ദീപ മാലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപ മാലിക്
2016 ലെ റിയോ പാരാലിമ്പിക് ഗെയിംസിൽ നിന്ന് വെള്ളി മെഡൽ നേടിയ ഇന്ത്യൻ അത്‌ലറ്റ് ദീപ മാലിക്
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Deepa Malik
ജനനം (1970-09-30) 30 സെപ്റ്റംബർ 1970  (53 വയസ്സ്)
Bhaiswal, Sonipat district, Haryana, India
താമസംNew Delhi
Sport
രാജ്യം India
Event(s)Shot Put, Javelin Throw & Motorcycling

2016ലെ പാരലിമ്പിക്‌സിൽ ചരിത്ര നേട്ടം കുറിച്ച ഇന്ത്യൻ കായിക താരമാണ് ദീപ മാലിക്. അംഗപരിമിതരുടെ ഒളിമ്പിക്‌സായ പാരാലിമ്പിക്‌സിൽ ഷോട്ട്പുട്ടിൽ ദീപ വെള്ളിമെഡൽ നേടി. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദീപ. എഫ്-35 വിഭാഗത്തിലാണ് ദീപ മെഡൽ നേടിയത്. ആറു ശ്രമങ്ങലിലായി 4.61 മീറ്റർ കടന്ന ഏറിലൂടെയാണ് വെള്ളിമെഡലിന് അർഹയായത്. [1] നട്ടെല്ലിന് ബാധിച്ച ട്യൂമർ മൂലം അരയ്ക്കു താഴെ തളർന്നു നടക്കാൻ പറ്റാതായി. ട്യൂമർ നീക്കാനായി 31 ശസ്ത്രക്രിയകൾ നടത്തി. ഷോട്ട്പുട്ടിന് പുറമെ ജാവലിൻ ത്രോയിലും നീന്തലിലും, ബൈക്കിങ്ങിലും പങ്കെടുക്കുന്നുണ്ട്. [2][3]

ജീവിത രേഖ[തിരുത്തുക]

1970 സെപ്തംബർ 30ന് ഹരിയാനയിലെ സോനിപ്പത്തിൽ ജനിച്ചു. കേണൽ ബികെ നാഗ്പാലിന്റെ മകളും കേണൽ ബിക്രം സിങ്ങിന്റെ ഭാര്യയുമാണ്. ദേവിക, അംബിക എന്നീ രണ്ടു മക്കളുണ്ട്. 2012ൽ അർജുന അവാർഡ് നേടി.

അംഗീകാരങ്ങൾ, പുരസ്‌കാരങ്ങൾ[തിരുത്തുക]

 • 2019ൽ ന്യൂസിലാണ്ട് പ്രധാനമന്ത്രിയുടെ സർ എഡ്മണ്ട് ഹില്ലരി ഫെല്ലൊഷിപ്പ്[4]
 • 2014ൽ പ്രസിഡന്റിന്റെ റോൾ മോഡൽ അവാർഡ്
 • 2012ൽ അർജുന അവാർഡ്
 • 2009-10 മഹാരാഷ്ട്ര ഛത്രപതി അവാർഡ് (കായികം)
 • 2008ൽ ഹരിയാന കരംഭൂമി അവാർഡ്
 • 2006ൽ സ്വാലംഭൻ പുരസ്‌കാർ മഹാരാഷ്ട്ര

അന്താരാഷ്ട്ര മത്സരങ്ങൾ, നേട്ടങ്ങൾ[തിരുത്തുക]

 • 2015ൽ ദോഹയിൽ നടന്ന ഐപിസി അത്‌ലറ്റിക്‌സ് വേൾഡ് ചാംപ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ അഞ്ചാംസ്ഥാനം
 • 2016 മാർച്ചിൽ ദുബൈയിൽ നടന്ന ഐപിസി ഓഷ്യാനിയ ഏഷ്യൻ ചാംപ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണവും ഷോട്ട്പുട്ടിൽ വെള്ളിയും നേടി
 • 2014ൽ ഇഞ്ചിയോണിൽ നടന്ന പാര ഗെയിംസിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി
 • 2016 ഏപ്രിലിൽ ബീജിങ്ങിൽ നടന്ന ഐപിസി രണ്ടാമത് ചൈന ഓപൺ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണ്ണം നേടി

അവലംബം[തിരുത്തുക]

 1. http://indianexpress.com/article/sports/sport-others/deepa-malik-paralympics-silver-medal-army-haryana-rio-3028073/
 2. "Deepa Malik [Biography] Swimmer,Biker of the world". MATPAL DEV. matpal.com. Archived from the original on 2014-07-14. Retrieved 14 July 2014.
 3. "Deepa Malik's inspiring drive finally concludes in Delhi". CarDekho Team. Jaipur: business-standard.com. 30 September 2013. Retrieved 14 July 2014.
 4. "Deepa Malik wins New Zealand PM's Sir Edmund Hillary Fellowship". Retrieved 22 May 2019.
"https://ml.wikipedia.org/w/index.php?title=ദീപ_മാലിക്&oldid=3997580" എന്ന താളിൽനിന്ന് ശേഖരിച്ചത്