ദി ഡെത്ത് ഓഫ് ഹാർമോണിയ
ദൃശ്യരൂപം
The Death of Harmonia | |
---|---|
കലാകാരൻ | Jean-Baptiste Marie Pierre |
വർഷം | c. 1740–41 |
Medium | Oil on canvas |
അളവുകൾ | 196.9 cm × 148 cm (77.5 in × 58 in) |
സ്ഥാനം | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയോർക്ക് നഗരം |
Accession | 69.129 |
18-ാം നൂറ്റാണ്ടിൽ ഫ്രഞ്ച് ചിത്രകാരനായ ജീൻ ബാപ്റ്റിസ്റ്റ് മേരി പിയറി വരച്ച ചിത്രമാണ് ദി ഡെത്ത് ഓഫ് ഹാർമോണിയ. ഈ ചിത്രം സിറാക്കൂസിലെ ഹാർമോണിയയുടെ മരണത്തെ ചിത്രീകരിക്കുന്നു. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ പെയിന്റിംഗ് ഉള്ളത്.[1]
സിറാക്കൂസിലെ രാജാവായ ഗെലോൺ രണ്ടാമന്റെ മകളായിരുന്നു ഹാർമോണിയ. ബി.സി. 214-ൽ ഗൂഢാലോചനക്കാരുടെ ഭീഷണി നേരിടേണ്ടിവരികയും അവരുടെ ഗൃഹാദ്ധ്യാപിക ഒരു അടിമ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കൈമാറിക്കൊണ്ട് അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. രാജകുമാരിയുടെ വസ്ത്രം ധരിച്ച അടിമ പെൺകുട്ടിയെ ഗൂഢാലോചനക്കാർ അബദ്ധത്തിൽ കൊലപ്പെടുത്തി. പശ്ചാത്താപത്തോടെ ഹാർമോണിയ സ്വയം തിരിച്ചറിയുകയും കൊല്ലപ്പെടുകയും ചെയ്തു.
മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ഗാലറി 631-ൽ ഈ സൃഷ്ടി പ്രദർശിപ്പിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "The Death of Harmonia". www.metmuseum.org. Retrieved 2018-10-13.