ദി ജംഗിൾ ബുക്ക് (2016 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ജംഗിൾ ബുക്ക്
സംവിധാനംജോൺ ഫേവ്രു
നിർമ്മാണം
  • ജോൺ ഫേവ്രു
  • ബ്രിഗാം ടെയ്‌ലർ
തിരക്കഥജസ്റ്റിൻ മാർക്സ്
ആസ്പദമാക്കിയത്ദി ജംഗിൾ ബുക്ക്
അഭിനേതാക്കൾ
സംഗീതംജോൺ ഡെബ്‌നി
ഛായാഗ്രഹണംബിൽ പോപ്പ്
ചിത്രസംയോജനംമാർക്ക് ലിവോൾസി
സ്റ്റുഡിയോ
വിതരണംവാൾട്ട് ഡിസ്നി സ്റ്റുഡിയോസ്
റിലീസിങ് തീയതി
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$175 മില്യൺ[1][2]
സമയദൈർഘ്യം105 മിനിറ്റ് 40 സെക്കന്റ് [3]
ആകെ$393.8 മില്യൺ[4]

റുഡ്യാർഡ് കിപ്ലിംഗിന്റെ ഇതേ പേരിലുള്ള പ്രശസ്ത കൃതിയുടെ ചലച്ചിത്രാവിഷ്കാരമാണ് ദി ജംഗിൾ ബുക്ക് . ഇതിനെ കുറിച്ച് ആനിമേഷൻ സിനിമകളും ഇറങ്ങി. ജോൺ ഫേവ്രു സംവിധാനം ചെയ്ത ഈ ചിത്രം 2016 ഏപ്രിൽ 15 നാണ് പുറത്തിറങ്ങിയത്[5].

കഥാസാരം[തിരുത്തുക]

കാട്ടിലകപ്പെട്ടുപോയ മൗഗ്ലി എന്ന മനുഷ്യക്കുഞ്ഞിന്റെ കഥയാണിത്. അകേല എന്ന ചെന്നായ നയിക്കുന്ന ചെന്നായക്കൂട്ടത്തോടൊപ്പമാണ് മൗഗ്ലി കഴിയുന്നത്. മൗഗ്ലിയെ കാട്ടിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ ചെന്നായക്കൂട്ടത്തിന് തന്നെ അത് ആപത്തായിരിക്കും എന്ന് ഷേർ ഖാൻ എന്ന കടുവ ഭീഷണിപ്പെടുത്തിയതോടെ ചെന്നായക്കൂട്ടത്തിൽ നിന്നും സ്വയം പുറത്തുപോകാൻ മൗഗ്ലി തീരുമാനമെടുക്കുന്നു. കൂട്ടുകാരനായ ബഗീര എന്ന കരിമ്പുലിയോടൊപ്പം അവൻ നാട്ടിലേക്കുപോകുവാനൊരുങ്ങുന്നു. എന്നാൽ വഴിമധ്യേ ഷേർഖാൻ അവരെ ആക്രമിക്കുന്നു. ബഗീരയ്ക്ക് പരിക്കുപറ്റിയെങ്കിലും മൗഗ്ലി സമർത്ഥമായി രക്ഷപെടുന്നു.

പിന്നീട് മൗഗ്ലി കാ എന്ന ഭീമൻ മലമ്പാമ്പിനെ കണ്ടുമുട്ടുന്നു. മൗഗ്ലിയുടെ അച്ഛനെ ഷേർഖാൻ കൊന്ന കഥ കാ മൗഗ്ലിയോട് പറയുന്നു. മൗഗ്ലിയെ മയക്കി വിഴുങ്ങാനൊരുങ്ങുന്ന കായുടെ വായിൽ നിന്നും ബാലു എന്ന മടിയൻ കരടി അവനെ രക്ഷിക്കുന്നു. ബാലുവിന് ധാരാളം തേൻക്കൂടുകൾ അടർത്തിക്കൊടുക്കുന്ന മൗഗ്ലിയുമായി ബാലു ചങ്ങാത്തം സ്ഥാപിക്കുകയും മൗഗ്ലി നാട്ടിലേയ്ക്ക് മടങ്ങാതെ ബാലുവിനോടൊപ്പം കൂടുകയും ചെയ്യുന്നു.

