ദിവ്യഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sanah Nadiadawala
ജനനം
ദിവ്യ ഓംപ്രകാശ് ഭാരതി

(1974-02-25)25 ഫെബ്രുവരി 1974
മരണം5 ഏപ്രിൽ 1993(1993-04-05) (പ്രായം 19)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനയം
സജീവം1990–1993
ജീവിത പങ്കാളി(കൾ)Sajid Nadiadwala
(10 May 1992 – 5 April 1993; her death)

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടിയായിരുന്നു ദിവ്യ ഭാരതി (ദിവ്യ ഓംപ്രകാശ് ഭാരതി) (ഹിന്ദി: दिव्या भारती), (ഫെബ്രുവരി 25, 1974 - ഏപ്രിൽ 5, 1993). പ്രധാനമായും 1990 കളുടെ ആദ്യകാലങ്ങളിൽ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ദിവ്യ ഭാരതി അഭിനയിച്ചിട്ടുള്ളത്. ദിവ്യ ഭാരതി ആദ്യമായി അഭിനയിച്ച ചിത്രം 1990 ൽ 16 വയസ്സുള്ളപ്പോൾ തമിഴിൽ 'നിലാ പെണ്ണേ' എന്ന ചിത്രമാണ്. പക്ഷേ ഈ ചിത്രം ഒരു വിജയമായിരുന്നില്ല. ആദ്യ വിജയചിത്രം തെലുഗു ചിത്രമായ ബോബ്ബിലി രാജ ആയിരുന്നു. ഇതിൽ തെലുങ്ക് നായക നടനായ വെങ്കടേശ് ആയിരുന്നു ദിവ്യയുടെ കൂടെ അഭിനയിച്ചത്. അടുത്ത രണ്ട് വർഷത്തിൽ ധാരാളം തെലുഗു സിനിമകളിൽ അഭിനയിച്ചു. 1992 ൽ ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് വിശ്വാത്മ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് പ്രവേശിച്ചു.. പിന്നീട് 14 ഓളം ഹിന്ദി ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചു. ഒരു പുതുമുഖ നടി എന്ന നിലയിൽ ഇത്രയധികം ചിത്രങ്ങളിൽ അഭിനയിച്ചത് അക്കാലത്തെ ഒരു റെക്കോർഡ് ആയിരുന്നു. പക്ഷേ, ദിവ്യയുടെ ചലച്ചിത്ര ജീവിതം 19 വയസ്സിലെ അകാല മരണത്തോടെ അവസാനിക്കുകയായിരുന്നു. 1993 ഏപ്രിലിൽ ദുരൂഹമായ സാഹചര്യത്തിൽ ദിവ്യ ഭാരതി മരണപ്പെടുകയായിരുന്നു. ദിവ്യ ഭാരതിയെ പ്രമുഖ നടി ശ്രീദേവിയുടെ പുതു തലമുറയിലെ മുഖമായിട്ടാണ് എല്ലാവരും പറഞ്ഞിരുന്നത്. മുഖ ഭാവം കൊണ്ടും മറ്റും ശ്രീദേവിയുമായി താരതമ്യം ഉള്ളതും ഇതിന്റെ ഒരു കാരണമായിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ദിവ്യ ഭാരതിയുടെ മാതാവ് മീതയും , പിതാവ് ഓം പ്രകാശ് ഭാരതിയുമാണ്. കുണാൽ എന്ന ഒരു ഇളയ സഹോദരനുമുണ്ട്. 16-ാം വയസ്സിൽ പഠിത്തം ഉപേക്ഷിച്ച് ദിവ്യ അഭിനയത്തിലേക്ക് തിരിയുകയായിരുന്നു[1],[2] .

