ദി ഹോളി ഫാമിലി വിത് ത്രീ ഹേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Holy Family with Three Hares
കലാകാരൻAlbrecht Dürer
വർഷംc. 1496
തരംWoodcut
അളവുകൾ38.6 cm × 28 cm (15.2 in × 11 in)

1496-ൽ ജർമ്മൻ ആർട്ടിസ്റ്റ് ആൽബ്രെക്റ്റ് ഡ്യുറർ (1471–1528) ചിത്രീകരിച്ച ഒരു വുഡ്കട്ട് ചിത്രമാണ് ദി ഹോളി ഫാമിലി വിത് ത്രീ ഹേർസ്. മറിയയും ജോസഫും ശിശുവായ യേശുവും ഉൾപ്പെടുന്ന ക്രിസ്തീയ വിശുദ്ധ കുടുംബത്തെ മേരിയുടെ കന്യകാത്വത്തെ പ്രതീകപ്പെടുത്തുന്ന പൂന്തോട്ടത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ശിശു യേശു ദൈവവചനവുമായുള്ള അടുത്ത ബന്ധത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു തിരുവെഴുത്ത് പുസ്തകത്തിൽ നിന്ന് വായിക്കുന്നു. കാരണം ക്രിസ്തുമതത്തിൽ ശിശു ഒരു മിശിഹായുടെ പഴയനിയമ പ്രവചനം നിറവേറ്റുന്നു. മാത്രമല്ല ചില ക്രിസ്തീയ പാരമ്പര്യങ്ങളിൽ യേശുവിനെ ദൈവവചനമായി വിശേഷിപ്പിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Catholic Church (2000). Catechism of the Catholic Church (2nd ed.). Vatican: Libreria Editrice Vaticana. p. Section 2, Paragraph 1.