ഇതിനിടയിൽ മൗഗ്ലി കാട്ടിൽ നിന്നും പോയെന്നു പറയുന്ന അകേലയോട് അവൻ തിരിച്ചുവരുമെന്നും അവന്റെ മരണമാണ് എന്റെ ലക്ഷ്യം എന്നും ഷേർഖാൻ പറയുന്നു. വാക്കുതർക്കത്തിനിടയിൽ ഷേർഖാൻ അകേലയെ കൊല്ലുന്നു.

ഷേർഖാൻ മൗഗ്ലിയെ വേട്ടയാടുകയാണെന്ന് ബഗീരയിൽ നിന്നുമറിഞ്ഞ ബാലു ഷേർഖാനെ ചെറുക്കാൻ മാത്രം തനിക്ക് കഴിവില്ലെന്നോർത്ത് മൗഗ്ലിയോട് നാട്ടിലേയ്ക്ക് പോകാൻ നിർദ്ദേശിക്കുന്നു. എന്നാൽ ഇതിനിടയിൽ മൗഗ്ലിയെ ഒരുകൂട്ടം കുരങ്ങന്മാർ തട്ടിക്കൊണ്ടുപോയി അവരുടെ നേതാവായ കിംഗ് ലൂയി എന്ന ഒറാങ്ങ്ഉട്ടാന്റെ മുന്നിലെത്തിക്കുന്നു.

നാട്ടിൽ നിന്റെ വർഗ്ഗത്തിന്റെ കൈയ്യിലുള്ള ചുവന്ന പുഷ്പമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നും നാട്ടിൽ നിന്നും ചുവന്ന പുഷ്പം (തീ) കൊണ്ടെത്തന്നാൽ ഞാൻ നിന്നെ സംരക്ഷിക്കാമെന്ന് കിംഗ് ലൂയി പറയുന്നു. എന്നാൽ ബാലുവും ബഗീരയും കൂടി മൗഗ്ലിയെ അവിടെ നിന്നും രക്ഷപെടുത്തുന്നു. അകിലയുടെ മരണമറിഞ്ഞതോടെ ഷേർഖാനെ വകവരുത്തണമെന്ന് മൗഗ്ലി തീരുമാനിക്കുന്നു. അവൻ നാട്ടിൽ നിന്നും തീ മോഷ്ടിച്ചുകൊണ്ടുവരുന്നു.

ഇതിനിടയിൽ പടരുന്ന കാട്ടുതീയിൽ സമർത്ഥമായി ഷേർഖാനെ വീഴ്ത്തി മൗഗ്ലി അവന്റെ കഥ കഴിക്കുന്നു. പിന്നീട് അവൻ നിർഭയം ബാലുവിന്റേയും ബഗീരയുടേയും ഒപ്പം ചെന്നായക്കൂട്ടത്തിലേയ്ക്ക് പോകുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • മൗഗ്ലി - നീൽ സേതി
  • മൗഗ്ലി ബാല്യം - കെൻട്രിക് റെയ്‌സ്
  • മൗഗ്ലിയുടെ പിതാവ് - റിതേഷ് രാജൻ

അവലംബം[തിരുത്തുക]

  1. "'The Jungle Book', 'Barbershop: The Next Cut' To Ignite Weekend Box Office – Preview". http://deadline.com/. Retrieved 24 ഏപ്രിൽ 2016. {{cite web}}: External link in |publisher= (help)
  2. "'Jungle Book' to Rule Box Office Kingdom With $70 Million Opening". http://variety.com/. Retrieved 24 ഏപ്രിൽ 2016. {{cite web}}: External link in |publisher= (help)
  3. "THE JUNGLE BOOK [2D]". http://www.bbfc.co.uk/. Retrieved 24 ഏപ്രിൽ 2016. {{cite web}}: External link in |website= (help)
  4. "The Jungle Book (2016)". Box Office Mojo. Retrieved April 23, 2016.
  5. "ജംഗിൾ ബുക്ക്". http://movies.upcomingdate.com/. Archived from the original on 2016-04-19. Retrieved 24 ഏപ്രിൽ 2016. {{cite web}}: External link in |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]