സിനിമാ ജീവിതം[തിരുത്തുക]

ദിവ്യയുടെ അഭിനയ ശേഷി കണ്ടെത്തിയത് നടനും സംവിധായകനുമായ കീർത്തി കുമാറായിരുന്നു. 1988 ൽ ഗോവിന്ദയുടെ കൂടെ ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചെങ്കിൽ പിന്നീട് ഈ വേഷം ജൂഹി ചൌളക്ക് പോകുകയായിരുന്നു. പല പ്രമുഖ തെലുഗു നടന്മാരുടെ കൂടെയും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഇതിൽ പ്രധാന നടന്മാരായ ബാലകൃഷ്ണ, പ്രശാന്ത്, ചിരഞ്ജീവി, മോഹൻ ബാബു എന്നിവർ ഉൾപ്പെടുന്നു. പിന്നീട് ഹിന്ദിയിലേക്ക് മാറിയതിനുശേഷം ആദ്യ ചിത്രമായ വിശ്വാത്മ ഒരു ഫ്ലോപ്പ് ചിത്രമായ ഒന്നായിരുന്നുവെങ്കിലും [1] , അതിലെ ഗാന രംഗം വളരെ പ്രശസ്തി നേടി. പിന്നീട് അഭിനയിച്ച ഒരു പാട് ചിത്രങ്ങൾ വളരെയധികം ഹിറ്റായി. [2] ബോളിവുഡിലെ പല പ്രമുഖ നടന്മാരുടെ ഒക്കെ ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഇതിൽ പ്രധാന നടന്മാർ സണ്ണി ഡിയോൾ, റിഷി കപൂർ, ഗോവിന്ദ , സഞ്ജയ് ദത്ത് , ഷാരൂഖ് ഖാൻ എന്നിവർ ഉൾപ്പെടുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

1992 ൽ ദിവ്യ ഭാരതി സ്വകാര്യമായി ബോളിവുഡ് നടനായ സാജിദ് നദിയാവാലയുമായി വിവാഹം ചെയ്തു. ഈ വിവാഹം തന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും, ചലച്ചിത്ര ജീവിതത്തിലും ബാധിക്കാതിരിക്കാൻ ഇത് രഹസ്യമാക്കി വക്കുകയായിരുന്നു.

മരണം[തിരുത്തുക]

ഏപ്രിൽ 5, 1993 ൽ 19 വയസ്സുള്ളപ്പോൾ ദിവ്യ, മുംബൈയിലെ ഒരു അഞ്ചു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിക്കുകയായിരുന്നു. 1998 ൽ പോലീസ് ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. പക്ഷേ ഇന്നും ദിവ്യയുടെ മരണം ഒരു സംശയാസ്പദകമായി നിലകൊള്ളുന്നു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  • 1990 നില പെണ്ണേ
  • 1990 ബൊബ്ബിലി രാജ
  • 1991 റൌഡി അല്ലുഡു
  • 1992 ധർമ്മ ക്ഷേത്രം ബാ
  • 1992 അസ്സംബ്ലി റൌഡി
  • 1992 വിശ്വാത്മ
  • 1992 ഷോല ഓർ ശബ്നം
  • 1992 ദിൽ കാ ക്യാ കസൂർ
  • 1992 ജാൻ സേ പ്യാര
  • 1992 ദീവാന

v1992 ബൽവാൻ

  • 1992 ദുശ്മൻ സമാന അർമാൻ
  • 1992 ദിൽ ഹി തോ ഹേ
  • 1992 ദിൽ ആശ്ന ഹേ
  • 1992 ഗീത്
  • 1992 ചിറ്റമ്മ മോഗുഡൂ
  • 1993 നാ ഇല്ലെ നാ സ്വർഗം
  • 1993 ക്ഷത്രിയ
  • 1993 രംഗ്
  • 1993 ശത്രംഞ്ജ്

പുരസ്കാരങ്ങൾ[തിരുത്തുക]

Filmfare Award Preceded by രവീണ ടണ്ടൻ for പഥർ കേ ഫൂൽ Lux New Face for Deewana 1992 Succeeded by മമത കുൽക്കർണ for ആശിഖ് ആവാര

അവലംബം[തിരുത്തുക]

  1. Anil Saari; Pārtha Caṭṭopādhyāẏa (2009). Hindi Cinema: An Insider's View. Oxford University Press. p. 222. ISBN 978-0-19-569584-7. ശേഖരിച്ചത് 28 July 2012.
  2. "Remembering Divya Bharti". BollySpice. ശേഖരിച്ചത് 17 August 2013.

1. ↑ BoxOfficeIndia.com - The Premium Boxoffice Portal 2. ↑ BoxOffice India.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Divya Bharti Portal ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Divya Bharti Divya Bharti on skyblog

"https://ml.wikipedia.org/w/index.php?title=ദിവ്യഭാരതി&oldid=3101491" എന്ന താളിൽനിന്ന് ശേഖരിച്ചത്