ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (മലയാള ചലചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
സംവിധാനംജിയോ ബേബി
നിർമ്മാണംഡിജോ അഗസ്റ്റിൻ
ജോമോൻ ജേക്കബ്
വിഷ്ണു രാജൻ
സജിൻ എസ് രാജ്
രചനജിയോ ബേബി
അഭിനേതാക്കൾ
സംഗീതംസൂരജ് എസ് കുറുപ്പ്,
മാത്യൂസ് പുളിക്കൻ
ഛായാഗ്രഹണംസാലു കെ തോമസ്
ചിത്രസംയോജനംഫ്രാൻസിസ് ലൂയിസ്
സ്റ്റുഡിയോമാൻകൈൻഡ് സിനിമാസ്
സിമ്മെട്രി സിനിമാസ്
സിനിമാ കുക്ക്സ്
വിതരണംനീട്രീം
റിലീസിങ് തീയതി
  • 15 ജനുവരി 2021 (2021-01-15)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം100 മിനുട്ട്സ്

ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.[1][2][3] സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ഈ സിനിമയിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. [4]2021 ജനുവരി 15ന് കേരളത്തിൽ നിന്നുള്ള മലയാളം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദർശനത്തിനെത്തിയത്.[5] ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം. വ്യത്യസ്ത പ്രമേയങ്ങളുമായി വെള്ളിത്തിരയിൽ എത്തുന്ന യുവസംവിധായകരിൽ ശ്രദ്ധേയനായ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (മഹത്തായ ഭാരതീയ അടുക്കള).ഈ ചിത്രത്തിൽ പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല.

ഒരു പഴയ നായർ തറവാട്ടിലെ അവസാന കണ്ണിയായ നായകൻ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായിക. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാൻ സാധിക്കാതെ വരുന്നതും, അതെ തുടർന്നുണ്ടാകുന്ന രസകരവും, ചിന്തിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. രതിപൂർവലീലകൾ അഥവാ ഫോർപ്ലേയുടെ അഭാവത്തിൽ സ്ത്രീകൾക്ക് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും ഈ ചിത്രത്തിൽ വരച്ചു കാണിക്കുന്നു. വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു ചലച്ചിത്രം കൂടിയാണിത്.[6]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഔദ്യാഗിക ട്രെയിലർ https://www.imdb.com/title/tt13299890/

അനുബന്ധം[തിരുത്തുക]

  1. https://www.madhyamam.com/entertainment/movie-reviews/malayalam-movie-the-great-indian-kitchen-reveals-frustration-of-ordinary-indian-woman-698327?infinitescroll=1
  2. https://www.manoramaonline.com/movies/movie-news/2021/01/14/great-indian-kitchen-neestream.html
  3. https://www.doolnews.com/12-reasons-to-watch-the-great-indian-kitchen-movie-maithreyan-545.html
  4. https://www.mathrubhumi.com/movies-music/review/malayalam-movie-great-indian-kitchen-review-1.5360241
  5. https://www.asianetnews.com/entertainment-news/the-great-indian-kitchen-qmtich
  6. https://malayalam.samayam.com/video-gallery/entertainment/the-great-indian-kitchen-malayalam-movie/videoshow/80284807.cms