ദിഷ പതാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിഷ പതാനി
2023ൽ പടാനി
ജനനം(1992-06-13)13 ജൂൺ 1992 or (1995-07-27)27 ജൂലൈ 1995[1][2] (31 or 28)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി, മോഡൽ

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ദിഷ പതാനി. 2015 ൽ പുറത്തിറങ്ങിയ ലോഫർ എന്ന തെലുങ്ക് ചലച്ചിത്രമാണ് ആദ്യ ചിത്രം. മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറിയാണ് (2016) എന്ന ബോളിവുഡ് ചിത്രമാണ് ഹിന്ദിയിലെ ആദ്യ ചിത്രം.[3][4]

കരിയർ[തിരുത്തുക]

2015 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ലോഫറിൽ വരുൺ തേജിനോടൊപ്പം ദിഷ പതാനി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[5] നിർബന്ധിത വിവാഹത്തിൽ നിന്ന് രക്ഷപെടാൻ വീട്ടിൽ നിന്ന് ഓടുന്ന മൗനി എന്ന പെൺകുട്ടിയുടെ വേഷമായിരുന്നു ചിത്രത്തിൽ ദിഷക്ക്.[6] 2016 ൽ ടൈഗർ ഷോറോഫിന്റെ ഒപ്പം ബീഫിക്ക എന്ന സംഗീത വീഡിയോയിലും ദിഷ പ്രത്യക്ഷപ്പെട്ടു. മീറ്റ് ബ്രോസ് എഴുതിയതും സംവിധാനം ചെയ്‌ത ഈ സംഗീത വീഡിയോയിൽ, ആദിതി സിംഗ് ശർമയാണ് ദിഷയുടെ ശബ്ദം നൽകിയത്.[7]

നീരജ് പാണ്ഡേ സംവിധാനം ചെയ്ത എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രം ദിഷക്ക് കരിയറിൽ ഒരു വഴിത്തിരിവായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ധോണിയായി അഭിനയിച്ച സുശാന്ത് സിങിന്റെ കൂട്ടുകാരിയുടെ വേഷമായിരുന്നു ദിഷക്ക്.[8] കാർ അപകടത്തിൽ മരണമടഞ്ഞ പ്രിയങ്ക ഝായുടെ വേഷമായിരുന്നു ചിത്രത്തിൽ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോ നിർമ്മിച്ച ഈ ചിത്രം 2016 സെപ്തംബർ 30 നാണ് റിലീസ് ചെയ്തത്.[9] കൂടാതെ, സോനു സൂദുനൊപ്പം ജാക്കി ചാന്റെ കുങ് ഫു യോഗ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.[10]

ഫിലിമോഗ്രാഫി[തിരുത്തുക]

Patani in 2017
കീ
Films that have not yet been released ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങൾ
വർഷം തലക്കെട്ട് കഥാപാത്രം സംവിധായകൻ ഭാഷ കുറിപ്പ്
2015 ലോഫർ മൗനി Puri Jagannadh തെലുഗു
2016 എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി പ്രിയങ്ക ഝാ Neeraj Pandey ഹിന്ദി
2017 കുങ് ഫു യോഗ അസ്മിത Stanley Tong ചൈനീസ്, ഇംഗ്ലീഷ്, ഹിന്ദി ചൈനീസ് ചലച്ചിത്രം
2018 വെൽക്കം റ്റു ന്യൂ യോർക് സ്വന്തം റോൾ Chakri Toleti ഹിന്ദി സ്വന്തം പേരിൽ പ്രത്യക്ഷപ്പെടു
2018 ബാഘി 2 നേഹ Ahmed Khan ഹിന്ദി
2019 ഭാരത് Films that have not yet been released രാധ Ali Abbas Zafar ഹിന്ദി ചിത്രികരിക്കുന്നു[11][12]

സംഗീത വീഡിയോകൾ[തിരുത്തുക]

വർഷം ശീർഷകം ആലാപനം ഗാനരചന
2016 ബീഫിക്രാ മീറ്റ് ബ്രോസ്, അദിതി സിങ് ശര്മ്മ മീറ്റ് ബ്രോസ്

പുരസ്കാരങ്ങൾ നാമനിർദ്ദേശകളും[തിരുത്തുക]

