ദി സ്വിംഗ് (ചിത്രകല)
The Swing | |
---|---|
കലാകാരൻ | Jean-Honoré Fragonard |
വർഷം | ca. 1767 |
Medium | Oil on canvas |
അളവുകൾ | 81 cm × 64.2 cm (31+7⁄8 in × 25+1⁄4 in) |
സ്ഥാനം | Wallace Collection, London, United Kingdom |
പതിനെട്ടാം നൂറ്റാണ്ടിൽ ജീൻ-ഹോണോർ ഫ്രാഗൊണാർഡ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ദി സ്വിംഗ് (French: L'Escarpolette). ദി ഹാപ്പി ആക്സിഡന്റ്സ് ഓഫ് ദി സ്വിംഗ് (French: Les Hasards heureux de l'escarpolette, the original title) എന്നും അറിയപ്പെടുന്ന ഈ ചിത്രം ലണ്ടനിലെ വാലസ് ശേഖരത്തിൽ ആണ് കാണപ്പെടുന്നത്. റോക്കോകോ കാലഘട്ടത്തിലെ മാസ്റ്റർപീസുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു, ഇത് ഫ്രാഗോണാർഡിന്റെ ഏറ്റവും അറിയപ്പെടുന്ന രചനയാണ്.[1]
ചിതരചന
[തിരുത്തുക]ചിത്രത്തിൽ ഊഞ്ഞാലാടുന്ന സുന്ദരിയായ ഒരു യുവതിയെ ചിത്രീകരിച്ചിരിക്കുന്നു. പുഞ്ചിരിക്കുന്ന ഒരു ചെറുപ്പക്കാരൻ, ഇടതുവശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന്, ഊഞ്ഞാലിലെ യുവതിയെ നിരീക്ഷിക്കുന്നു. വലതുവശത്തെ നിഴലുകളിൽ ഏതാണ്ട് മറഞ്ഞിരിക്കുന്ന പുഞ്ചിരിക്കുന്ന ഒരു വൃദ്ധൻ, ഒരു ജോടി കയറുകൾ ഉപയോഗിച്ച് ഊഞ്ഞാലിനെ മുന്നോട്ട് നയിക്കുന്നു. വൃദ്ധന് യുവാവിനെക്കുറിച്ച് അറിയില്ലെന്ന് തോന്നുന്നു. യുവതി ഉയരത്തിൽ കുതിക്കുമ്പോൾ, ഇടതുകാൽ മുകളിലേക്ക് വലിച്ചെറിയുന്നതിന്റെ ഫലമായി അവളുടെ സുന്ദരമായ ഷൂ കാലിൽ നിന്ന് ഊരി വായുവിലൂടെ പറക്കുന്നു. ലേഡി ഒരു ബെർഗെർ തൊപ്പി (ഇടയ തൊപ്പി) ധരിച്ചിരിക്കുന്നു. അവിടെയുള്ള രണ്ട് പ്രതിമകളിൽ ഒരു പുട്ടോ, ഇടതുവശത്ത് ചെറുപ്പക്കാരന് മുകളിൽ നിന്ന് നിശ്ശബ്ദതയുടെ അടയാളമായി വിരൽ കൊണ്ട് ചുണ്ടുകൾക്ക് മുന്നിൽ വച്ചുകൊണ്ട് രംഗം നിരീക്ഷിക്കുന്നു. മറ്റൊന്ന് വലത് വശം വൃദ്ധന്റെ അരികിൽ നിന്ന് നോക്കുന്ന പുട്ടി ജോഡിയെയും ചിത്രീകരിച്ചിരിക്കുന്നു.
കുറിപ്പുകൾ
[തിരുത്തുക]- ↑ Ingamells, 164
അവലംബം
[തിരുത്തുക]- Ingamells, John, The Wallace Collection, Catalogue of Pictures, Vol III, French before 1815, Wallace Collection, 1989, ISBN 0-900785-35-7
- Farber, Allen (2006-04-05). "Fragonard's The Happy Accidents of the Swing". State University of New York at Oneonta. Retrieved 2009-01-18.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]External videos | |
---|---|
Fragonard's The Swing, Smarthistory |