Jump to content

ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ്
First edition
കർത്താവ്Beatrix Potter
ചിത്രരചയിതാവ്Beatrix Potter
രാജ്യംEngland
ഭാഷEnglish
സാഹിത്യവിഭാഗംChildren's literature
പ്രസാധകർFrederick Warne & Co.
പ്രസിദ്ധീകരിച്ച തിയതി
October 1902
മാധ്യമംPrint (Hardcover)
ഏടുകൾ56
OCLC12533701
ശേഷമുള്ള പുസ്തകംThe Tale of Squirrel Nutkin

പ്രശസ്തയായ ബ്രിട്ടീഷ് എഴുത്തുകാരി ബീട്രിക്സ് പോട്ടർ രചിച്ച കുട്ടികഥകളുടെ ഒരു പുസ്‌തകമാണ്‌ ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ്. പീറ്റർ എന്ന മുയൽകുട്ടി ആണ് കേന്ദ്ര കഥാപാത്രം , പീറ്ററിന്റെയും സഹോദരങ്ങളായ ഫ്ലോപ്സി, മോപ്സി, കോട്ടൺടെയിൽ എന്നിവരുടെ കഥയും പറയുന്ന ഈ പുസ്‌തകം ആണ് ബീട്രിക്സ് പോട്ടറുടേതായി ആദ്യം പ്രസിദ്ധീകരിച്ച കൃതി . ഏറ്റവും അധികം വിറ്റുപോയ പുസ്തകങ്ങളുടെ കൂട്ടത്തിൽ ആണ് ഈ പുസ്തകത്തിന്റെ സ്ഥാനം . ഏകദേശം 45 മില്യൺ കോപ്പികൾ ആണ് വിറ്റു പോയിട്ടുള്ളത് .[1]ഇത് കൂടാതെ അതി പ്രശസ്തമായ ഈ പുസ്തകം 36 ഭാഷകളിൽ വിവർത്തനം ചെയ്തു പ്രസീദ്ധീകരിച്ചിട്ടുണ്ട്.

കഥാസാരം

[തിരുത്തുക]

വികൃതിയും അനുസരണക്കേട് കാണിക്കുന്നവനുമായ പീറ്റർ അമ്മ പറഞ്ഞത് കേൾക്കാതെ ഒറ്റയ്ക്ക് അടുത്തുള്ള ഒരു തോട്ടത്തിൽ പോകുന്നു അവിടെ നിന്നും തോട്ടക്കാരന്റെ മുൻപ്പിൽ പെട്ട പീറ്റർ ഓടി രക്ഷപെടുന്നു, ഒരു വിധം വീട്ടിൽ എത്തി ചേരുന്ന തളർന്നു പോയ പീറ്ററിനെ അമ്മ കാമോമിലെ ചായ നൽകി ഉറക്കുന്നതും ആണ് കഥ സാരം.

കുട്ടികൾക്ക് പിൽക്കാലത്തു വളരെ പ്രിയപെട്ടതായിമാറിയ പീറ്ററിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം ബീട്രിക്സിന്റെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടണിലെ റോയൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കറൻസി പുറത്തിറക്കി.[2]

പുനരാവിഷ്കരണം

[തിരുത്തുക]
  • ഒന്നിലധികം ചലച്ചിത്രങ്ങളും ഈ പുസ്തകത്തെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട് .
  • ബിബിസി 1992 ൽ ദി വേൾഡ് ഓഫ് പീറ്റർ റാബിറ്റ് ആൻഡ് ഫ്രണ്ട്‌സ് എന്ന പേരിൽ ഒരു അനിമേഷൻ പരമ്പര സംപ്രേഷണം ചെയ്തു ഇത് വി എച് സ് ആയും ഡിവിഡി ആയും ലഭ്യമാണ് .
  • 2012 -2013 കാലത്തു നിക്കലോടിയൻ പീറ്റർ റാബിറ്റ് എന്ന പേരിൽ ഒരു സിജി ഐ അനിമേഷൻ പരമ്പര സംപ്രേഷണം ചെയ്തു .[3][4]

അവലംബം

[തിരുത്തുക]
  1. Mackey 2002, പുറം. 33
  2. http://www.manoramaonline.com/literature/literaryworld/potters-peter-rabbit-appear-on-british-coin.html
  3. "Nickelodeon Premieres Peter Rabbit with Holiday Special". People Magazine. 12 December 2012. Archived from the original on 2012-12-17. Retrieved 8 February 2013.
  4. "Adventure Abounds In Peter Rabbit, Nickelodeon's New Animated Preschool Series Premiering Tuesday, Feb. 19, At 12 PM (ET/PT)". Sacramento Bee. 7 February 2013. Retrieved 8 February 2013.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദി ടെയിൽ ഓഫ് പീറ്റർ റാബിറ്റ് എന്ന താളിലുണ്ട്.

ഇതും കാണുക

[തിരുത്തുക]