ദുൽ-ഖർനൈൻ
ദുൽ-ഖർനൈൻ, ( Dhu al-Qarnayn Qarnayn, അറബി: ذُو ٱلْقَرْنَيْن : ذُو ٱلْقَرْنَيْن , റോമൻ :ദുൽ-ഖർനൈൻ, ഇരു കൊമ്പുകളുള്ളവൻ" എന്നു വിവക്ഷ) എന്ന വ്യക്തി ഖുറാനിലെ , സൂറ അൽ-കഹ്ഫ് (18), ആയത്ത് 83-101 എന്നി അധ്യായങ്ങളിൽ പരാമർശിക്കപ്പെടുന്നു. കിഴക്കോട്ടും പടിഞ്ഞാറോട്ടും സഞ്ചരിച്ച് ഒരു പ്രത്യേക വിഭാഗം ആളുകൾക്കും ഗോഗിനും മഗോഗിനും( യാജൂജ്, മജൂജാ എന്നും പറയും) ഇടയിൽ തടസ്സം സ്ഥാപിക്കുന്നവനായിട്ടാണ് പരാമർശം. [1] ഗോഗിനെയും മഗോഗിനെയും തടസ്സത്തിന് പിന്നിൽ നിന്ന് മോചിപ്പിക്കുന്നതിലൂടെ ലോകാവസാനം എങ്ങനെ സംഭവിക്കുമെന്ന് ഖുറാനിൽ മറ്റൊരിടത്ത് പറയുന്നു. ആദ്യകാല മുസ്ലീം വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും ദുൽ-ഖർനൈൻ [2] മഹാനായ അലക്സാണ്ടർ അഥവാ ദക്ഷിണ-അറേബ്യൻ ഹിംയറൈറ്റ് രാജാവ് അൽ-സാബ് ബിൻ ധി മറാത്തിദ് ആണെന്ന് അഭിപ്രായപ്പെട്ടു. ചില ആധുനിക പണ്ഡിതന്മാർ ഖുറാൻ വിവരണത്തിൻറെ സ്രോതസ്സ് സുറിയാനി അലക്സാണ്ടർ ഇതിഹാസത്തിൽ കാണാമെന്ന് വാദിക്കുന്നു, [3] എന്നാൽ മറ്റുള്ളവർ വിയോജിക്കുന്നു. [4] ദുൽ-ഖർനൈൻ, മഹാനായ സൈറസ് ആണെന്നു പറയുന്നവരും ഉണ്ട്. ചിലർ ഇതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം ആധുനിക പണ്ഡിതന്മാരും വ്യാഖ്യാതാക്കളും മഹാനായ അലക്സാണ്ടറിനാണ് മുൻഗണന നൽകുന്നത്.
അവലംബം
[തിരുത്തുക]- ↑ Netton 2006, പുറം. 72.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Cottrell
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Bietenholz 1994, പുറം. 122-123.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;wheelerq1998
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.