിഥ്യ&oldid=2698649" എന്ന താളിൽനിന്നു ശേഖരിച്ചത്