Jump to content

ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1906 ലെ സാൻഫ്രാൻസിസ്കോ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾ. ഇത അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

താരതമ്യേന ചെറിയ കാലയളവിനുള്ളിൽ ബാധിക്കപ്പെട്ട സമൂഹത്തിന് വിജയകരമായി നേരിടാൻ കഴിയുന്ന പരിധിക്കപ്പുറം വ്യാപകമായ മാനുഷികവും, ഭൗതികവും, സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടമുണ്ടാക്കുന്ന തരത്തിൽ കർമനിരതമായ ഒരു സമൂഹത്തിന്റെ പ്രവർത്തനത്തിന് സംഭവിക്കുന്ന ഗൗരവതരമായ തടസ്സം വരുത്തുന്ന സംഭവത്തിനാണ് ദുരന്തം എന്ന് പറയുന്നത്.[1][2]

ഔചിത്യപൂർവം കൈകാര്യം ചെയ്യപ്പെട്ടിട്ടില്ലാത്ത അപകടസാദ്ധ്യതകളായാണ് ദുരന്തങ്ങളെ സമകാലിക അക്കാദമിക് വിദഗ്ദ്ധർ കാണുന്നത്.[3]

വികസ്വരരാജ്യങ്ങളിൽ അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും പെട്ടുള്ള മരണസാദ്ധ്യത വികസിത രാജ്യങ്ങളിലേക്കാൾ 20 മടങ്ങ് അധികമാണ്.[4][5]

വർഗീകരണം[തിരുത്തുക]

ഒരു നൂറ്റാണ്ടിലധികമായി ഗവേഷകർ ദുരന്തങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. അപകടം സംഭവിക്കുന്നതിനു മുൻപ് എടുക്കുന്ന മുൻകരുതലുകൾ അവ ദുരന്തങ്ങളായി മാറുന്നത് തടയുന്നു.[6] മനുഷ്യനിർമിത ദുരന്തം, പ്രകൃതി ദുരന്തം എന്നിങ്ങനെ പൊതുവിൽ ദുരന്തങ്ങളെ വിഭജിക്കാറുണ്ട്.

പ്രകൃതി ദുരന്തം[തിരുത്തുക]

ജീവഹാനിയും മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കുന്ന പ്രകൃതി പ്രതിഭാസങ്ങളാണ് പ്രകൃതി ദുരന്തങ്ങൾ.

ഭൂകമ്പം, ഉരുൾപൊട്ടൽ, അഗ്നിപർവത സ്ഫോടനം, ചുഴലിക്കാറ്റുകൾ, കൊടുങ്കാറ്റുകൾ, സുനാമി തുടങ്ങിയവ പ്രകൃതിദുരന്തങ്ങളാണ്. ഏഷ്യയിലാണ് പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിക്കുന്നത്.

Airplane crashes and terrorist attacks are examples of man-made disasters: they cause pollution, kill people, and damage property. This example is of the September 11 attacks in 2001 at the World Trade Center in New York.

മനുഷ്യനിർമിത ദുരന്തങ്ങൾ[തിരുത്തുക]

സാങ്കേതിക വിദ്യയിൽ വന്ന പിഴവോ മാനുഷിക പിഴവോ മൂലം സംഭവിക്കുന്ന ദുരന്തങ്ങളാണിവ. തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങൾ, തീപ്പിടുത്തം, വാഹനാപകടങ്ങൾ, വ്യാവസായിക അപകടങ്ങൾ, ആണവസ്ഫോടനങ്ങൾ, ആണവ വികിരണം, യുദ്ധങ്ങൾ, മറ്റ് ആക്രമണങ്ങൾ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്.

കൂടാതെ ആഗോള താപനം, ആണവ യുദ്ധം, ജൈവായുധങ്ങൾ ഉപയോഗിക്കുന്ന ഭീകരവാദം എന്നിവയും മനുഷ്യനിർമിത ദുരന്തങ്ങളാണ്.

