ദി ഇൻവിസിബ്ൾ മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Invisible Man
Wells - The Invisible Man - Pearson cover 1897.jpg
First edition cover (UK)
കർത്താവ്H. G. Wells
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംHorror, science fiction novel
പ്രസിദ്ധീകൃതം1897
പ്രസാധകർC. Arthur Pearson (UK)
Edward Arnold (US)
മാധ്യമംPrint (hardback & paperback)
ഏടുകൾ149
പാഠംThe Invisible Man at Wikisource

എച്ച്.ജി വെൽസിന്റെ പ്രശസ്തമായ ശാസ്ത്ര സാങ്കല്പിക നോവെല്ലയാണ് ദി ഇൻവിസിബ്ൾ മാൻ. അദൃശ്യൻ,അദൃശ്യ മനുഷ്യൻ എന്നീ പേരുകളിൽ മലയാളത്തിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ നോവലിലെ ശാസ്ത്രജ്ഞനായ കഥാപാത്രമാണ് ഗ്രിഫിൻ. ഗ്രിഫിന്റെ ശാസ്ത്രനിയമപ്രകാരം ഒരു വ്യക്തിയുടെ അപവർത്തനസൂചിക(Refractive index) വായുവിന്റെ സൂചികവിലക്കു തുല്യമാകുകയും, ആ വ്യക്തിയുടെ ശരീരത്തിൽ നിന്നും പ്രകാശം പ്രതിഫലിക്കാതിരിക്കുകയും ശരീരത്തിലേക്കു പ്രകാശം ആഗിരണം ചെയ്യപ്പെടാതിരിക്കുകയും ചെയ്താൽ ആ വ്യക്തി അദൃശ്യൻ ആവും.

ഗ്രിഫിൻ തന്റെ ശരീരത്തിൽ തന്നെ ഈ പരീക്ഷണം വിജയകരമായി നടത്തിയെങ്കിലും ദൃശ്യതയിലേക്കു തിരിച്ചുവരാൻ സാധിച്ചില്ല.

ഈ കഥയെ ആസ്പദമാക്കി വളരെയധികം സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദി ഇൻവിസിബ്ൾ മാൻ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ദി_ഇൻവിസിബ്ൾ_മാൻ&oldid=3228606" എന്ന താളിൽനിന്ന് ശേഖരിച്ചത്