ദുആ ഖലീൽ അസ്‌വദിന്റെ കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Du’a Khalil Aswad
Du’a Khalil Aswad
دعاء خليل أسود
ജനനം1990
മരണംc. April 7, 2007
ദേശീയതIraq
കല്ലെറിഞ്ഞുള്ള കൊലയുടെ വീഡിയോയിൽ നിന്നുള്ള സ്റ്റിൽ

വടക്കൻ ഇറാഖിൽ ദുരഭിമാനക്കൊലക്കിരയായ ഒരു യസീദി മതവിഭാഗത്തിൽ പെട്ട 17 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ദുആ ഖലീൽ അസ്‌വദ് (دعاء خليل أسود)(c. 1989 – c. April 7, 2007). 2007 ഏപ്രിൽ 7നാണ് പ്രസ്തുത സംഭവം അരങ്ങേറിയത്.[1] ഇന്റർനെറ്റിൽ പ്രചരിച്ച കൊലയുടെ വീഡിയോയിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.[2] യസീദി മതവിഭാഗത്തിൽ പെട്ട ദുആ ഒരു ഇറാഖി മുസ്‌ലിം യുവാവുമായി പ്രണയത്തിലായ സംഭവമാണ് കൊലക്ക് കാരണമായത്‌. വളരെ ക്രൂരമായരീതിയിൽ വലിയൊരു ആൾക്കൂട്ടത്തിന് നടുവിൽ കല്ലുകൊണ്ട് എറിഞ്ഞാണ് കൊല നടപ്പിലായത്. കൊല നടത്തിയവരിൽ ദുആയുടെ ബന്ധുക്കളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവത്തിൽ നാലുപേർക്ക് വധശിക്ഷ ലഭിക്കുകയുണ്ടായി.[3][4]

അനന്തര ഫലം[തിരുത്തുക]

ഇറാഖിൽ യസീദി - സുന്നി വംശീയ യുദ്ധത്തിന് സംഭവം തിരികൊളുത്തുകയുണ്ടായി. പലയിടത്തും സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചു. പലയിടത്തും യസീദി വിഭാഗത്തിൽ പെട്ടവരെ കൊലപ്പെടുത്തുകയുണ്ടായി. 2007 ആഗസ്റ്റ്‌ 14ന് സംഭവം നടന്ന കഹ്തനീയയിലും സമീപ നഗരങ്ങളിലും ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് (ISISന്റെ മുൻരൂപം) എന്ന സംഘടന കാർ ബോംബുകളുപയോഗിച്ചു നടത്തിയ മാരകമായ ആക്രമണത്തിൽ 500ഓളം യസീദികൾ കൊല്ലപ്പെടുകയും 1500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്യുകയുണ്ടായി.

2014 ജൂൺ മാസത്തിൽ സംഭവം നടന്ന ബാഷിഖ പട്ടണം ISIS മിലീഷ്യകൾ കീഴടക്കിയപ്പോൾ പട്ടണത്തിന്റെ പേര് ദുആ സിറ്റി എന്ന് മാറ്റുകയുണ്ടായി.

ചേതോവികാരം[തിരുത്തുക]

ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത് ഒരു ഇറാക്കി സുന്നി മുസ്ലീമിനെ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.[1][5] അസ്‌വദ് ശരിക്കും ഇസ്ലാം മതം സ്വീകരിച്ചിരുന്നോ എന്നത് തർക്കവിഷയമാണ്. ചില റിപ്പോർട്ടുകൾ പറയുന്നത് അസ്‌വദിന്റെ സുഹൃത്ത് മതം മാറ്റം നിഷേധിച്ചു എന്നാണ്.[1] ഒരു ദിവസം രാത്രി വീട്ടിൽ എത്താതിരുന്നതിന് ശിക്ഷയായാണ് അസ്‌വദിനെ കൊലപ്പെടുത്തിയതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.[6]

സ്ഥലത്തുണ്ടായിരുന്ന യാസിദി വിഭാഗക്കാരുമായി സംസാരിച്ച ഒരു റിപ്പോർട്ടർ ഇപ്രകാരം പറയുകയുണ്ടായി

ദു'ആയുടെ മരണശേഷം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ഇസ്ലാം മതം സ്വീകരിച്ചതാണ് കൊലയ്ക്ക് കാരണമായതെന്ന ഇസ്ലാമിക തീവ്രവാദികളുടെ വെബ് സൈറ്റുകളിലെ അവകാശവാദം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രാദേശിക റിപ്പോർട്ടുകൾ ഇതിനോട് യോജിക്കുന്നില്ല. ചിലർ പറയുന്നത് അവൾ തന്റെ മുസ്ലീം സുഹൃത്തുമായി ഒളിച്ചോടി എന്നും മൊസൂളിന് പുറത്തുള്ള ഒരു ചെക്ക് പോയിന്റിൽ തടയപ്പെട്ടു എന്നുമാണ്. മറ്റുചിലർ പറയുന്നത് അവൾ തന്റെ സുഹൃത്തുമായി പൊതുസ്ഥലത്തുവച്ച് സംസാരിക്കുന്നത് അച്ഛനും അമ്മാവനും കണ്ടതിനാൽ കുടുംബത്തിന്റെ പ്രതികരണം ഭയന്ന് ഇരുവരും ഒരു പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു എന്നാണ്. സത്യാവസ്ഥ എന്തായാലും പോലീസ് ദു'ആയെ ആ പ്രദേശത്തുള്ള യസീദി ഷേഖിന് കൈമാറുകയാണുണ്ടായത്.

— ഫ്രീഡം ലോസ്റ്റ് മാർക്ക് ലാറ്റിമർ, ദ ഗാർഡിയൻ, ഡിസംബർ 13, 2007[7]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "The moment a teenage girl was stoned to death for loving the wrong boy". World news. Daily Mail. 2007-05-03. Retrieved 2007-05-21.
  2. Ahmady, Kameel; Mina Rojdar (2007-04-25). "Video Captures Stoning of Kurdish Teenage Girl". Assyrian International News Agency. Retrieved 2007-05-20.
  3. http://edition.cnn.com/2007/WORLD/meast/05/18/iraq.honorkilling/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-19. Retrieved 2015-08-25.
  5. "Iraq: Amnesty International appalled by stoning to death of Yezidi girl and subsequent killings". Amnesty International. April 27, 2007. Archived from the original on 2008-06-06. Retrieved 2015-08-26.
  6. Iraq: 'Honour Killing' of teenage girl condemned as abhorrent (May 2, 2007). Amnesty.org.uk. Retrieved May 7, 2007.
  7. Freedom Lost by Mark Lattimer, December 13, 2007 in The Guardian.