ദുയി ബാഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് 1941-ൽ എഴുതി പ്രസിദ്ധീകരിച്ച ദുയി ബാഡി (দুই বাড়ি ) എന്ന ഈ നോവൽ സാമ്പത്തികമായി അജഗജാന്തരമുളള രണ്ടു കുടുംബങ്ങളുടേയും ഉത്ക്കർഷേച്ഛുവായ ഒരു യുവവക്കീലിന്റെ അസഫലമായ ആദ്യാനുരാഗത്തിന്റെയും കഥ പറയുന്നു. [1]

കഥാസംഗ്രഹം[തിരുത്തുക]

കുഡുൽഗാഛി ഗ്രാമത്തിലെ നിർദ്ധനനായ രാംതാരൺ ചൌധരിക്ക് മീൻകാരനോടു പോലും കടം പറയേണ്ട ഗതികേടാണ്. മകൻ നിധിരാം എങ്ങനെയൊക്കേയോ വക്കീൽ പരീക്ഷ പാസായി അടുത്തുളള പട്ടണത്തിൽ ജൂനിയർ വക്കീലായി ജോലി ആരംഭിച്ചിട്ടേയുളളു. ആയിടക്ക് നീണ്ട അവധിക്കാലം ചെലവഴിക്കാനായി ജഡ്ജ് ലാൽബിഹാരി ചാട്ടുജ്യേ, കുടുംബസമേതം കുഡുൽഗാഛി ഗ്രാമത്തിലെത്തുന്നു. ജഡ്ജിയുടെ മകൾ മഞ്ജുവും നിധിരാമും പരസ്പരം ആകർഷിതരാവുന്നു. പക്ഷെ തന്റെ ആകാശക്കോട്ടകൾ അടിസ്ഥാനരഹിതമെന്ന് മനസ്സിലാക്കാൻ നിധിരാമിന് ഏറെ സമയം വേണ്ടിവരുന്നില്ല. മോഹഭംഗത്തിന്റെ നൊമ്പരവും ഔദ്യോഗികരംഗത്ത് ഒരു ജൂനിയർ വക്കീലിന് അനുഭവിക്കേണ്ടി വരുന്ന യാതനകളും യഥാതഥമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Bibhutibhushan Bandhopadhyay: Upanyas Samagra Vol.I. Kolkata: Mitra & Ghosh Publishers. 2005. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=ദുയി_ബാഡി&oldid=2283563" എന്ന താളിൽനിന്ന് ശേഖരിച്ചത്