താഴെയുള്ള പട്ടികയിൽ ചില ദുരന്തങ്ങളും അവയോടുള്ള ആദ്യ പ്രതികരണങ്ങളും തരംതിരിച്ച് കൊടുത്തിരിക്കുന്നു. ദുരന്തത്തിന്റെ ഉൽഭവം മനുഷ്യനിർമിതമോ(അണക്കെട്ട് പൊട്ടുക) പ്രകൃതി പ്രതിഭാസമോ(കനത്ത മഴ) ആയിരുന്നാലും ഇതിന്റെ ഫലം സമാനമായിരിക്കും(വെള്ളപ്പൊക്കം).[7]

പ്രകൃതി ദുരന്തം ദുരന്തം
ഉദാഹരണം സ്വഭാവം ആദ്യപ്രതികരണം
ഹിമപാതം മഞ്ഞ് വീഴ്ചമൂലമോ(സ്വാഭാവിക കാരണം) സ്ഫോടനങ്ങൾ മൂലമോ(കൃത്രിമകാരണം) ചെരിവിലൂടെ അതിവേഗം മഞ്ഞ് ഒഴുകി നീങ്ങുക. കടകമ്പോളങ്ങൾ അടച്ചിടുക, ആവശ്യമെങ്കിൽ കെട്ടിടങ്ങൾ ഒഴിപ്പിക്കുക, ഉപകരണങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും വന്നിട്ടുള്ള നഷ്ടം വിലയിരുത്തുക
ഹിമവാതം കനത്ത കാറ്റും തണുപ്പുമുള്ള മഞ്ഞ് കാറ്റ് എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്യുക, പ്രദേശം ഒഴിപ്പിക്കുക, നഷ്ടം വിലയിരുത്തുക
ഭൂകമ്പം ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതാണ് ഭൂകമ്പം ആവശ്യമെങ്കിൽ കെട്ടിടങ്ങൾ ഒഴിപ്പിക്കുക, നാശനഷ്ടങ്ങൾ വിലയിരുത്തുക
കാട്ടുതീ മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളിൽ ഉൽഭവിച്ച് മനുഷ്യവാസകേന്ദ്രങ്ങലിലേക്ക് പരക്കാനിടയുള്ള അഗ്നിബാധ ആദ്യഘട്ടത്തിൽ തന്നെ തീ കെടുത്താൻ ശ്രമിക്കുക, അപകട സൂചനകിട്ടിയാൽ ആളുകളെ ഒഴിപ്പിക്കുക, ഫയർ ഡിപ്പാർട്ട്മെന്റിനെ വിവരമറിയിക്കുക, കടകമ്പോളങ്ങൾ അടച്ചിടുക, കാലാവസ്ഥാ പ്രവചനം ശ്രദ്ധിക്കുക
വെള്ളപ്പൊക്കം പെട്ടെന്നുള്ള വെള്ളപ്പൊക്കം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക, അടിസ്ഥാനസൗകര്യങ്ങൾ വെള്ളത്തിലാകാനിടയുണ്ടോ എന്ന് പരിശോധിക്കുക
ഉഷ്ണതരംഗം പ്രദേശത്തെ സാധാരണ കാലാവസ്ഥയിൽ നിന്ന് വ്യത്യസ്തമായി നീണ്ടുനിൽക്കുന്ന അതിശക്തമായ ഉഷ്ണകാലാവസ്ഥ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക
ഉഷ്ണമേഖലാകൊടുങ്കാറ്റ് കനത്ത മഴയും ശക്തിയായ കാറ്റും എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്യുക, കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക, വെള്ളപ്പൊക്ക ഭീഷണിയുണ്ടെകിൽ ഒഴിഞ്ഞുപോവുക, ഗ്യാസ്, വെള്ളം, വൈദ്യുതി ഇവയുടെ ലൈനുകൾ തകരാറില്ലെന്ന് ഉറപ്പുവരുത്തുക, ഇടിമിന്നലുള്ളപ്പോൾ ഫോണുകൾ ഉപയോഗിക്കാതിരിക്കുക
ഉരുൾപൊട്ടൽ പാറകളും കല്ലുകളും മണ്ണും ചെരിവുകളിലൂടെ നീങ്ങിപ്പോകുന്നു കെട്ടിടങ്ങൾ ഒഴിപ്പിക്കുക, നാശനഷ്ടങ്ങൾ വിലയിരുത്തുക