വർഷം ചലച്ചിത്രം പുരസ്കാരം വിഭാഗം ഫലം കുറിപ്പ്.
2017 എം. എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി ബിഗ് സിവീ എന്റർടെയ്ൻമെന്റ് അവാർഡുകൾ ഏറ്റവും കൂടുതൽ ആസ്വാദകനായ നടൻ (ഫിലിം) അരങ്ങേറ്റം - സ്ത്രീ വിജയിച്ചു [13]
ഒരു നാടക ചിത്രത്തിൽ ഏറ്റവും കൂടുതൽ ആസ്വാദകനായ നടൻ - സ്ത്രീ നാമനിർദ്ദേശം [14]
സ്റ്റാർ സ്ക്രീൻ അവാർഡ് മികച്ച പുതുമുഖ നടി വിജയിച്ചു [15]
സ്റ്റാർഡസ്റ്റ് അവാർഡ് മികച്ച നടി അഭിനേതാവ് (സ്ത്രീ) വിജയിച്ചു [16]
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് മികച്ച പുതുമുഖ നടി വിജയിച്ചു [17]
മികച്ച സഹനടി നാമനിർദ്ദേശം [18]
ഇന്ത്യയിലെ ഓൺലൈൻ അവാർഡുകൾ മികച്ച പുതുമുഖ നടി നാമനിർദ്ദേശം [19]

ഇതുകൂടി കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. "Is Disha Patani lying about her age?". The Times of India. TNN. 28 January 2017. Retrieved 9 May 2018.
 2. The Hitlist Team (19 July 2016). "Is Tiger Shroff's rumoured girlfriend Disha Patani 'faking' her age?". Mid Day. Retrieved 9 May 2018.
 3. "ഹോട്ട് ലുക്കിലെ ദിഷ പട്ടാനിയുടെ ബിക്കിനി ചിത്രങ്ങൾ വൈറലാവുന്നു". https://malayalam.filmibeat.com. 2017-03-15. Retrieved 2018-10-22. {{cite news}}: External link in |work= (help)
 4. "ഇന്ത്യയിലെ ഏറ്റവും സെക്‌സി ആയിട്ടുള്ള സിനിമാതാരങ്ങൾ ഇവരാണ്". East Coast Daily Malayalam (in അമേരിക്കൻ ഇംഗ്ലീഷ്). 2017-11-17. Retrieved 2018-10-22.
 5. "Varun Tej - Puri Jagannadh film titled 'Loafer'". IndiaGlitz. 21 June 2015. Archived from the original on 2018-02-28. Retrieved 9 May 2018.
 6. "Loafer Review". Retrieved 9 May 2018.
 7. [1] Befikra
 8. Sonil Dedhia (16 January 2017). "Disha Patani to play MS Dhoni's ex-girlfriend". Times of India. Retrieved 9 May 2018.
 9. "MS Dhoni: The Untold Story Movie Review". Times of India. 25 October 2016. Retrieved 9 May 2018.
 10. 功夫瑜伽 Douban | Kungfu Yoga
 11. "Disha Patani feels like a dream come true to be a part of 'Bharat'". The Times of India. Retrieved 27 July 2018.
 12. "'Bharat': Director Ali Abbas Zafar gives us a sneak peek from the first day of the film's shoot - Bollywood celebs' Instagram pics you should not miss!". The Times of India. 2018-06-25. Retrieved 2018-06-27.
 13. Urmimala Banerjee (19 August 2017). "Big Zee Entertainment Awards 2017 winners list: Alia Bhatt, Shahid Kapoor, Aishwarya Rai Bachchan, Sushant Singh Rajput are the big winners of the night" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 9 May 2018.
 14. "Big ZEE Entertainment Awards: Nominations list". BizAsia | Media, Entertainment, Showbiz, Events and Music (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 22 July 2017. Retrieved 9 May 2018.
 15. "Disha Patani Announced Most Promising Newcomer Female At The Screen Awards!". Businessofcinema.com (in അമേരിക്കൻ ഇംഗ്ലീഷ്). 6 December 2016. Retrieved 9 May 2018.
 16. Aarti Iyengar (20 December 2016). "Stardust Awards 2016 FULL winners list: Shah Rukh Khan, Priyanka Chopra, Aishwarya Rai Bachchan win BIG" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 9 May 2018.
 17. "IIFA Awards 2017 | Shahid Kapoor to Disha Patani: Here's the complete list of winners!". DNA (in അമേരിക്കൻ ഇംഗ്ലീഷ്). 16 July 2017. Retrieved 9 May 2018.
 18. Sukriti Gumber (30 May 2017). "Here Is The Full List Of Nominations For IIFA 2017". MissMalini (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 9 May 2018.
 19. "FOI Online Awards". FOI Online Awards (in ഇംഗ്ലീഷ്). Archived from the original on 2019-04-01. Retrieved 9 May 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദിഷ_പതാനി&oldid=4018001" എന്ന താളിൽനിന്ന് ശേഖരിച്ചത്