Jump to content

ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ
ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ
ആദ്യ പതിപ്പ്
കർത്താവ്സഞ്ജയ് ബാരു
രാജ്യംഇന്ത്യ
വിഷയംരാഷ്ട്രീയം
സാഹിത്യവിഭാഗംഓർമ്മ
പ്രസിദ്ധീകൃതം2014 (പെൻഗ്വിൻ ബുക്സ്)
ഏടുകൾ320
ISBN978-0670086740

ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മുൻ മാധ്യമ ഉപദേശകൻ സഞ്ജയ് ബാരു രചിച്ച പുസ്തകമാണ് ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ - ദി മേക്കിംഗ്‌ ആൻഡ്‌ അൺമേക്കിംഗ്‌ ഓഫ്‌ മൻമോഹൻസിംഗ്‌. 2014 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം അതിലെ നിരവധി വിവാദ പരാമർശങ്ങളാൽ ശ്രദ്ധേയമായിരുന്നു. [1]

വിവാദ പരാമർശങ്ങൾ

[തിരുത്തുക]

320 പേജ് വരുന്ന പുസ്തകത്തിൽ നിരവധി വിവാദ പരാമർശങ്ങളുണ്ട്.

  • കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി തീർപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രി മൻമോഹൻ സിങ് ഫയലുകൾ കണ്ടിരുന്നതെന്ന് ഈ പുസ്തകത്തിൽ സഞ്ജയ് ബാരു ആരോപിക്കുന്നു. [2]
  • അമേരിക്കയുമായി ആണവ കരാറിൽമേൽ ഇടതുപക്ഷം മൻമോഹൻ സിങിനെതിരെ തിരിഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രണബ് മുഖർജിയോ സുശീൽ കുമാർ ഷിൻഡെയേയോ കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ ചർച്ച നടന്നിരുന്നതായി പുസ്തകം അവകാശപ്പെടുന്നു.
  • രണ്ടാം യുപിഎ സർക്കാരിലെ മന്ത്രിമാരെ തീരുമാനിച്ചത്‌ പ്രധാനമന്ത്രിയോടു ആലോചിക്കാതെയാണ്‌. പ്രണബ്‌ മുഖർജിയെ ധനമന്ത്രിയാക്കിയതും പ്രധാനമന്ത്രിയോടു ചോദിക്കാതെയാണ്‌.
  • 2 ജി കേസിൽ അഴിമതിക്കാരനാണെന്ന് തെളിഞ്ഞിട്ടും എ. രാജയെ തുടരാൻ അനുവദിച്ചത് സോണിയയായിരുന്നുവെന്ന് പുസ്തകത്തിലുണ്ട്.[3]
  • ഏ. കെ. ആന്റണി പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനാണെന്നും ആന്റണിയും വയലാർ രവിയും, അർജുൻ സിങ്ങും മൻമോഹന്റെ പല തീരുമാനങ്ങളെയും കാബിനറ്റ് യോഗങ്ങളിൽ എതിർത്തിരുന്നുവെന്നും പുസ്തകം ആരോപിക്കുന്നു. [4]

പ്രതികരണങ്ങൾ

[തിരുത്തുക]
  • ആരോപണം സാമ്പത്തിക ലാഭത്തിനായുള്ള കെട്ടുകഥയാണെന്നന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുസ്തകത്തോട് പ്രതികരിച്ചത്.[5]

അവലംബങ്ങൾ

[തിരുത്തുക]
  1. Sanjaya Baru: Director for Geo-Economics and Strategy Archived 2014-04-13 at the Wayback Machine.. International Institute of Strategic Studies. Retrieved on 12 April 2014.
  2. John Chalmers. "Ex-adviser says Manmohan Singh was hobbled by Sonia Gandhi Archived 2014-04-13 at the Wayback Machine.". Reuters. 11 April 2014.
  3. "'പ്രധാനമന്ത്രി ഫയലുകൾ കണ്ടത് സോണിയ തീർപ്പാക്കിയ ശേഷം'Read more at: http://www.indiavisiontv.com/2014/04/11/322519.html Copyright © Indiavision Satellite Communications Ltd". www.indiavisiontv.com. Archived from the original on 2014-04-11. Retrieved 14 ഏപ്രിൽ 2014. {{cite web}}: External link in |title= (help)
  4. "ആണവകരാർ: മൻമോഹൻ രാജിഭീഷണി മുഴക്കിയെന്ന് മുൻ ഉപദേഷ്ടാവ്‌". www.mathrubhumi.com. Archived from the original on 2014-04-14. Retrieved 14 ഏപ്രിൽ 2014.
  5. Praveen Swami, Anita Joshua. "Sanjaya Baru’s book is fiction, says PMO". The Hindu. 12 April 2014.

പുറം കണ്ണികൾ

[തിരുത്തുക]