ഇടിമിന്നൽ അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന സ്ഥിതവൈദ്യുതോർജ്ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നൽ എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്യുക, കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക, വെള്ളപ്പൊക്ക ഭീഷണിയുണ്ടെകിൽ ഒഴിഞ്ഞുപോവുക, ഗ്യാസ്, വെള്ളം, വൈദ്യുതി ഇവയുടെ ലൈനുകൾ തകരാറില്ലെന്ന് ഉറപ്പുവരുത്തുക, ഇടിമിന്നലുള്ളപ്പോൾ ഫോണുകൾ ഉപയോഗിക്കാതിരിക്കുക
സുനാമി കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു് എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്യുക, കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക, വെള്ളപ്പൊക്ക ഭീഷണിയുണ്ടെകിൽ ഒഴിഞ്ഞുപോവുക, ഗ്യാസ്, വെള്ളം, വൈദ്യുതി ഇവയുടെ ലൈനുകൾ തകരാറില്ലെന്ന് ഉറപ്പുവരുത്തുക, ഇടിമിന്നലുള്ളപ്പോൾ ഫോണുകൾ ഉപയോഗിക്കാതിരിക്കുക
മനുഷ്യനിർമിത ദുരന്തം ജൈവഭീകരവാദം ഭീഷണിപ്പെടുത്താനായി ജൈവവസ്തുക്കൾ ഉപയോഗിക്കുക പൊതുജനാരോഗ്യ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുക, നിങ്ങൾ ജൈവ ആയുധത്തിന് വിധേയരായിട്ടുണ്ടെങ്കിൽ വസ്ത്രങ്ങൾ നീക്കം ചെയ്ത് ശരീരം കഴുകുക, ശ്വാസത്തിലൂടെ ശരീരത്തിൽ കടക്കാതിരിക്കാൻ അനുയോജ്യമായ മുൻ കരുതലുകൾ എടുക്കുക[8]
ആഭ്യന്തര യുദ്ധം രാജ്യത്തെ വിവിധവിഭാഗം ആളുകൾ തമ്മിൽ ഉള്ള സംഘർഷമാണിത് പ്രാദേശിക നിയമപാലകരെ സമീപിക്കുക[9][10]
തീപ്പിടുത്തം കെട്ടിടങ്ങളിലെ തീപ്പിടുത്തം ഒട്ടേറെ ജീവനുകൾ അപഹരിക്കുന്നു ആദ്യഘട്ടങ്ങളിൽ തീ നിയന്ത്രണാധീനമാക്കാൻ ശ്രമിക്കുക, അപകട സൂചനകിട്ടിയാൽ കെട്ടിടത്തിൽ നിന്ന് ഒഴിഞ്ഞ് പോവുക, ഫയർ ഡിപ്പാർട്ട്മെന്റിനെ അറിയിക്കുക
അപകടകരമായ വസ്തുക്കൾ തൂവുക മനുഷ്യനോ മറ്റ് ജീവജാലങ്ങൾക്കോ പരിസ്ഥിതിക്കോ ഹാനികരമായ ഖര, ദ്രാവക, വാതക അവസ്ഥകളിൽ ഉള്ള അപകടകരമായ വസ്തുക്കൾ അവ സൂക്ഷിക്കപ്പെട്ടിട്ടുള്ള നിയന്ത്രിത സാഹചര്യങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന അവസ്ഥ ഉടൻ പരിസർത്ത് നിന്ന് പുറത്ത് കടന്ന് ഫയർ ഡിപ്പാർട്ട്മെന്റിനെ വിവരമറിയിക്കുക.[11][12]
ആണവ വികിരണവും അപകടങ്ങളും ഗണ്യമായ അളവിൽ ആണവ വികിരണം പുറത്തേക്ക് വരികയോ ആണവ റിയാക്റ്ററിന്റെ കേന്ദ്രത്തിൽ അപകടം ഉണ്ടാവുകയോ ചെയ്യുക ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങൾക്ക് വിവരങ്ങൾ കൈമാറുക. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശ്രദ്ധിക്കുക.[13]
വൈദ്യുതിത്തകരാറ് കൊടുങ്കാറ്റ്, ഇടിമിന്നൽ, തെറ്റായ സ്ഥലത്ത് കുഴിക്കുക എന്നിവ മൂലം സംഭവിക്കുന്നു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വേണ്ടവിധം ഷട്ട് ഡൗൺ ചെയ്യുക, ഇടിമിന്നലുണ്ടെങ്കിൽ ഫോൺ ഉപയോഗിക്കാതിരിക്കുക, പ്രധാന വൈദ്യുത സർക്യൂട്ട് ഓഫ് ചെയ്യുക

