ദി നൈറ്റ് ഓഫ് ദി ഹണ്ടർ
ദി നൈറ്റ് ഓഫ് ദി ഹണ്ടർ | |
---|---|
സംവിധാനം | Charles Laughton |
നിർമ്മാണം | Paul Gregory |
തിരക്കഥ | James Agee |
അഭിനേതാക്കൾ | റോബർട്ട് മിച്ചം ഷെല്ലി വിൻറേർസ് ലില്ലിയൻ ഗിഷ് ബില്ലി ചാപ്പിൻ |
സംഗീതം | Walter Schumann |
ഛായാഗ്രഹണം | Stanley Cortez |
ചിത്രസംയോജനം | റോബർട്ട് ഗോൾഡൻ |
സ്റ്റുഡിയോ | പോൾ ഗ്രിഗറി പ്രൊഡക്ഷൻസ് |
വിതരണം | യൂണൈറ്റഡ് ആർട്ടിസ്റ്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | English |
ബജറ്റ് | $600,000 |
സമയദൈർഘ്യം | 92 minutes |
ദി നൈറ്റ് ഓഫ് ദി ഹണ്ടർ 1955-ൽ ചാൾസ് ലോട്ടൺ സംവിധാനം ചെയ്ത് റോബർട്ട് മിച്ചം, ഷെല്ലി വിന്റേഴ്‌സ്, ലിലിയൻ ഗിഷ് എന്നിവർ അഭിനയിച്ച ഒരു അമേരിക്കൻ ത്രില്ലർ സിനിമയാണ്. 1953-ൽ ഡേവിസ് ഗ്രബ്ബിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ജെയിംസ് ഏജിയാണ് ഇതിൻറെ തിരക്കഥ രചിച്ചത്. സംശയിക്കപ്പെടാത്ത രീതിയിൽ ഒരു വിധവയെ വശീകരിച്ച് അവളുടെ വധിക്കപ്പെട്ട ഭർത്താവ് ഒളിപ്പിച്ച 10,000 ഡോളർ മോഷ്ടിക്കാൻ ശ്രമിക്കുന്ന അഴിമതിക്കാരനായ വൈദികനായി മാറിയ സീരിയൽ കില്ലറാണ് ഈ സിനിമയുടെ ഇതിവൃത്തം. പടിഞ്ഞാറൻ വിർജീനിയയിലെ ക്ലാർക്സ്ബർഗിൽ രണ്ട് വിധവകളെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതിന് 1932-ൽ തൂക്കിലേറ്റപ്പെട്ട ഹാരി പവർസിന്റെ യഥാർത്ഥ കഥയാണ് നോവലും സിനിമയും വരച്ചുകാട്ടുന്നത്. സിനിമയുടെ ഗാനാത്മക, ആവിഷ്‌കാരാത്മക ശൈലികളും, നിശ്ശബ്ദ സിനിമയിൽ നിന്ന് കടമെടുത്ത പല സാങ്കേതിക വിദ്യകളും, 1940കളിലെയും 1950കളിലെയും മറ്റ് ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് അതിനെ വേറിട്ടു നിർത്തുന്നതു കൂടാതെ റെയ്‌നർ വെർണർ ഫാസ്‌ബൈൻഡർ,[1] റോബർട്ട് ആൾട്ട്മാൻ,[2] മാർട്ടിൻ സ്കോസെസി[3] തുടങ്ങിയ പിൽക്കാല സംവിധായകരെയു ഈ സിനിമ സ്വാധീനിച്ചിട്ടുണ്ട്.
1992-ൽ യു.എസ്. നാഷണൽ ഫിലിം രജിസ്ട്രിയിൽ സംരക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഇത് എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.[4][5] ജനസ്വാധീനമുള്ള ഫ്രഞ്ച് ചലച്ചിത്ര മാസികയായ കാഹിയേർസ് ഡു സിനിമ 2008-ൽ സിറ്റിസൺ കെയ്‌ൻ എന്ന ചിത്രത്തിന് പിന്നിൽ എക്കാലത്തെയും മികച്ച രണ്ടാമത്തെ ചിത്രമായി ദി നൈറ്റ് ഓഫ് ദി ഹണ്ടർ തിരഞ്ഞെടുത്തു.[6] പിൽക്കാല പ്രശംസ നേടിയെങ്കിലും, ചിത്രത്തിന്റെ പ്രീമിയറിനോടുള്ള പ്രതികൂല പ്രതികരണം സംവിധായകനെന്ന നിലയിലുള്ള ചാൾസ് ലോട്ടൻറെ ഒരേയൊരു ഫീച്ചർ ചിത്രമാക്കി ഇത് മാറ്റി.
അവലംബം
[തിരുത്തുക]- ↑ Töteberg, Michael; Lensing (1992). The Anarchy of the Imagination: Interviews, Essays, Notes, Rainer Werner Fassbinder. Baltimore: Johns Hopkins University Press. p. 106. ISBN 0801843693.
- ↑ Goodman, Joan (23 November 1996). "Directing dangerously". The Daily Telegraph. Archived from the original on February 26, 2016. Retrieved September 8, 2018.
- ↑ Ventura, Elbert (2010-11-09). "Charles Laughton's The Night of the Hunter, revisited". Slate Magazine (in ഇംഗ്ലീഷ്). Retrieved 2021-12-27.
- ↑ "Complete National Film Registry Listing | Film Registry | National Film Preservation Board | Programs at the Library of Congress | Library of Congress". Library of Congress, Washington, D.C. 20540 USA. Retrieved May 6, 2020.
- ↑ Marx, Andy; Wharton, Dennis (December 4, 1992). "Diverse pix mix picked". Variety (in ഇംഗ്ലീഷ്). Retrieved July 28, 2020.
- ↑ "Cahiers du Cinema 100 Films". Cahiers du cinéma. The Moving Arts. Archived from the original on December 18, 2013.