Jump to content

ദീപിക താക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപിക താക്കൂർ
ജനനം (1987-02-07) 7 ഫെബ്രുവരി 1987  (37 വയസ്സ്)
Yamunanagar, Haryana, India
ദേശീയതഇന്ത്യ
തൊഴിൽകായിക താരം, ഹോക്കി
തൊഴിലുടമIndian Railways
ഉയരം5' 7" (159 cm)

ഇന്ത്യയിലെ ഒരു ഹോക്കി കളിക്കാരിയാണ് ദീപിക താക്കൂർ. ഫോർവേഡ് നിരയിൽ കളിക്കുന്ന ഇവർ ഇന്ത്യൻ ദേശീയ വനിതാ ഹോക്കി ടീമിൽ അംഗമാണ്. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാനൻ യോഗ്യത നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ അംഗമാണ് ഇവർ. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാനൻ യോഗ്യത നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ അംഗമാണ് ഇവർ.[1]. ഒളിമ്പിക്‌സിൽ പങ്കെടുക്കൻ യോഗ്യത നേടിയതിനാൽ നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച 2016 ഒക്ടോബറിൽ ന ടക്കേണ്ട വിവാഹം നീട്ടിവെച്ചു. മാതാപിത്താക്കൾ എതിർപ്പുണ്ടായിട്ടും ദേശീയ ഹോക്കി ടീമിന്റ ഭാഗമാവാൻ ദീപിക തീരുമാനിക്കുകയായിരുന്നു.2014 മുതൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനാണ്.[2]

ജീവിത രേഖ

[തിരുത്തുക]

1987 ഫെബ്രുവരി ഏഴിന് ഹരിയാണയിലെ യമുനാ നഗറിൽ ജനനം. ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥയാണ്.[3]

നേട്ടങ്ങൾ

[തിരുത്തുക]
  • 172 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തു.
  • 2014ലെ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
  • 2016ലെ സാഫ് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ സംഘത്തിലും അംഗമായിരുന്നു[4]
  • 2016 ഏപ്രിലിൽ ന്യൂസ്‌ലാൻഡിൽ നടന്ന ഹൗകെസ് ബേ കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു.[3]
  • 2006ലും 2010ലും നടന്ന ഹോക്കി വേൾഡ് കപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു.
  • 2010ലും 2014ലും നടന്ന കോമ്മൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ വനിതാ ഹോക്കി അംഗം.

അവാർഡ്

[തിരുത്തുക]

ഏറ്റവും മികച്ച ഹോക്കിതാരത്തിന് നൽകുന്ന 2016ലെ ധ്രുവ് ബത്ര അവാർഡ് നേടി[3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദീപിക_താക്കൂർ&oldid=4099950" എന്ന താളിൽനിന്ന് ശേഖരിച്ചത്