ഇത് കൂടി കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. Staff. "What is a disaster?". www.ifrc.org. International Federation of Red Cross and Red Crescent Societies. Retrieved 21 June 2017.
 2. {{cite journal}}: Empty citation (help)
 3. Quarantelli E.L. (editor) "Where We Have Been and Where We Might Go", What is a Disaster?: A Dozen Perspectives on the Question, London, Routledge, 1 edition 1998, pp.146–159
 4. "World Bank: Disaster Risk Management". Archived from the original on 2013-09-03. Retrieved 2019-02-15.
 5. Luis Flores Ballesteros. "Who’s getting the worst of natural disasters?" 54Pesos.org, 4 October 2008 ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
 6. Blaikie, Piers, Terry Cannon, Ian Davis & Ben Wisner. At Risk – Natural hazards, people's vulnerability and disasters, Wiltshire: Routledge, 2003, ISBN 0-415-25216-4
 7. Business Continuity Planning (BCP): Sample Plan For Nonprofit Organizations. Archived 2010-06-02 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും Pages 11-12. Retrieved 8 August 2012.
 8. What should I do if there has been a bioterrorism attack?. Edmond A. Hooker. WebMD. 9 October 2007. Retrieved 18 September 2012.
 9. Report of the Joint Fire/Police Task Force on Civil Unrest (FA-142): Recommendations for Organization and Operations During Civil Disturbance. Archived 2019-07-28 at the Wayback Machine. Page 55. FEMA. Retrieved 21 October 2012.
 10. Business Continuity Planning: Developing a Strategy to Minimize Risk and Maintain Operations. Archived 2014-03-27 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും Adam Booher. Retrieved 19 September 2012.
 11. Hazardous Materials. Archived 2012-10-11 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും Tennessee Emergency Management Office. Retrieved 7 September 2012.
 12. Managing Hazardous Materials Incidents (MHMIs). Archived 2012-12-13 at Archive.is Center for Disease Control. Retrieved 7 September 2012.
 13. Guidelines for First Response to a CBRN Incident. Project on Minimum Standards and Non-Binding Guidelines for First Responders Regarding Planning, Training, Procedure and Equipment for Chemical, Biological, Radiological and Nuclear (CBRN) Incidents.] NATO. Emergency Management. Retrieved 21 October 2012.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Barton, Allen H. Communities in Disaster: A Sociological Analysis of Collective Stress Situations, Doubleday, 1st edition 1969, ASIN: B0006BVVOW
 • Susanna M. Hoffman, Susanna M. & Anthony Oliver-Smith, authors & editors. Catastrophe and Culture: The Anthropology of Disaster, School of American Research Press, 1st edition 2002, ISBN 978-1930618152
 • Bankoff, Greg, Georg Frerks, Dorothea Hilhorst. Mapping Vulnerability: Disasters, Development and People, Routledge, 2004, ISBN 978-1853839641
 • Alexander, David. Principles of Emergency planning and Management, Oxford University Press, 1 edition 2002, ISBN 978-0195218381
 • Quarantelli, E. L. (2008). “Conventional Beliefs and Counterintuitive Realities”. Conventional Beliefs and Counterintuitive Realities in Social Research: an international Quarterly of the social Sciences, Vol. 75 (3): 873–904.
 • Paul, B. K et al. (2003). “Public Response to Tornado Warnings: a comparative Study of the May 04, 2003 Tornadoes in Kansas, Missouri and Tennessee”. Quick Response Research Report, no 165, Natural Hazard Center, Universidad of Colorado
 • Kahneman, D. y Tversky, A. (1984). “Choices, Values and frames”. American Psychologist 39 (4): 341–350.
 • Beck, U. (2006). Risk Society, towards a new modernity. Buenos Aires, Paidos
 • Aguirre, B. E & Quarantelli, E. H. (2008). “Phenomenology of Death Counts in Disasters: the invisible dead in the 9/11 WTC attack”. International Journal of Mass Emergencies and Disasters. Vol. 26 (1): 19–39.
 • Wilson, H. (2010). “Divine Sovereignty and The Global Climate Change debate”. Essays in Philosophy. Vol. 11 (1): 1–7
 • Uscher-Pines, L. (2009). “Health effects of Relocation following disasters: a systematic review of literature”. Disasters. Vol. 33 (1): 1–22.
 • Scheper-Hughes, N. (2005). “Katrina: the disaster and its doubles”. Anthropology Today. Vol. 21 (6).
 • Phillips, B. D. (2005). “Disaster as a Discipline: The Status of Emergency Management Education in the US”. International Journal of Mass-Emergencies and Disasters. Vol. 23 (1): 111–140.
 • Mileti, D. and Fitzpatrick, C. (1992). “The causal sequence of Risk communication in the Parkfield Earthquake Prediction experiment”. Risk Analysis. Vol. 12: 393–400.
 • Perkins, Jamey. "The Calamity of Disaster – Recognizing the possibilities, planning for the event, managing crisis and coping with the effects", Public Safety Degrees

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദുരന്തം&oldid=4072540" എന്ന താളിൽനിന്ന് ശേഖരിച്ചത്