ദീപ്തി ഓം ചേരി ഭല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോഹിനിയാട്ടം നർത്തകിയും ഗവേഷകയുമാണ് ദീപ്തി ഓം ചേരി ഭല്ല. കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

പ്രൊഫ. ഓംചേരിയുടെയും ഡോ. ലീലാ ഓംചേരിയുടെയും മകളായി ഡൽഹിയിൽ ജനിച്ചു. . മൂന്നു വയസ്സു മുതൽ സംഗീതവും നൃത്തവും അഭ്യസിച്ചു തുടങ്ങി. എം.എ., എം.ഫിൽ, പിഎച്ച്‌. ഡി. ബിരുദങ്ങൾ നേടീട്ടുണ്ട്. സാഹിത്യകലാപരിഷത്തിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെയും സ്‌കോളർഷിപ്പോടെ നൃത്തത്തിൽ ഉപരിപഠനം നടത്തി. ഡൽഹിയിലെ അന്താരാഷ്‌ട്ര കഥകളി കേന്ദ്രത്തിലെ വിദ്യാർത്ഥിനിയായിരുന്നു. കർണ്ണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, മോഹിനിയാട്ടം എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഡൽഹി യൂണിവേഴ്‌സിറ്റി മ്യൂസിക്‌ ഡിപ്പാർട്ട്‌മെന്റ്‌ ഫാക്കൽറ്റിയുടെ കർണ്ണാടകസംഗീത വിഭാഗത്തിന്റെ സീനിയർ റീഡറാണ്.[1]

കൃതികൾ[തിരുത്തുക]

(അമ്മ ലീലാ ഓംചേരിയോടൊപ്പം രചിച്ചത്)

  • സോപാന മ്യൂസിക് ഓഫ് കേരള
  • ദി ഇമ്മോർട്ടൽസ് ഓഫ് ഇന്ത്യൻ മ്യൂസിക്
  • “മ്യൂസിക് ആൻറ് ഇൻസ്ട്രമെൻറ്സ് ഓഫ് ഇന്ത്യ”
  • “കേരളത്തിലെ ലാസ്യ രചനകൾ”

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്

അവലംബം[തിരുത്തുക]

  1. http://www.womenwritersofkerala.com/author.php?author_id=126
"https://ml.wikipedia.org/w/index.php?title=ദീപ്തി_ഓം_ചേരി_ഭല്ല&oldid=2421448" എന്ന താളിൽനിന്ന് ശേഖരിച്ചത്