ദീപാങ്കർ മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിപിഐ(എം) കേന്ദ്രകമ്മറ്റിയംഗവും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായിരുന്നു ദീപാങ്കർ മുഖർജി(1943 ജൂൺ 2 - 2012 ജൂൺ 18). മുൻ രാജ്യസഭാംഗമായിരുന്നു. അർബുദ രോഗബാധിതനായാണ് അദ്ദേഹം അന്തരിച്ചത്.

ജീവിതരേഖ[തിരുത്തുക]

റെയിൽവേ ജീവനക്കാരനായ നരേന്ദ്രനാഥി മുഖർജിയുടെയും രേണുക മുഖർജിയുടെയും മകനായി കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം അവിവാഹിതനാണ്. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ ദീപാങ്കർ ജോലി ഉപേക്ഷിച്ചാണു ട്രേഡ് യൂണിയൻ രംഗത്ത് സജീവ സാനിധ്യമായത്. ആന്ധ്രയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ജനകീയശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രവർത്തകനായാണ് പൊതു രംഗത്തേക്ക് കടന്നുവന്നത്. [1] 1994ലും 2000 -ലും പശ്ചിമബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രഗല്ഭ പ്രാലമെന്റെറിയനായിരുന്ന അദ്ദേഹം ട്രാൻസ്പോർട്ട് - ടൂറിസം, പെറ്റീഷൻസ്, പെറ്റീഷൻസ്, സബോർഡിനേറ്റ് ലജിസ്ലേഷൻ, എന്നീ രാജ്യസഭാ സമിതികളുടെ ചെയർമാനായും ഊർജ്ജം, പെട്രോകെമിക്കൽസ്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. [2]സിഐടിയു പ്രസിദ്ധീകരണങ്ങളായ "വർക്കിങ് ക്ലാസ്", "സിഐടിയു മസ്ദൂർ" എന്നിവയുടെ വർക്കിങ് എഡിറ്ററായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ നടത്തിയ ശ്രമങ്ങളെയും ചെറുത്തു. ബാൽകോ, ഐപിസിഎൽ, ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.


അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=166655
  2. http://www.madhyamam.com/news/173787/120618
"https://ml.wikipedia.org/w/index.php?title=ദീപാങ്കർ_മുഖർജി&oldid=2678379" എന്ന താളിൽനിന്ന് ശേഖരിച്ചത്